മലയാളത്തിൽ പകരം വയ്ക്കാൻ ഇല്ലാത്ത ഒരതുല്യ കലാകാരൻ തന്നെയാണ് നടൻ ശ്രീനിവാസൻ. മലയാള സിനിമയിലേക്ക് രണ്ട് യുവ നായകന്മാരെയാണ് ശ്രീനിവാസൻ നൽകിയത് എങ്കിലും അദ്ദേഹത്തിൻറെ ആരോഗ്യനില മെച്ചപ്പെടണേ എന്ന് പ്രാർത്ഥിക്കുകയാണ് ഈ നാളുകൾ. മലയാളികൾക്ക് എല്ലാവർക്കും ശ്രീനിവാസന്റെ ഓരോ കാര്യങ്ങളെക്കുറിച്ച് അറിയാനുണ്ട്. വിനീത് ശ്രീനിവാസന്റെയും ധ്യാൻ ശ്രീനിവാസന്റെയും അഭിമുഖങ്ങളെല്ലാം എത്തുമ്പോൾ ആരാധകർക്ക് എല്ലാവർക്കും അറിയാൻ ആഗ്രഹമുള്ള പ്രധാന കാര്യം എങ്ങനെയുണ്ട് ശ്രീനിവാസന് ഇപ്പോൾ എന്ന് തന്നെയാണ്. ഇവർ രണ്ടുപേരും തന്നെ അച്ഛനെ കുറിച്ചുള്ള മറുപടികൾ എല്ലാം തന്നെ പറയാറുണ്ട്.
ഇപ്പോൾ ശ്രീനിവാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നമ്മുടെ പ്രിയപ്പെട്ട ഗായകൻ എം ജി ശ്രീകുമാറിന്റെ ഭാര്യ ലേഖ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മലയാളത്തിന്റെ മഹാനടൻ ശ്രീനിയേട്ടൻ വീണ്ടും ക്ഷീണിച്ചിരിക്കുന്നു എന്നും ഇനിയും ഒരുപാട് മാറ്റങ്ങൾ വരാനുണ്ടെന്ന് പക്ഷേ പണ്ടത്തേക്കാൾ ഭേദമാണെന്ന് പലരും ഈ ചിത്രം കണ്ട് പറയുന്നു. ലേഖയും ശ്രീനിവാസനും എപ്പോഴാണ് ഒരുമിച്ചു കണ്ടതെന്ന് ചോദിക്കുന്ന നിരവധി പേരാണ് ഈ ചിത്രത്തിൻറെ താഴെ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താര പത്നിയാണ് ലേഖ. തന്റെ വിശേഷങ്ങൾ എല്ലാം യാത്ര വിവരങ്ങൾ എല്ലാം തന്നെ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.
അങ്ങനെ ഇപ്പോൾ ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്നതാണ് മലയാളത്തിന്റെ ഇതിഹാസതാരം ശ്രീനിവാസനും ഭാര്യക്കും ഒപ്പമുള്ള ചിത്രം. മലയാളത്തിന്റെ മഹാനടൻ ശ്രീനിയേട്ടൻ ഭാര്യക്കൊപ്പം കൊച്ചിയിൽ നിന്ന് പ്രാതൽ കഴിച്ചതിനുശേഷം എടുത്ത ഫോട്ടോ എന്നാണ് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ഇത് കണ്ട് നിരവധി പേർ ശ്രീനിവാസനെ കുറിച്ച് ചോദിച്ചു. ഫോട്ടോയിൽ ക്ഷീണിതനാണ് ശ്രീനിവാസൻ എന്നും ആരാധകർ പറയുന്നു. ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. അടുത്തതായി ആയിരുന്നു ശ്രീനിവാസന് ബൈപ്പാസ് സർജറി കഴിഞ്ഞത്. ആ സമയങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച താരത്തിന്റെ ചിത്രങ്ങൾ വലിയ രീതിയിൽ ആശങ്ക വളർത്തിയിരുന്നു.
രോഗമുക്തനായതിനു ശേഷമുള്ള ഫോട്ടോ കുടുംബം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനുശേഷം ആണ് ആശങ്ക അവസാനിച്ചത്. അതിനുശേഷം ഒന്ന് രണ്ട് പൊതു പരിപാടികളിലും ശ്രീനിവാസൻ ഭാര്യ വിമലയുടെ കൈപിടിച്ച് എത്തി. മഴവിൽ മനോരമ ഷോയിൽ ശ്രീനിവാസനെ ആദരിച്ചതും വേദിയിൽ എത്തിയ ശ്രീനിയെ മോഹൻലാൽ ചുംബിച്ചത് ഒക്കെ ഏറെ കാലങ്ങൾ വാർത്തകൾ നിറഞ്ഞുനിന്ന ഒരു വാർത്ത തന്നെയായിരുന്നു. എല്ലാവരും ഏറ്റെടുത്തൊരു ചിത്രം തന്നെയായിരുന്നു ശ്രീനിവാസന്റെ കവിളിൽ മോഹൻലാൽ ഉമ്മ വച്ചതും ഇവരുടെ സൗഹൃദം വീണ്ടും പഴയതുപോലെ ആയതും.
Amezing websites