സീരിയൽ ആരാധകരുടെ പ്രിയതാരങ്ങളായ സ്നേഹക്കും ശ്രീകുമാറിനും അടുത്തിടെയാണ് ആൺകുഞ്ഞ് പിറന്നത്. ഗർഭകാല വിശേഷങ്ങൾ എല്ലാം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. വള കാപ്പ് ചടങ്ങിന്റെയും ബേബി ഷവറിന്റെയും ചിത്രങ്ങളും വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു. 9 മാസം വരെയും സ്നേഹ നിറവയറിൽ സീരിയലിൽ അഭിനയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രസവ അവധി കഴിഞ്ഞ് സ്നേഹ മറിമായത്തിന്റെ സെറ്റിൽ തിരിച്ചെത്തിയത്. കുഞ്ഞിനൊപ്പമുള്ള ആദ്യത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങളും കഴിഞ്ഞ ദിവസം സ്നേഹ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ആരോഗ്യവതിയായിരുന്ന സ്നേഹയുടെത് നോർമൽ ഡെലിവറി ആയിരുന്നില്ല.
പകരം സിസേറിയൻ ആയിരുന്നു. ഒമ്പതാം മാസം നൃത്തം വരെ ചെയ്തിരുന്ന സ്നേഹക്ക് എന്തുകൊണ്ടാണ് സിസേറിയൻ വേണ്ടി വന്നത് എല്ലാവരുടെയും സംശയം ആയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ആവശ്യപ്രകാരം ഡെലിവറി സ്റ്റോറി പങ്കുവെച്ച് എത്തിയിരിക്കുകയാണ് സ്നേഹ ശ്രീകുമാർ. പ്രസവവുമായി ബന്ധപ്പെട്ട തനിക്കുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും മാറിയത് ഡെലിവറിക്ക് ശേഷമാണ് സ്നേഹ പറയുന്നു. സിസേറിയൻ ചെയ്യുന്നതിനുമുമ്പ് എപ്പിഡ്യൂറൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും തനിക്ക് ഉണ്ടായിരുന്നു എന്ന് സ്നേഹ പറയുന്നു. ഡെലിവറിസ്റ്റോറി പറയാമോ എന്ന് കുറെ പേർ കമന്റിലൂടെ മെസ്സേജിലൂടെയും ചോദിച്ചിരുന്നു. വലിയൊരു ഡെലിവറി സ്റ്റോറി ഒന്നും പറയാനില്ല. ഹോസ്പിറ്റലിൽ പോയി അഡ്മിറ്റ് ആയപ്പോൾ സ്കാൻ ചെയ്തു.
പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും കാണാത്തതുകൊണ്ട് നോർമൽ ഡെലിവറി ആണ് എന്ന രീതിയിലായിരുന്നു എല്ലാം മുന്നോട്ട് പോയത്. പെയിൻ ഇൻഡ്യൂസ് ചെയ്യുകയാണ് ഉണ്ടായിരുന്നത്. ആശുപത്രിയിൽ അഡ്മിറ്റ് ആയപ്പോൾ 9 മാസം തികഞ്ഞിരുന്നു. അതുകൊണ്ടാണ് സ്പെയിൻ ഇൻഡ്യൂസ് ചെയ്തത്. ഡെലിവറിക്കായി ആശുപത്രിയിൽ പോയപ്പോൾ ഒരു പാക്കറ്റ് മിച്ചർ ഒക്കെ കയ്യിൽ കരുതിയിരുന്നു. പെയിൻ വരുന്നതുവരെ കഴിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. പക്ഷേ വെളുപ്പിനെ തന്നെ ലേബർ റൂമിലേക്ക് കൊണ്ടുപോകുമെന്ന് എനിക്ക് അറിയില്ലായിരുന്നു. രാവിലെ അഞ്ചര ആയപ്പോഴേക്കും റെഡിയായി ലേബർ റൂമിലേക്ക് പോയി.
വയറ് ക്ലീൻ ചെയ്തപ്പോഴേക്കും എനിക്ക് ടെൻഷനായി. കാരണം എനിക്ക് വിശപ്പ് സഹിക്കാൻ പറ്റില്ല. ഇനി പ്രസവിക്കുന്നത് വരെ ഭക്ഷണം കിട്ടില്ലെന്നാണ് കരുതിയത്. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ ഇഡലിയും ചായയും തന്നു. പെയിൻ ഇൻഡ്യൂസ് ചെയ്തപ്പോൾ കുറച്ചു വേദനയെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വളരെ വേഗത്തിൽ സമയം പോകുന്നത് പോലെ തോന്നി. അതിനിടയിൽ ലേബർ റൂമിൽ കിടന്ന് ഞാൻ ഉറങ്ങി. ഒരു ജൂനിയർ ഡോക്ടർ വന്ന് ചോദിക്കുകയും ചെയ്തു ഇവിടെ കിടന്നുറങ്ങിയാൽ മതിയോ പ്രസവിക്കണ്ടേ എന്ന്. ഉച്ചയായപ്പോൾ ഡോക്ടർ വന്നു പറഞ്ഞു കുഞ്ഞിൻറെ തല മാത്രമേ വരൂ എന്ന്. കുഞ്ഞിന് ഭാരം കൂടുതലാണ് എന്നതാണ് കാരണമായി ഡോക്ടർ പറഞ്ഞത്.
ഇതോടെ സിസേറിയൻ ചെയ്യാൻ തീരുമാനിച്ചു. സിസേറിയൻ കഴിഞ്ഞ കുഞ്ഞിനെ എൻഐസിയുവിലേക്ക് മാറ്റി. പെട്ടെന്ന് സിസേറിയൻ തീരുമാനിച്ചത് കുഞ്ഞിൻറെ പൊക്കിൾകൊടി ചുറ്റിയതുകൊണ്ടാണ് പിറ്റേദിവസം ഡോക്ടർ എന്നോട് പറഞ്ഞത്. കുഞ്ഞിന് വേറെ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. 9 മാസം വരെ ഞാൻ ഓക്കേ ആയിരുന്നു പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. ഞാൻ ഡാൻസ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ സിസേറിയൻ എന്തിനാണ് ചെയ്തതെന്ന ചോദ്യം പലരും ചോദിച്ചിരുന്നുവെന്നും ഡെലിവറിസ്റ്റോറി പറഞ്ഞുകൊണ്ട് സ്നേഹ പറഞ്ഞു.