നടൻ മണിയൻപിള്ള രാജുവിന്റെയും ഇന്ദിരയുടെയും ഇളയമകനായ നിരഞ്ജ് വിവാഹിതനായി.തിരുവനന്തപുരം സ്വദേശി നിരഞ്ജനയാണ് വധു. പാലിയത്ത് വിനോദ് ജി പിളളയുടെ സിന്ധുവിന്റെയും മകളാണ്.വിവാഹം അറേഞ്ച്ഡും പ്രണയവും ആണ് എന്നാണ് നീരഞ്ജ് പറഞ്ഞത്.ചെറുപ്പകാലം മുതലേ ഉള്ള സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തിയത്. ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദധാരിയാണ് നിരഞ്ജന.
കൊച്ചിയില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് വിവാഹം നടന്നത്.ചടങ്ങില്‍ മമ്മൂട്ടി,ജയറാം, ജഗദീഷ്,രഞ്ജിത്,ചിപ്പി,മിയ തുടങ്ങിയവര്‍ പങ്കെടുത്തു.സിനിമാ സഹപ്രവര്‍ത്തകര്‍ക്കായി തിരുവനന്തപുരത്ത് വച്ച് മറ്റൊരു റിസപ്ഷന് നടത്തും.ബ്ലാക്ക് ബട്ടര്‍ഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമാഭിനയത്തിന് തുടക്കം കുറിക്കുന്നത്.പിന്നീട് ഡ്രാമ,സകലകലാശാല, ബോബി,ഫൈനല്‍സ്,സൂത്രക്കാരന്‍,
ഒരു താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.
നിരഞ്ജിന്റെ സിനിമകളില്‍ ഫൈനല്‍സാണ് ഏറെ ഇഷ്ടപ്പെട്ട ചിത്രം എന്നാണ് നിരഞ്ജന പറഞ്ഞത്. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായാണ് നിരഞ്ജന എത്തിയപ്പോൾ മുണ്ടും ഷര്‍ട്ടുമായിരുന്നു നിരഞ്ജന്റെ വേഷം.ഡിസൈനറായ നിരഞ്ജന കൈത്തറി വസ്ത്രങ്ങൾക്കായി സ്വന്തമായി ഒരു സ്റ്റുഡിയോ നടത്തുന്നുണ്ട്.സിനിമയില്‍ ഡിസൈനറിന്റെ അവസരം ലഭിച്ചാല്‍ ചിലപ്പോള്‍ നോക്കിയേക്കും എന്നാണ് ഇരുവരും പറഞ്ഞത്.
2007 ൽ പുറത്തിറങ്ങിയ ബോബിയാണ് നീരജ് ആദ്യമായി നായക വേഷം അവതരിപ്പിച്ച ചിത്രം. അഭിനയത്തിനൊപ്പം സംവിധാനത്തിലും താല്പര്യമുണ്ടെന്ന് നിരഞ്ജ്
നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.വിവാഹആവാഹനം ആണ് നീരജ് അഭിനയിച്ച അവസാനം റിലീസ് ചെയ്ത ചിത്രം.കാക്കിപ്പട,ഡിയര്‍ വാപ്പി,നമുക്ക് കോടതിയില്‍ കാണാം തുടങ്ങിയ ചിത്രങ്ങളാണ് നീരജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.ഷാന്‍ തുളസീധരന്റെ‘ഡിയര്‍ വാപ്പി’യാണ് നിരഞ്ജിന്റെ ഏറ്റവും പുതിയ ചിത്രം.