കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ ഇരുപത്തി രണ്ടാമത്തെയും ഐ മാക്സ് തീയറ്റർ തിരുവനന്തപുരം ലുലു പി വി ആറിൽ പ്രവർത്തനം ആരംഭിച്ചു.സിനിമ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് ഇപ്പോൾ അവസാനമായി ഇരിക്കുന്നത്.അവതാർ ദി വേ ഓഫ് വാട്ടർ ആണ് ഐ മാക്സ് തിയേറ്ററിലെ ഉദ്ഘാടന ചിത്രം. അവതാർ റിലീസ് ചെയ്ത ഡിസംബർ 16ന് ഐ മാക്സ് പ്രവർത്തനമാരംഭിക്കും എന്നാണ് ആദ്യം നിശ്ചയിച്ചിരുന്നത്.പക്ഷേ ചില സാങ്കേതിക കാരണങ്ങളാൽ അത് നടന്നില്ല.
അവതാർ പോലുള്ള ചിത്രങ്ങൾ അതിൻറെ മുഴുവൻ ദൃശ്യഭംഗിയും അനുഭവിച്ചറിയണമെങ്കിൽ ഐ മാക്സിൽ കാണണമെന്നാണ് സിനിമാപ്രേമികളുടെ അഭിപ്രായം.അവതാർ റിലീസ് ചെയ്തു ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഐമാക്സിലെ അനുഭവം അറിയാൻ നിരവധി പേരാണ് ചിത്രത്തിന് വീണ്ടും ടിക്കറ്റ് എടുക്കുന്നത്.1230, 930, 830 എന്നിങ്ങനെയാണ് ഐ മാക്സിലെ ടിക്കറ്റ് നിരക്കുകൾ.കേരളത്തിലെ ആദ്യത്തെ ഐ മാക്സ് ലുലു മാളിൽ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഐ മാക്സിന്റെ ഏഷ്യയുടെ തിയറ്റര്‍ സെയില്‍സ് വൈസ് പ്രസിഡന്റ് പ്രീതം ഡാനിയല്‍ കേരളത്തിൽ ഐ മാക്സ് ശൃംഖല വളർത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരവും കൊച്ചിയും സന്ദർശിച്ചതോടെ ഈ റിപ്പോർട്ടുകൾക്ക് ശക്തി പ്രാപിച്ചു.കൂടാതെ അദ്ദേഹം തൻറെ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തതോടെ സിനിമ പ്രേമികൾ ആവേശത്തിൽ ആയിരുന്നു.തിരുവനന്തപുരത്തിന് പുറമേ കൊച്ചിയിലെ ഐ മാക്സ് സാധ്യതകളും തങ്ങൾ പരിശോധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ഐമാക്സ് ആരംഭം ഒരു തുടക്കം മാത്രമാണെന്നും പ്രീതം ഡാനിയേൽ പറഞ്ഞു.
കൊച്ചിയിൽ ഐമാക്സ് ആരംഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിന് ഭാഗമായി സെന്റര്‍സ്ക്വയര്‍ മാളിലെ സിനിപോളിസ്,ലുലു മാളിലെ പിവിആര്‍ എന്നീ മള്‍ട്ടിപ്ലെക്സുകള്‍ എന്നിവ ഐ മാക്സ് അധികൃതർ സന്ദർശിച്ചിരുന്നു.ഉയർന്ന ആസ്പെക്ട് റെഷ്യോ,ഉയർന്ന ക്വാളിറ്റിയുള്ള ക്യാമറകൾ,ഫിലിംഫോർമാറ്റുകൾ,ഫിലിം പ്രൊജക്ടറുകൾ,വലിയ സ്ക്രീനുകൾ,കുത്തനെയുള്ള സീറ്റിംഗ് എന്നിവയാണ് സാധാരണ തിയേറ്ററുകളിൽ നിന്ന് ഐ മാക്സിനെ വ്യത്യസ്തമാക്കുന്നത്.