ഇന്ത്യയിൽ ഇന്ന് ലഭിക്കാവുന്ന ഏറ്റവും വിലകൂടിയ എസ് യു വി കളിൽ ഒന്നിനെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ടയുടെ ആഡംബര വാഹന ബ്രാൻഡ് ആയ ലെക്സസ്.എൽ എക്സ് 500 ഡി എന്ന ലാൻഡ് ക്രൂയിസറിന്റെ ലെക്സസ് മോഡലിനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.2.82 കോടി രൂപ എക്സ് ഷോറൂം വിലയിലാണ് കമ്പനി ഈ ആഡംബര മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.2023 ൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ ഈ മോഡൽ അവതരിപ്പിക്കുകയും മാർച്ചൊടെ ആദ്യ ബാച്ച് വിതരണം നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
എസ് യു വി കളുടെ രാജാവായ ലാൻഡ് ക്രൂയിസറിന് കൂടുതൽ ആഡംബരം നൽകുന്നതിനായാണ് ടൊയോട്ട ലെക്സസിനു കീഴിൽ എൽ എക്സ് 500 ഡി അവതരിപ്പിക്കുന്നത്.സ്റ്റൈലിഷ് ഡിസൈനാണ് വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ്.അതോടൊപ്പം വലിയ ലെക്സസ് സിഗ്നേച്ചർ ഗ്രിൽ,ഹെഡ്ലാമ്പ് ഡിസൈൻ,മറ്റ് ബിറ്റുകൾ എന്നിവ ഇ ഭീമാകാരൻ എസ് യു വിക്ക് കൂടുതൽ ഭംഗിയേകുന്നു.22 ഇഞ്ച് അലോയ് വീലുകൾ,നാല് പ്രൊജക്ടർ എൽഇഡികളും ഇന്റഗ്രേറ്റഡ് ഡേടൈം റണ്ണിംഗ് ലാമ്പുകളുമുള്ള ഷാർപ്പ് എൽഇഡി ഹെഡ്ലാമ്പുകൾ എന്നിവയും വാഹനത്തിനുണ്ട്.
ലാൻഡ് ക്രൂയിസറിന് കരുത്ത് പകരുന്ന അതേ 3.3 ലിറ്റർ ട്വിൻ ടർബോ വി 6 ഡീസൽ എഞ്ചിനാണ് പുതിയ ലെക്സസ് എൽഎക്സ് 500 സിയുടെ ഹൃദയം.309 ബിഎച്ച്പി പവറും 700 എൻഎം ടോർക്കും ആണ് ഈ എൻജിൻ വാഹനത്തിന് നൽകുന്നത്.10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിൽ ഓൾ വീൽ ഡ്രൈവ് സംവിധാനത്തോടൊപ്പം ഓഫ് റോഡിംഗിന് ആയുള്ള പ്രത്യേക മൾട്ടി ടെറൈൻ സിസ്റ്റവും ഉൾപ്പെടുന്നു.റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം,ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ,ഡിജിറ്റൽ റിയർ വ്യൂ മിറർ,360 ഡിഗ്രി ക്യാമറ തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് വാഹനത്തിൽ ഉള്ളത്.
ആപ്പിൾ കാർപ്ലേ,ആൻഡ്രോയിഡ് ഓട്ടോ തുടങ്ങി നിരവധി ഫീച്ചേഴ്സ് ഉള്ള 12 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോർടൈൻമെന്റ് സിസ്റ്റമാണ് വാഹനത്തിൽ ഉള്ളത്.ടാൻ, റെഡ്,ബ്ലാക്ക്, വൈറ്റ് ബ്രൗൺ എന്നിങ്ങനെയുള്ള ഇൻറീരിയർ കളർ ഓപ്ഷനുകളിൽ വാഹനം ലഭിക്കും.64 കളർ ആംബിയന്റ് ലൈറ്റിംഗ്,സീറ്റുകളുടെ ഇലക്ട്രോണിക് അഡ്ജസ്റ്റ്മെന്റ്,പിൻസീറ്റ് യാത്രക്കാർക്ക് വയർലെസ് റിമോട്ട് കൺട്രോളോടുകൂടിയ രണ്ട് 11.6 ഇഞ്ച് ടച്ച്സ്ക്രീനുകളും വാഹനം പ്രധാനം ചെയ്യുന്നു. മുൻപത്തേതിൽ നിന്ന് വ്യത്യസ്തമായി ഡീസൽ എൻജിൻ ഓപ്ഷനിൽ മാത്രമേ എസ് എക്സ് 500 ഇനി മുതൽ ലഭ്യമാകൂ