മനുഷ്യ ശരീരത്തെക്കുറിച്ച് അറിയുന്ന കാര്യങ്ങളെല്ലാം നമ്മളെ ആശ്ചര്യപ്പെടുത്തുന്നതാണ്. മാതൃത്വത്തെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു നിമിഷമായി കാണുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു പുതിയ ജീവൻ ജന്മം നൽകുമ്പോൾ അത് അനുഭവപ്പെടുന്നത് എങ്ങനെയാണ്? പ്രസവസമയത്തെ വേദന എല്ലുകൾ ഒടിയുന്നതിന് സമാനണെന്ന് പലരും പറയാറുണ്ട്. വാക്കുകൾ കൊണ്ട് വിവരിച്ചാൽ അതിൻറെ ശരിയായ തീവ്രത ഉൾക്കൊള്ളാൻ സാധിക്കണം എന്നില്ല. പ്രസവ വേദന എന്നത് പ്രാണൻ പോകുന്ന വേദനയാണെന്നും പൊതുവേ പറയും. വേദന പ്രസവം എന്ന പ്രക്രിയയിൽ മനുഷ്യർക്ക് മാത്രമേ ഉള്ളൂ എന്നതാണ് ശാസ്ത്രം വെളിപ്പെടുത്തുന്നത്. മറ്റ് ജീവികൾക്ക് പ്രസവം തികച്ചും സാധാരണ പ്രക്രിയ മാത്രമാകുമ്പോൾ മനുഷ്യർക്ക് ഏറെ തയ്യാറെടുപ്പുകൾ ആവശ്യമാണ്.
മനുഷ്യൻറെ പ്രസവം എന്നത് ഇത്രയും വേദനയുള്ളതായി മാറാനുള്ള കാരണങ്ങൾ പലതാണെന്ന് വൈദ്യശാസ്ത്രം പറയുന്നുണ്ട്. ശാരീരികമായ പ്രത്യേകതകൾ കാരണം മനുഷ്യന് പ്രസവം വളരെ ബുദ്ധിമുട്ടു നിറഞ്ഞതായി മാറാറുണ്ട്. ഇതിൽ ഒന്ന് മനുഷ്യന്റെ പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യൻറെ ഇടുങ്ങിയ ഇടുപ്പ് പ്രസവം എന്ന പ്രക്രിയ കൂടുതൽ ബുദ്ധിമുട്ടുള്ളതായി മാറ്റുന്നു. മറ്റു ജീവികൾ നാലുകാലിൽ നടക്കുമ്പോൾ മനുഷ്യൻ രണ്ടു കാലിൽ നടക്കുന്നു. ഇതിന് ഇടുങ്ങിയ ഇടുപ്പ് ആവശ്യമാണ്. ഇടുങ്ങിയ ഇടുപ്പിലൂടെ കടന്നുപോകുന്ന ബർത്ത് കനാലിലൂടെയാണ് കുഞ്ഞ് പുറത്തേക്ക് വരുന്നത്. മനുഷ്യന്റെ തലയുടെ ആകൃതിയും വലിപ്പവും പ്രസവവേദനയ്ക്ക് കാരണമാകുന്നുണ്ട്. മറ്റു ജീവികളെക്കാൾ വലിയ തലച്ചോറാണ് നമുക്കുള്ളത്. എന്തെന്നാൽ ബുദ്ധി കൂടുതൽ ഉള്ളതിനാൽ തലയോട്ടിയുടെ വലിപ്പം കൂടുതലാണ്.
