ഹിറ്റ്മേക്കർ പ്രിയദർശന്റെ സംവിധാനത്തിൽ യുവതാരങ്ങളായ ഷെയ്ൻനിഗം ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്രകതഥാപാത്രങ്ങൾ ആക്കി ഒരുക്കിയ കൊറോണ പേപ്പേഴ്സ് ൻറെ ചിത്രീകരണം പൂർത്തിയായി.നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി ശ്രദ്ധേയയായ ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക.ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദർശൻ തന്നെയാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്.
പ്രിയദർശൻ തന്നെ തിരക്കഥ തയ്യാറാക്കുന്ന ചിത്രത്തിൽ സിദ്ദിഖ്,മണിയന് പിള്ള രാജു,ജെയ്സ് ജോസ്,ജീന്‍ പോള്‍ ലാല്‍,സുരേഷ്കുമാര്‍, കുഞ്ഞികൃഷ്ണന്,വിജിലേഷ്,ബാബു അന്നൂര്‍,നന്ദു പൊതുവാള്,ഹന്ന റെജി കോശി,സന്ധ്യ ഷെട്ടി, സതി പ്രേംജി തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.മരക്കാർ എന്ന ബിഗ് ബജറ്റ് ചിത്രത്തിനു ശേഷം പ്രിയദർശൻ ഒരുക്കുന്ന ചിത്രം കോമഡിക്ക് പ്രാധാന്യമുള്ളതായിരിക്കും എന്നാണ് സൂചന.
ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന് നായര്‍ ആണ് കൈകാര്യം ചെയ്യുന്നത്. യുവതലമുറയെ മുൻനിർത്തി ഇതാദ്യമായാണ് പ്രിയദർശൻ ഒരു ചിത്രം ഒരുക്കുന്നത്.എൻ.എം ബാദുഷയാണ് ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.ചിത്രത്തിൻറെ കലാസംവിധാനം നിർവഹിക്കുന്നത് മനു ജഗത് ആണ്.പ്രിയദർശൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൻറെ കഥ ശ്രീ ഗണേഷിൻറെതാണ്.
മലയാളത്തിൽ ഒട്ടനവധി ചിരി ചിത്രങ്ങൾ സമ്മാനിച്ച പ്രിയദർശന് പുതിയ കാലത്തും യുവനിരയോടൊപ്പം ഹിറ്റടിക്കാൻ ആകുമെന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകർ.പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, മേക്കപ്പ് രതീഷ് വിജയൻ,ആക്ഷൻ രാജശേഖർ, സൗണ്ട് ഡിസൈൻ എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ പി.ശിവപ്രസാദ്,ആതിര ദിൽജിത്ത്, സ്റ്റിൽസ് ശാലു പേയാട് എന്നിവരാണ് ചിത്രത്തിന്റെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.