വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന പ്രീവെഡ്ഡിംഗ് ഷൂട്ടുകള്‍ പലപ്പോഴും അതിന്റെ വ്യത്യസ്തതകള്‍ കൊണ്ട് വൈറലാകാറുണ്ട്. അതുപോലെ തന്നെ വലിയ ചർച്ചകളും വിവാധങ്ങളും ആകാറുണ്ട്. അതിനിടയിൽ ഇതാ ഒരു മനം മയക്കും ഫോട്ടോ ഷൂട്ട്..! അത്രയേറെ പ്രകൃതിയെ ചേർത്ത് പിടിച്ചാണ് പിക്സ് ലാൻഡ് ന്റെ പുതിയ ഈ ഫോട്ടോ ഷൂട്ട്..
പലപ്പോഴും കാലത്തിനു അനുസരിച്ചു ഉള്ള തീമുകൾ ഫോട്ടോ ആകാറുണ്ട്.. അതിൽ ക്രിസ്തുമസും ന്യൂഇയർ, മഴക്കാലം, എന്തിന് ഹർത്താൽ വരെ വന്നു പോയിരുന്നു… ഇപ്പോഴിതാ ഈ ഓണക്കാലത്ത് പൂവും പൂക്കുട്ടയും മലയാളിതനിമ ഉള്ള കപ്പിൾസും, പിന്നെ അവരുടെ പെറ്റ് ആയ പൂപ്പി കുട്ടിയും ചേർന്ന് ഒരു കളർ ആയിട്ടുള്ള പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് ചെയ്തിരിക്കുകയാണ്… അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ, വെള്ളത്തിൽ ഇങ്ങനെ ഒരു വ്യത്യസ്തമായ ഓണപ്പൂക്കളവും ഓണഷൂട്ടും ഇത് ആദ്യമായി ആണ് തീം ആക്കുന്നത്….കൂട്ടത്തിൽ ഓണക്കോടിയും ഇട്ടു നടക്കുന്ന പട്ടിക്കുട്ടിയും ക്യൂട്ടേനെസ്സ് ഓവർലോഡ്ഡ് എന്ന് പറയേണ്ടി വരും…
മനോഹരമായ ഈ സിംപിൾ & ഹംബിൾ വിഡിയോക്ക് പിന്നിൽ വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫിയില്‍ എന്നും പുതുമ തേടുന്ന, നിരവധി വ്യത്യസ്തമായ ഫോട്ടോ ഷൂട്ട്കൾ നടത്തിയ പിക്സ് ലാൻഡ് വെഡിങ്ഡ് ആണ്…ഫെബിൻ വർഗീസ് തേവലപ്പിള്ളിയും, ജസ്റ്റിൻ വിൽസനും ചേർന്നാണ് ഈ ചിത്രങ്ങളും വിഡിയോയും ഒപ്പിയെടുത്തിരിക്കുന്നത്… കൂടാതെ പിക്സ് ലാൻഡ് ടീം മുഴുവൻ അന്ന് വെളുപ്പിനെ മുതൽ ഈ തീം ക്രീയേറ്റ് ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു…ഈ ഓണക്കാലത്തു കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന ഒരു വിഷ്വൽ ട്രീറ്റ് ഈ ഫോട്ടോസും വീഡിയോയും നൽകി എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്…
ഫോട്ടോഗ്രാഫിയിൽ ട്രെൻഡുകൾ മാറിമറിയുന്ന കാലമാണിത് .പ്രീ വെഡിങ് ഫോട്ടോഷൂട്ടായാലും,പോസ്റ്റ് വെഡിങ് അല്ലെങ്കിൽ വെഡിങ് ഫോട്ടോഷൂടട്ടായാലും പുതുമ കൊണ്ട് വരാനാണ് എല്ലാവരും ശ്രമിക്കുക. സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിലാണ് മിക്ക ആള്‍ക്കാരും പുതുമയും വ്യത്യസ്തയും കൊണ്ട് വരാൻ നോക്കുന്നത്…അത്തരത്തിൽ ഈ ഓണക്കാലത്തു കണ്ട ഏറ്റവും മനോഹരമായ ഫോട്ടോ ഷൂട്ട് നോബിൾ & ജിസ്ന കപ്പിൾസിന്റെ യാവും…
വിവാഹം കഴിഞ്ഞു കുറെ ജീവിതം പിന്നിടുമ്പോൾ വെറുതെ ഇരിക്കുമ്പോൾ പഴയ കല്യാണ ആൽബം ഒന്ന് മറിച്ചു നോക്കുന്ന കാലം പുതിയ തലമുറയിൽ ഉണ്ടാകുമോ എന്ന് സംശയമാണ്.. അവിടെ ഇനി സ്ഥാനം പിടിക്കുന്നത് ഇതു പോലുള്ള ഫോട്ടോ ഷൂട്ട് കൾ ആയിരിക്കും… അതുകൊണ്ട് തന്നെ ഒരോ ഷൂട്ട്ടുകളും നല്ല അനുഭവങ്ങള്ക്കി മാറ്റാണ് പിക്സ് ലാണ്ടിന്റെ സാരഥികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്
View this post on Instagram