നീണ്ട നാളത്തെ ഇടവേളക്കുശേഷം ഷാജി കൈലാസ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് എലോൺ.12 വർഷത്തെ ഇടവേളക്കു ശേഷമാണ് ഷാജി മോഹൻലാലും ഒന്നിക്കുന്നത്.ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ് ലഭിച്ച കാര്യം ഷാജി കൈലാസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിൻറെ ടീസർ നേരത്തെ പുറത്തു വിട്ടിരുന്നു. ചിത്രം അടുത്ത് തന്നെ റിലീസിന് ഒരുങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
ആശീർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൻറെ തിരക്കഥ രാജേഷ് ജയറാം ആണ് തയ്യാറാക്കുന്നത്. ചിത്രത്തിൻറെ പേര് സൂചിപ്പിക്കുന്നത് പോലെ മോഹൻലാൽ മാത്രമായിരിക്കും ചിത്രത്തിൽ എന്നാണ് ടീസർ നൽകുന്ന സൂചന.2009 ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസിന് ശേഷമാണ് ഷാജി കൈലാസ് മോഹൻലാലിനൊപ്പം മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിൻറെ ടീസറിൽ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ധിക്കും എത്തുന്നുണ്ട്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30 ആം ചിത്രമാണ് എലോൺ.ആശീർവാദ് സിനിമാസിൻറെ ആദ്യ ചിത്രം മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഇറങ്ങി സൂപ്പർ ഹിറ്റായ നരസിംഹം ആയിരുന്നു.അഭിനന്ദന് രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് ഡോണ്‍ മാക്സ് ആണ്.വേറിട്ട സ്റ്റൈലിലും വേഷവിധാനത്തിലും ആയിരിക്കും മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. കാളിദാസ് എന്നാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ജേക്സ് ബിജോയ് ആണ്
ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിക്കുന്നത്.പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്,ചീഫ് പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍,മേക്കപ്പ് ലിജു പനംകോട്, ബിജീഷ് ബാലകൃഷ്ണന്,വസ്ത്രാലങ്കാരം മുരളി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്ഗവന്,സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അണിയറ പ്രവർത്തകർ. ചിത്രത്തെ മികച്ച പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.