ഷെബി ചൗഘട്ട് ൻറെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ കാക്കിപ്പടയിലെ’പൂവായ് പൂവായ്’എന്ന വീഡിയോ സോങ് റിലീസ് ചെയ്തു.ജാസി ഗിഫ്റ്റ് സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ഹരീവ് ഹുസൈനാണ്.സിനിമയുടെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് സംവിധായകൻ തന്നെയായ ഷെബി ചൗഘട്ട് ആണ്. ജാസി ഗിഫ്റ്റ് ഒരുക്കിയിരിക്കുന്ന ഈ ഗാനം പ്രക്ഷകശ്രദ്ധ നേടി വരികയാണ്.
എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.നിരഞ്ജ് മണിയൻ പിള്ള രാജു, മാലാ പാർവ്വതി,ചന്തുനാഥ്,അപ്പാനി ശരത്ത്, ആരാധ്യാ ആൻ,സുജിത് ശങ്കർ,മണികണ്ഠൻ ആചാരി,കുട്ടി അഖിൽ,സൂര്യാ അനിൽ,പ്രദീപ്,ദീപു കരുണാകരൻ,ജയിംസ് ഏല്യാ,സജിമോൻ പാറായിൽ,വിനോദ് സാക്,ഷിബുലാബാൻ,സിനോജ് വർഗീസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
മഞ്ജുവാര്യര്‍,നൈല ഉഷ,മിയ,പ്രിയ വാര്യര്‍, അനുസിത്താര,ലക്ഷ്മി നക്ഷത്ര,മിഥുന് രമേഷ് എന്നിവര്‍ അവരുടെ സോഷ്യല്‍ മീഡിയ വഴിയാണ് ഗാനം റിലീസ് ചെയ്തത്.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകൻ ജാസി ഗിഫ്റ്റ് ആലാപനത്തിൽ നിന്നും മാറി സംഗീത സംവിധാനത്തിലുടെയും പ്രേക്ഷകരെ കയ്യിലെടുക്കാൻ ആകുമെന്നാണ് കരുതുന്നത്.പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് ബാബു രത്നം ആണ്.
ചിത്രത്തിൻറെ ഗാനങ്ങൾ ഹരിനാരായണൻ,ജോയ് തമലം എന്നിവർ തയ്യാറാക്കുമ്പോൾ റോണി റാഫേല്‍ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്യുന്നു. കലാസംവിധാനം സാബുറാം,നിര്‍മ്മാണ നിര്‍വ്വഹണം എസ്.മുരുകൻ മേക്കപ്പ് പ്രദീപ് രംഗന,കോസ്റ്റ്യും ഡിസൈന്‍ ഷിബു പരമേശ്വരന്.ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ശങ്കര്‍ എസ്.കെ,സംഘടനം റണ്‍ രവി, നിശ്ചല ഛായാഗ്രഹണം അജി മസ്ക്കറ്റ് എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവർത്തകർ.