വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സ്പൈ ത്രില്ലര്‍ ചിത്രമായ ‘ഖുഫിയ’ ഒക്ടോബര്‍ 5 നാണ് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്. അമര്‍ ഭൂഷണിന്റെ ‘എക്സേപ്പ് ടു നോ വേ’ര്‍ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം നെറ്റ്ഫ്ളിക്സില്‍ ട്രെന്‍ഡിങ് ലിസറ്റില്‍ തുടരുമ്പോള്‍ ഗോദ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ വാമീഖ ഗബ്ബിയുടെ ഏതാനും രംഗങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ്.
ഇന്ത്യയുടെ പ്രതിരോധരഹസ്യങ്ങൾ വിൽക്കാൻ ശ്രമിക്കുന്ന ഒരു ചാരനെ കണ്ടെത്താൻ നിയോഗിക്കപ്പെടുന്ന കൃഷ്ണ മെഹ്റ എന്ന ‘റോ’ ഏജന്റിന്റെ കഥയാണ് ചിത്രത്തിൽ വിവരിക്കുന്നത്. ഫർഹാദ് അഹമ്മദ് ആണ് ഛായാഗ്രഹണം. സംഗീതം വിശാൽ ഭരദ്വാജ്. എഡിറ്റിങ് ശ്രീകർ പ്രസാദ്.
സീരിസിലെ ചിത്രങ്ങളും രംഗങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ സിനിമയ്ക്കെതിരേയും വാമീഖ ഗബ്ബിയ്ക്കെതിരേയും വിമര്‍ശനം ഉയരുകയാണ്. ഒടിടി പ്ലാറ്റ്ഫോമുകളില്‍ സീരീസിലെ ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുമ്പോള്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ നിദ്രയിലാണെന്നും ഇന്ത്യന്‍ സംസ്കാരത്തെ ഇത് നശിപ്പിക്കുകയാണെന്നും സംവിധായകനും നിര്‍മാതാവും നടനുമായ കമാല്‍ ആര് ഖാന് സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു.
തബു, അലിഫസല്‍ എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഷ് വിദ്യാര്‍ഥി, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും വേഷമിടുന്നു. രോഹന് നരൂലയും വിശാല്‍ ഭരദ്വാജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിബി ഫിലിം പ്രൊഡക്ഷനാണ് ചിത്രത്തിന്റെ നിര്‍മാണം.
Vibe with wamiqa Gabbi 💃🏻🥶pic.twitter.com/2BbtKI4oZi
— 𝘿𝙪𝙨𝙠𝙮-𝕏 (@Dusky4you) October 5, 2023