മലയാളികൾക്ക് വളരെയധികം സുപരിചിതമായതും വ്യത്യസ്തമായ ശബ്ദവും ഉള്ള ഗായികയാണ് വൈക്കം വിജയലക്ഷ്മി. ഇവർ പാടുന്ന പ്രത്യേക രീതിയിലുള്ള ശൈലി തന്നെയാണ് ഇവരെ ഇത്രയേറെ പ്രശസ്തയാക്കിയത്. സ്വന്തം സ്കരമാധുര്യം കൊണ്ട് ആലാപന മികവുകൊണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ വിജയലക്ഷ്മിക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ഗാനങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരം അതുകൊണ്ടാണ് മലയാളികളുടെ ഹൃദയത്തിലേക്ക് കയറാൻ താരത്തിന് സാധിച്ചതും.
താരത്തിന് കാഴ്ച കുറവായിരുന്നു അതാണ് ആരാധകർക്കിടയിൽ വലിയ വേദന നിറച്ചത്. എന്നാൽ ഇപ്പോൾ തൻ്റെ കാഴ്ച പ്രശ്നം പരിഹരിക്കാൻ നടത്തുന്ന ചികിത്സയെക്കുറിച്ച് വിശദമായി പറയുകയാണ്. താമസിയാത്ത തനിക്ക് വെളിച്ചം പകരാൻ സാധിക്കും എന്നും തൻ്റെ വെളിച്ചം കണ്ണിലേക്ക് എത്തുമെന്നും വൈക്കം വിജയലക്ഷ്മി തന്നെ പറയുന്നുണ്ട്. വെളിച്ചമൊക്കെ തിരിച്ചറിഞ്ഞു തുടങ്ങി ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന വിശേഷമായിരുന്നു താരമിപ്പോൾ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
കാഴ്ച ലഭിച്ച ഉടനെത്തന്നെ സന്തോഷം അറിയിക്കാൻ ആരാധകരുടെ അടുത്തേക്ക് എത്തിയിരിക്കുകയാണ് വൈക്കം വിജയലക്ഷ്മി. ഇപ്പോൾ റെറ്റിനയുടെ പ്രശ്നമാണുള്ളത് റെറ്റിന മാറ്റിവയ്ക്കണം എന്നാണ് പറയുന്നത്. വെളിച്ചമൊക്കെ ഇപ്പോൾ തിരിച്ചറിയാം എന്നും പറയുന്നുണ്ട്. അഭിമുഖത്തിൽ സംസാരിച്ചപ്പോൾ ആയിരുന്നു കാഴ്ച തിരികെ ലഭിച്ചതിനെ കുറിച്ച് ഗായിക പറയുന്നത്. കാഴ്ച ലഭിക്കുമ്പോൾ അമ്മയെയും അച്ഛനെയും ദൈവത്തെയും കാണണമെന്നാണ് തന്റെ ആഗ്രഹം എന്ന് വൈക്കം വിജയലക്ഷ്മി പറയുന്നു.
ബുദ്ധിമുട്ടുകളൊക്കെയും താരം സംസാരിക്കുന്നുണ്ട്. കാഴ്ചയില്ലാത്ത ജീവിതത്തിൽ ചില കാര്യങ്ങൾ ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു എന്ന് കൂട്ടിച്ചേർക്കുന്നു. ചെറിയ ചെറിയ കാര്യങ്ങളാണ് വിഷമം തോന്നുക ആരെങ്കിലും എന്തെങ്കിലും വാങ്ങിയാൽ എന്നെ കാണിക്കാതിരിക്കുമ്പോൾ എനിക്ക് ഫീൽ ആകും. കാഴ്ചയില്ലാത്തതിനാൽ തന്നെ അവഗണിച്ചു എന്ന് തോന്നും. പുറത്തേക്ക് പോകുമ്പോൾ സഹോദരി അമ്മയോട് അത് നോക്കൂ ഇത് നോക്ക് എന്നൊക്കെ പറയുമ്പോൾ തനിക്ക് വിഷമം വരാറുണ്ടെന്ന് താരം പറയുന്നുണ്ട്. ഇതൊക്കെ വളരെ വിഷമത്തോടെയാണ് താരം കൂട്ടിച്ചേർക്കുന്നത്.
വളരെ വിഷമത്തോടെ ഈ പറയുന്ന കാര്യം ആരാധകരെയും വിഷമിപ്പിക്കുന്നു. ഇങ്ങനെയൊക്കെ ഉണ്ടായിരുന്നു എന്നും മറ്റുള്ളവർക്കും ഇങ്ങനെയൊക്കെ തോന്നും അല്ലെ എന്നൊക്കെ പലരും ചിന്തിക്കുന്നുണ്ട്. തന്റെ കുടുംബജീവിതത്തെ കുറിച്ചൊക്കെ ഈ വേദിയിൽ താരം സംസാരിച്ചു. ഭർത്താവിന് എല്ലാ കാര്യങ്ങൾക്കും നിയന്ത്രണമായിരുന്നു എന്നും, അത് വകവയ്ക്കാതെ ഇരിക്കുകയായിരുന്നു എന്നും പറയുന്നുണ്ട്. പാട്ടുപാടുമ്പോൾ താളം പിടിക്കാൻ പാടില്ല എന്നൊക്കെ പറയുമായിരുന്നു. നമ്മൾ വിവാഹം കഴിക്കുന്നത് സമാധാനത്തോടെ ജീവിക്കാൻ അല്ലേ, അത് ലഭിക്കാതിരിക്കുകയായിരുന്നു ചെയ്തത്.
വിവാഹമോചനം സ്വന്തം തീരുമാനമായിരുന്നു എന്നും അച്ഛനെയും അമ്മയെയും തന്നിൽ നിന്നും അകറ്റുവാനുള്ള ശ്രമങ്ങളും ഭർത്താവിൻറെ ഭാഗത്തുനിന്നും ഉണ്ടായിരുന്നുവെന്നും ഇതൊക്കെ കൊണ്ടാണ് വിവാഹമോചനത്തിലേക്ക് എത്തിയതെന്ന് കൂട്ടിച്ചേർക്കുന്നു. അക്കാര്യത്തിൽ ഇപ്പോഴും തനിക്ക് കുറ്റബോധം ഒന്നുമില്ല എന്ന് താരം തന്നെ പറയുന്നുണ്ട്. അയാൾ ഒരു സാഡിസ്റ്റ് ആയിരുന്നു എന്നും താരം കൂട്ടിച്ചേർക്കുന്നു. ഇത്രയും സമയം പാട്ടുപാടാമെന്നും അതിനുശേഷം പാടരുതെന്നും ഒക്കെ പറയുന്ന ഒരാളായിരുന്നു എന്നും താരം പറയുന്നു.
ജീവിതത്തിൽ ഏറ്റവും മൂല്യമേറിയതാണ് തൻറെ അച്ഛനും അമ്മയും പിന്നെ സംഗീതവും. അത് വേണ്ടെന്ന് പറയുന്നത് എങ്ങനെയാണ് അംഗീകരിക്കാൻ സാധിക്കുന്നത് അതെനിക്ക് അംഗീകരിക്കാൻ സാധിക്കുന്ന കാര്യമായിരുന്നില്ല എന്നും വൈക്കം വിജയലക്ഷ്മി പറയുന്നുണ്ട്. ഇപ്പോൾ ഒരു പുതു ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് താരം.