നമ്മുടെ രാജ്യത്ത് കാണുന്ന പോലീസ് വാഹനങ്ങൾ നിന്നും ഏറെ വ്യത്യസ്തമാണ് ഇറ്റാലിയൻ പോലീസിന്റെ ഈ വാഹനം.മറ്റാരുമല്ല കാറുകളിലെ വേഗരാജാവായ ലംബോർഗിനി ആണ് ഇക്കാര്യം പോലീസിന്റെ വാഹനങ്ങളിലെ മുമ്പൻ. ലംബോർഗിനിയുടെ ഹുറാക്കാൻ എന്ന മോഡലാണ് ഇറ്റാലിയൻ പോലീസിന്റെ കൈവശമുള്ളത്.വടക്കു കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പദുവയില്‍ നിന്നു റോമിലുള്ള രോഗിക്കായി വൃക്കയുമായി 550 കിലോമീറ്റർ ലംബോർഗിനിയിൽ ഇറ്റാലിയൻ പോലീസ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്
ഇറ്റാലിയൻ കാർ നിർമ്മാതാക്കളായ ലംബോർഗിനി 2017 ലാണ് തങ്ങളുടെ മോഡലായ ഹുറാക്കാൻ പോലീസിന് കൈമാറുന്നത്.പിന്നീട് വാഹനം നീല വെള്ള നിറങ്ങളിലേക്ക് മാറ്റുകയായിരുന്നു. സാധാരണ ഹൃദയത്തെ പോലെ വൃക്ക അതിവേഗം എത്തിക്കേണ്ടതില്ല അതിനാലാണ് എയർ ആംബുലൻസ് ഉപയോഗിക്കാതെ ലംബോർഗിനിയിൽ ദൗത്യം ആരംഭിച്ചത്.24 മുതൽ 36 മണിക്കൂർ വരെ വൃക്കയിൽ ജീവൻറെ തുടിപ്പ് അവശേഷിക്കും.ഈ അതിവേഗ ജീവൻ രക്ഷാദൗത്യത്തിന്റെ വിശദാംശങ്ങൾ ഇറ്റാലിയൻ പോലീസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയാർജിക്കാൻ വെറും 3.2 സെക്കൻഡ് മാത്രം മതി ലംബോർഗിനി ഹുറാക്കാന്. മണിക്കൂറിൽ ഏകദേശം 300 കിലോമീറ്റർ ഓളം സ്പീഡിലാണ് വൃക്കയുമായി വാഹനം പാഞ്ഞത്.പ്രധാന നഗരങ്ങളിൽ ഹൈവേ പട്രോളിങ്ങിനും ദൂരെയുള്ള ആശുപത്രികളിലേക്ക് അടിയന്തിരമായി അവയവങ്ങൾ എത്തിക്കുന്നതിനും ആണ് സാധാരണയായി ലംബോർഗിനി ഉപയോഗിക്കുന്നത്. ക്രിസ്മസ് തിരക്കിനിടയിൽ പതിവിലധികം വാഹനങ്ങൾ നിരത്തിലുള്ളപ്പോൾ ഈ ദൗത്യം വെല്ലുവിളി ഉയർത്തുന്നതായിരുന്നു എന്നും പോലീസ് പറഞ്ഞു.
ഇത്തരം ദൗത്യങ്ങൾക്കായി മുമ്പും ഇറ്റാലിയൻ പോലീസ് ലംബോർഗിനി വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.ഇതിനു മുൻപ് ലംബോർഗിനി ഗലാർഡോ ആയിരുന്നു ഇറ്റാലിയൻ പോലീസിന്റെ ശേഖരത്തിൽ ഉണ്ടായിരുന്നത്. ഈയൊരു സാഹസിക ദൗത്യം മൂലം രണ്ടുപേർക്കാണ് ജീവിതം തിരിച്ചു ലഭിച്ചത്.വൃക്ക സ്വീകരിച്ചവരുടെ കുടുംബാംഗങ്ങൾ പോലീസിന് ക്രിസ്മസ് പുതുവത്സര ആശംസകൾ അറിയിച്ചിരുന്നു.ഒരു ജീവൻ രക്ഷിക്കാൻ നിങ്ങൾക്ക് മഹാശക്തികൾ ആവശ്യമില്ല.ഐക്യദാർഢ്യം,സാങ്കേതികവിദ്യ, കാര്യക്ഷമത എന്നിവയും സഹായിക്കാനുള്ള മനസ്ഥിതിയും മതിയെന്നും ഇറ്റാലിയൻ പോലീസ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.