വർഷങ്ങളായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചയായ നടിയാണ് യമുന റാണി. രണ്ടുവർഷം മുമ്പാണ് നടി അമേരിക്കൻ മലയാളിയും ബിസിനസുകാരനുമായ ദേവനെ വിവാഹം കഴിച്ചത്. നടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത് രണ്ടു പെൺമക്കളോടൊപ്പം സന്തോഷകരമായി കഴിഞ്ഞിരുന്ന നടി വിവാഹം കഴിച്ച ദേവന്റെയും രണ്ടാം വിവാഹം ആയിരുന്നു. അദ്ദേഹത്തിൻറെ ആദ്യ ഭാര്യ മാസങ്ങൾക്ക് മുമ്പ് കൊച്ചിയിലെത്തിയപ്പോൾ ഇരുവരും ചേർന്ന് കാണാൻ പോയ ശേഷങ്ങളെല്ലാം നടി പങ്കുവെച്ചിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങൾക്കിടയിലേക്ക് പുതിയ ഒരാൾ കൂടി എത്തി എന്ന വിശേഷമാണ് നടി അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വെള്ളായണി എന്ന സ്ഥലത്ത് നടിയും ഭർത്താവും ചേർന്ന് സ്ഥലം വാങ്ങിയതും വലിയ വീടു വയ്ക്കുകയും എല്ലാം ചെയ്ത വിശേഷം മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
]ദേവേട്ടൻ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് നിരവധി തവണ യമുന തുറന്നു പറഞ്ഞിട്ടുണ്ട്. നടിയുടെ ഇത്രയും വർഷത്തെ കഷ്ടപ്പാടുകൾക്കും ജീവിതത്തിൽ വന്ന ബുദ്ധിമുട്ടുകൾക്കും എല്ലാം പരിഹാരമായി ഈ വിവാഹത്തിലൂടെ ആയിരുന്നു. യമുനേയും മക്കളെയും പൊന്നുപോലെ സ്നേഹിക്കുന്ന ദേവൻ മുൻഭാര്യക്കും മക്കൾക്കും അവരുടെ കുടുംബത്തിനും എല്ലാം ഇപ്പോഴും പ്രിയപ്പെട്ടവരാണ്. അതിൽ നിന്ന് തന്നെ മനസ്സിലാക്കാം ദേവന്റെ സ്വഭാവവും പെരുമാറ്റവും എത്രത്തോളം മനോഹരമാണെന്ന്. ഇപ്പോഴിതാ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ദേവൻറെ മകൾ വിദേശത്തുനിന്നും അച്ഛനെയും അച്ഛൻറെ പുതിയ ജീവിതവും എല്ലാം കാണാനും ആസ്വദിക്കാനുമായി നാട്ടിൽ എത്തിയിരിക്കുകയാണ്.
തിരുവനന്തപുരം എയർപോർട്ടിൽ ആദ്യ വിവാഹത്തിലെ മകൾ എത്തിയപ്പോൾ ദേവനും യമുനയും രണ്ടു പെൺമക്കളും എല്ലാം ചേർന്ന് കുടുംബസമേതം ആണ് തങ്ങളുടെ വീട്ടിലേക്ക് എത്തിയ പുതിയ അതിഥിയെ സ്വീകരിക്കാൻ എത്തിയത്. പ്രകൃതിമനോഹരമായ സ്ഥലത്തെ പുതിയവീട്ടിൽ അച്ഛനും അമ്മയ്ക്കും അനുജത്തിമാർക്കും ഒപ്പം ഉള്ള ജീവിതം ആസ്വദിക്കുകയാണ് ദേവൻറെ മകൾ ഇപ്പോൾ. മകൾക്ക് വേണ്ടി ഇഷ്ടപ്പെട്ട വിഭവങ്ങൾ എല്ലാം ഒരുക്കുന്ന തിരക്കിലാണ് യമുന ഇപ്പോൾ. 2020 ലാണ് യമുന അമേരിക്കയിലെ സൈക്കോതെറാപ്പിസ്റ്റായ ദേവനെ വിവാഹം കഴിച്ചത്. മൂകാംബിക ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
കോവിഡ് കാലത്ത് മക്കളെല്ലാം ജോലി സംബന്ധമായി പുറത്തും താരം തനിച്ച് വീട്ടിലിരിക്കേണ്ട അവസ്ഥയും വന്നപ്പോഴാണ് ജീവിതത്തിലെ ശൂന്യത മനസ്സിലാക്കിയതെന്നും അതിനൊപ്പം മക്കളുടെ ആഗ്രഹവും കൂടിയായിരുന്നു വിവാഹം എന്നും യമുന തുറന്നു പറഞ്ഞിട്ടുണ്ട്. 50ലധികം സിനിമകളിലും 45 അധികം സിനിമകളിലും സംവിധായകനായ എസ് പി മഹേഷിനെയാണ് ആദ്യം വിവാഹം കഴിച്ചത്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകുവാൻ സാധിക്കില്ല എന്ന് മനസ്സിലായതോടെ ഇരുവരും വേർപിരിയുകയായിരുന്നു. ആമി ആശ്മി എന്നിവരാണ് നടിയുടെ മക്കൾ.
വീണ്ടും ജ്വാലയായി എന്ന സീരിയലിലെ വില്ലത്തി വേഷത്തിലൂടെയാണ് നടി യമുന മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ശേഷം ചന്ദനമഴയിലെ മധുമതിയായി വന്നു ശ്രദ്ധിക്കപ്പെട്ടു. മീശമാധവൻ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ സിനിമകൾ എല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ചന്ദനമഴയിലെ അമ്മ വേഷമാണ് എവിടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സഹായിച്ചത്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ സിനിമയിലും സീരിയലിലും ചെയ്ത് ശ്രദ്ധിക്കപ്പെട്ടു വരികയാണ് അഭിനയരംഗത്ത് നിന്നും ഇടവേള എടുക്കുന്നത്. തിരിച്ചുവരവിൽ സീരിയൽ രംഗത്താണ് യമുന സജീവമായത്.