ഇന്ത്യൻ വ്യവസായ ലോകത്തെ മുൻനിര പേരുകളിൽ ഒന്നാണ് മഹീന്ദ്ര ഗ്രൂപ്പ് എന്നത്.ഇന്ത്യയിലെ പ്രധാന വാഹന നിർമ്മാതാക്കളിൽ ഒരാളായ മഹീന്ദ്ര ഗ്രൂപ്പിന് മറ്റു പല സംരംഭങ്ങളും ഉണ്ട്.മഹീന്ദ്ര ഗ്രൂപ്പിൻറെ ചെയർമാൻ ആയ ആനന്ദ് മഹേന്ദ്ര സോഷ്യൽ മീഡിയയിലും മറ്റും ഏറെ സജീവമായ വ്യക്തിത്വമാണ്.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്വിറ്ററിൽ നിരവധി ഫോളോവേഴ്സ് ഉള്ള ഇന്ത്യൻ വ്യവസായി കൂടിയാണ് ആനന്ദ് മഹീന്ദ്ര.സാമൂഹിക വിഷയങ്ങളും സാധാരണ ജനങ്ങളുടെ വീഡിയോയും എല്ലാം തന്നെ ആനന്ദ് തൻറെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്.പല മേഖലയിൽ കഴിവ് തെളിയിച്ചിട്ടും അറിയപ്പെടാതെ പോയ പ്രതിഭകളെ പുകഴ്ത്തുന്നതിൽ ആനന്ദ് മഹീന്ദ്ര മുൻപന്തിയിലാണ്.
ഇപ്പോഴിതാ അദ്ദേഹം തൻറെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്.തൻറെ വീട്ടിലിരുന്ന് ഹാൻഡ് മെയ്ഡ് ഐസ്ക്രീം ഉണ്ടാക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരിക്കുന്നത്.’ലക്ഷ്യമുണ്ടെങ്കിൽ മാർഗവും ഉണ്ട്, ഹാൻഡ് മെയ്ഡ്,ഫാൻ മെയ്ഡ് ഐസ്ക്രീം,ഇന്ത്യയിൽ മാത്രം’.ഇത്തരത്തിൽ ആയിരുന്നു ആനന്ദ് മഹീന്ദ്ര ഈ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയത്.രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു സ്ത്രീ ഐസ്ക്രീമിനുള്ള ചൂടുള്ള ചേരുവ ഒരു സ്റ്റീൽ പാത്രത്തിൽ ഒഴിക്കുന്നതും പിന്നീട് ആ പാത്രം മറ്റൊരു വലിയ പാത്രത്തിൽ ആ സ്ത്രീ വയ്ക്കുന്നു.പിന്നീട് വലിയ പാത്രത്തിൽ ഐസ് കട്ടകൾ ഇട്ട് ആ പാത്രത്തെ ഫാനുമായി ബന്ധിപ്പിക്കുന്നു.
ഇതോടെ തണുത്തുറഞ്ഞ നല്ല അടിപൊളി ഐസ്ക്രീം റെഡിയാകുന്നു.ശേഷം ആ ഐസ്ക്രീം പാത്രത്തിൽ ആക്കി നൽകുന്ന സ്ത്രീയെയും വീഡിയോയിൽ കാണാം.നിരവധി പേരാണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ച വീഡിയോയ്ക്ക് താഴെ അഭിനന്ദനങ്ങളും ആയി എത്തുന്നത്.വേണമെന്ന് വെച്ചാൽ തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് എന്ത് സാധനവും ഉണ്ടാക്കിയെടുക്കാൻ കഴിവുള്ളവരാണ് ഇന്ത്യക്കാർ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.ഇടയ്ക്കിടെ ഇത്തരത്തിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്ത ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ആനന്ദ് മഹേന്ദ്ര കുറച്ചുനാൾ മുമ്പ് ഇന്ത്യയിലെ ഒരു ഗ്രാമീണ പ്രദേശത്ത് ക്രിക്കറ്റ് കളിക്കുന്ന പെൺകുട്ടിയുടെ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.
ഹെൽമറ്റ്,പിച്ച്,ബാറ്റിംഗ് ഗിയറുകൾ ഒന്നും തന്നെ ഇല്ല.ചൂടുള്ളതും വരണ്ടതും പൊടിയുള്ളതുമായ പ്രദേശത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന പെൺകുട്ടിയെയാണ് ആ വീഡിയോയിൽ നമുക്ക് കാണാനാവുക. ഓരോ പന്തുകളും നേരിടുന്ന പെൺകുട്ടി പ്രകടിപ്പിക്കുന്ന അതിശയകരമായ ബാറ്റിംഗ് മികവാണ് വീഡിയോയിൽ കാണാനാവുക.’വുമൺസ് ഐപിഎല്ലിന് നന്ദി,ഇത് കായികരംഗത്ത് അസാമാന്യ പ്രതിഭയുള്ള പെൺകുട്ടികൾക്ക് പുത്തൻ അവസരങ്ങൾ നൽകുന്നു.ശരിക്കും ആവേശം ഉണരുന്നു’. ഇത്തരത്തിലായിരുന്നു ആനന്ദ് മഹീന്ദ്ര വീഡിയോയ്ക്ക് താഴെ കുറിച്ചത്.അദ്ദേഹം പങ്കുവെക്കുന്ന ഇത്തരത്തിലുള്ള വീഡിയോകൾ എല്ലാം വളരെ പെട്ടെന്നാണ് ജനങ്ങൾ ഏറ്റെടുക്കുന്നത്.