നവാഗതനായ സഹീദ് അറാഫത്ത് ൻറെ സംവിധാനത്തിൽ ബിജുമേനോൻ വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തുന്ന’തങ്കത്തിൻറെ’ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ബിജുമേനോനും വിനീത് ശ്രീനിവാസനും ഒപ്പം അപർണ ബാലമുരളിയും ഉള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.ജോജിക്ക് ശേഷം ശ്യാം പുഷ്കരൻ തിരക്കഥ തയ്യാറാക്കുന്നു എന്ന് സവിശേഷതയും ചിത്രത്തിനുണ്ട്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തൻ,ഫഹദ് ഫാസിൽ,ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് തങ്കം നിർമ്മിക്കുന്നത്.ഗിരീഷ് കുൽക്കർണി,വിനീത് തട്ടിൽ,ശ്രീകാന്ത് മുരളി, അന്തരിച്ച നടന് കൊച്ചു പ്രേമൻ എന്നിവർക്കൊപ്പം മറ്റു അന്യഭാഷ താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന നാലാമത് ചിത്രമാണ് ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന തങ്കം.കുമ്പളങ്ങി നൈറ്റ്സ്, ജോജി,പാൽതു ജാൻവർ എന്നിവയാണ് ഭാവന സ്റ്റുഡിയോസിന്റെ മറ്റു ചിത്രങ്ങൾ.
ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ബിജിബാലാണ്.ദംഗൽ,അഗ്ലി തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതനായ മറാഠി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.ചിത്രത്തിൻറെ എഡിറ്റിംഗ് കിരൺ ദാസും കലാസംവിധാനം ഗോകുൽദാസും ആണ് നിർവഹിക്കുന്നത്.ശ്യാം പുഷ്കരന്റെ തിരക്കഥയും ദിലീഷ് പോത്തനും ഫഹദ് ഫാസിലും ചേർന്നുള്ള നിർമ്മാണവും ബിജുമേനോൻ വിനീഷിന് എന്നിവരുടെ സാന്നിധ്യവും തങ്കത്തിൻറെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.
സൗണ്ട് ഡിസൈൻ ഗണേഷ് മാരാർ,മേക്കപ്പ് റോണക്സ് സേവ്യർ,ആക്ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ,കോസ്റ്യൂം ഡിസൈൻ മഷർ ഹംസ,പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ,സൗണ്ട് മിക്സിങ് തപസ് നായിക്ക്,കോ പ്രൊഡ്യൂസേഴ്സ് രാജൻ തോമസ് ഉണ്ണിമായ പ്രസാദ്,വി എഫ് എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്,ഡി ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന ജോസ് വിജയ്,കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ. പിആര്‍ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവർത്തകർ.