വലിയതല ഇടുങ്ങിയ ഇടുപ്പിലെ ബർത്ത് കനാലിലൂടെ പുറത്തുവരുന്നതാണ് പ്രസവം എന്ന പ്രക്രിയ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുന്നത്. പ്രസവ സമയത്ത് പെൽവിക്ക് മസിലുകൾക്ക് കഠിനമായി വേദന ഉണ്ടാകും. ഈ പേശികൾ ഇടുങ്ങിയ ബർത്ത് കനാലിലൂടെ കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുവരാനായി കാര്യമായി വികസിക്കുകയും ചുരുങ്ങുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇതല്ലാതെ ഇത് പെൽവിക് ബോണുകളിൽ ചെലുത്തുന്ന മർദ്ദം വേറെയും. ഇതെല്ലാം തന്നെ പ്രസവം എന്നത് ഏറെ വേദനയുണ്ടാക്കുന്ന ഒന്നായി മാറ്റുന്നു. അമ്മയിൽ നിന്നാണ് ഗർഭസ്ഥ ശിശുവിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത്. ഇതിനായി അമ്മയുടെ ബേസിൽ മെറ്റബോളിക് റേറ്റ് കൂടുകയും ചെയ്യുന്നു. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജ്ജമാണ് ബേസിൽ മെറ്റബോളിക് റേറ്റ്.
ഗർഭാവസ്ഥയിൽ അത് വർദ്ധിക്കുന്നു. ഒരു പരിധിയിൽ കവിഞ്ഞ് ഇത് കൂട്ടാൻ സാധിക്കില്ല. എന്നാൽ ഒൻപത് മാസം ആകുമ്പോഴേക്കും കുഞ്ഞിന്റെ ഊർജ്ജം ആവശ്യം വർദ്ധിക്കും. അത് ലഭിക്കാതെ വരുമ്പോൾ കുഞ്ഞ് പുറത്തേക്ക് വരുന്നു. അതായത് പ്രസവം നടക്കുന്നു. കുഞ്ഞിന് തലച്ചോറിന് വളർച്ച പുറത്തേക്ക് വരുന്ന സമയത്ത് 40% മാത്രമാണ് പൂർത്തിയാകുന്നത്. അതായത് പൂർണ്ണവികാസം പ്രാപിച്ചല്ല കുഞ്ഞു വരുന്നത് എന്നർത്ഥം. ഒരു സ്ത്രീ അനുഭവിക്കുന്ന ഏറ്റവും വേദനാജനകമായ അവസ്ഥ പ്രസവവേദനയാണെന്ന് സൂചിപ്പിക്കുന്ന ശാസ്ത്രീയ വിവരങ്ങൾ ഉണ്ടെന്ന് മുംബൈ നാനാവതി മാക്സ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ പറയുന്നു. വേദന അവർ പത്തെന്ന് സ്കെയിലിലാണ് അളക്കുന്നത്. ഏറ്റവും കൂടിയ വേദനയ്ക്കാണ് 10 നൽകുക.
പ്രസവ വേദനയെ അതിൽ പത്തായി കണക്കാക്കുന്നു. എല്ലുകളുടെ ഒടിവ്, ഒടിവുകളുടെ വേദന, വൃക്കയിലെ കല്ലുകൾ എന്നിവ ഇതിലും താഴെയാണ്. ഇത് ഏറ്റവും വേദനാജനകമായ അവസ്ഥയാണ്. പ്രസവവേദനയുമായി താരതമ്യപ്പെടുത്താവുന്ന മറ്റൊരു വേദനയും ഇല്ല. പ്രത്യേകിച്ച് 60 മുതൽ 90 സെക്കൻഡ് വരെ നീണ്ടുനിൽക്കുന്ന സങ്കോചങ്ങളുള്ള പ്രസവത്തിന്റെ സജീവഭാഗം അതാണ് ഏറ്റവും വേദനാജനകം. കേൾക്കുമ്പോൾ പ്രസവം തികച്ചും സാധാരണ പ്രക്രിയയായി വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും ഇത് യഥാർത്ഥത്തിൽ സങ്കീർണമായ ഒരു പ്രക്രിയയാണ്. അമ്മയ്ക്കോ കുഞ്ഞിനു ജീവനു വരെ ആപത്ത് വരാൻ സാധ്യതയുണ്ട്. പ്രസവം സാധ്യമാകുന്ന രീതിയിലാണ് സ്ത്രീകൾക്ക് പെൽവിക് ബോണുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിന് പുരുഷനേക്കാൾ വിസ്താരം ഉണ്ടാകും.