ഗോപി സുന്ദറും അമൃത സുരേഷ് ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായി. പെട്ടെന്ന് ഒരു ദിവസം അമൃതയും ഗോപി സുന്ദറും കപ്പിൾ ഫോട്ടോ പങ്കുവെച്ച് തങ്ങൾ പ്രണയത്തിലാണ് എന്ന് അറിയിക്കുകയായിരുന്നു. അന്നത് എല്ലാവർക്കും വലിയൊരു സർപ്രൈസ് ആയിരുന്നു. കാരണം അമൃതയുമായി പ്രണയം തുടങ്ങും മുമ്പ് ഗോപി സുന്ദർ ഗായിക അഭയയുമായി പ്രണയത്തിലായിരുന്നു. പിന്നീടാണ് ഗോപി സുന്ദർ അഭയമായിട്ടുള്ള ലിവിങ് ടുഗത ജീവിതം അവസാനിപ്പിച്ചുവെന്ന് ആരാധകർക്ക് മനസ്സിലാകുന്നത്. 14 വർഷത്തോളം നീണ്ട ലിവിങ് ടുഗെതർ റിലേഷൻഷിപ്പ് അവസാനിപ്പിച്ച ശേഷമാണ് അമൃതയുമായി പ്രണയത്തിൽ ആകുന്നത്.
ബാലയുമായി പിരിഞ്ഞ ശേഷം പത്തുവർഷത്തോളമായി അമൃത സിംഗിൾ ആയി ജീവിക്കുകയായിരുന്നു. മറ്റൊരാളുമായി ഇനി പ്രണയമോ വിവാഹമോ ഉണ്ടാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങളുടെ പലപ്പോഴും അവത പ്രതികരിച്ചിട്ടില്ല. വളരെ ചെറുപ്പം ആയിരുന്നപ്പോഴാണ് അമൃത ബാലയെ വിവാഹം ചെയ്തത്. അത് പ്രണയ വിവാഹമായിരുന്നു. ശേഷം ഇരുവർക്കും ഒരു മകൾ പിറന്നു. മകൾക്ക് ഒരു വയസ്സ് പിന്നിട്ടപ്പോഴേക്കും ബാലയുമായി അമൃത വേർപിരിഞ്ഞു. പിന്നീട് ഇരുവരും വിവാഹമോചിതരായി. അമൃതയ്ക്കൊപ്പമാണ് മകൾ പാപ്പു വളരുന്നത്.
വളരെ നാളുകൾക്ക് ശേഷം അടുത്തിടെയാണ് മകളെ ബാല കണ്ടത്. പാപ്പുവിനെ തനിക്ക് എപ്പോഴും മിസ് ചെയ്യാറുണ്ട് എന്ന് ബാല പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഗോപി സുന്ദറുമായി മകൾക്ക് നല്ലൊരു ബോണ്ട് ഉണ്ടെന്നാണ് അമൃത മുമ്പ് പറഞ്ഞിട്ടുള്ളത്. മകളുടെ സമ്മതം കിട്ടിയ ശേഷമാണ് ഗോപി സുന്ദറിനെ ജീവിതത്തിലേക്ക് ക്ഷണിച്ചതെന്നും അമൃത പറഞ്ഞിട്ടുണ്ട്. ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷം പാട്ടും യാത്രകളും ആയി തിരക്കിലാണ് അമൃത സുരേഷ്. ഗോപി സുന്ദറിന്റെ പിറന്നാൾ ദിനത്തിൽ അമൃത പങ്ക് വെച്ച പോസ്റ്റാണ് വൈറൽ ആകുന്നത്. എൻറെ ബർത്ത് ഡേ ഇന്ന് 18 വയസ്സ് തികഞ്ഞു എന്നാണ് ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ചുനിൽക്കുന്ന ചിത്രം പങ്കുവെച്ച് അമൃത കുറിച്ചത്.
അമൃതയുടെ സോഷ്യൽ മീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ ആശംസകളുമായി എത്തി. അടുത്തിടെയാണ് ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചതിന്റെ ഒന്നാം വാർഷികം ആഘോഷിച്ചത്. 46 വയസ്സുണ്ട് ഗോപി സുന്ദറിന്. 2001ൽ പ്രിയ എന്ന യുവതിയുമായി ഗോപി സുന്ദറിൻ്റെ വിവാഹം കഴിഞ്ഞതാണ്. ആ ബന്ധത്തിൽ രണ്ട് ആൺമക്കളും ഗോപി സുന്ദറിന് ഉണ്ട്. വിവാഹിതനായി കുടുംബജീവിതം നയിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് അഭയ യുമായി അഭായയുമായി ഗോപി സുന്ദർ ലിവിങ് റിലേഷൻഷിപ്പ് ആരംഭിക്കുന്നത്. പതിയെ ഭാര്യയെ ഉപേക്ഷിച്ച് അഭയയുമായി ചേർന്നു.
ഒന്നരവർഷം മുമ്പ് വരെ ഗോപി സുന്ദറിനൊപ്പം സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും അവാർഡ് നിശകളിലും അഭയ സജീവ സാന്നിധ്യമായിരുന്നു. ഗോപി സുന്ദർ പോയ ശേഷം സിംഗിൾ ലൈഫ് നയിക്കുകയാണ് അഭയ. വിവാഹിതനായ ഒരാളെ പ്രണയിച്ചതിന്റെ പേരിൽ അഭയയ്ക്ക് വലിയ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അമൃത സുരേഷ് ഇനിയുള്ള ജീവിതം ഗോപി സുന്ദറിന് ഒപ്പമാണ് എന്ന് അറിയിച്ചപ്പോഴും സൈബർ ആക്രമണം ഉണ്ടായിരുന്നു. അമൃതയുടെ സഹോദരിയും അമ്മയും സുഹൃത്തുക്കളും എല്ലാം ഗോപി സുന്ദറുമായുള്ള പ്രണയത്തിന് സപ്പോർട്ട് ആണ്. അടുത്തിടെ അമൃതയുടെ അച്ഛൻ സുരേഷ് മരിച്ചപ്പോൾ എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് ഗോപി സുന്ദറായിരുന്നു. അമൃതയും ഗോപി സുന്ദറും വിവാഹിതരായോ എന്നതിൽ വ്യക്തതയില്ല. ഹസ്ബൻഡ് എന്നാണ് ഗോപി സുന്ദറിനെ കുറിച്ചുള്ള കാര്യങ്ങൾ പറയുമ്പോൾ അമൃത അഭിസംബോധന ചെയ്യാറുള്ളത്.