മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ശാലു മേനോൻ. സിനിമയിലും സീരിയലിലും ഒക്കെ ശാലു മേനോൻ അഭിനയിച്ചിട്ടുണ്ട്. അതിനിടയിൽ ജയിലിൽ പോയിരുന്നു ശാലു. ഇപ്പോൾ വീണ്ടും അഭിനേരംഗത്ത് സജീവമായാണ് താരം നിൽക്കുന്നത്. കഴിഞ്ഞദിവസം ശാലു ഒരു വിവാഹത്തിന് എത്തിയ ചിത്രങ്ങൾ ഒക്കെ തന്നെ വൈറൽ ആയിരുന്നു. ശാലു മേനോൻ തൻ്റെ ജീവിതത്തിൽ സംഭവിച്ച കല്യാണം അബദ്ധമായി എന്ന് തുറന്നു പറയുകയാണ്. ഡിവോസിലേക്ക് നീങ്ങുകയാണ് എന്ന് തുറന്നു പറഞ്ഞു എത്തിയിരിക്കുകയാണ് താരം.
താരത്തിന്റെ വാക്കുകളിൽ ഇപ്പോൾ പല അഭിമുഖങ്ങളിൽ നിന്നും വൈറൽ ആണ്. അത്തരത്തിൽ ഒന്നുതന്നെയാണ് ശാലു തുറന്നു പറഞ്ഞിരിക്കുന്നത്. ജയിലിൽ നിന്നും മടങ്ങിവന്നതിനുശേഷം വിവാഹം കഴിച്ചു. ആ തീരുമാനം ശരിയായിരുന്നോ എന്ന അവതാരകൻ്റെ ചോദ്യത്തിലാണ് ശാലു മറുപടി നൽകിയത്. വാക്കുകൾ ഇങ്ങനെ;
“എനിക്കൊരു 14 വർഷം മുമ്പ് തന്നെ അറിയാമായിരുന്ന ഒരാളായിരുന്നു. ആ സമയത്ത് തന്നെ സംബന്ധിച്ച് കോംപ്ലക്സ് മനസിൽ ഉണ്ടായിരുന്നു. നല്ലൊരു കുടുംബ ജീവിതം ഒക്കെ ഞാൻ ആഗ്രഹിച്ചിരുന്നു എനിക്കത് ഇഷ്ടമായിരുന്നു.
ഒരു 14 വർഷം മുമ്പത്തന്നെ പ്രൊപ്പോസൽ ആയിട്ട് വന്നിരുന്നു. അന്ന് എനിക്ക് പ്രായമായില്ല പിന്നീട് നോക്കാം എന്ന് പറഞ്ഞു വിട്ടു. എനിക്ക് ബർത്ത്ഡേക്ക് ആശംസകൾ പറയാൻ മെസ്സേജ് അയക്കും. അതൊക്കെ ഉണ്ടായിരുന്നുള്ളൂ. ഇതിനൊക്കെ ശേഷമാണ് വീണ്ടും എത്തുന്നത്. ജയിലിൽ നിന്ന് ഇറങ്ങുന്ന സമയത്ത് എൻറെ മനസ്സിൽ വല്ലാതെ കോംപ്ലക്സ് ഉണ്ടായിരുന്നു. ഇനി ആര് എന്നെ കല്യാണം കഴിക്കാനാണ്. ഇത്രയൊക്കെ വർഷങ്ങളായില്ലേ എന്ന് ചിന്തിച്ചപ്പോഴാണ് ഇങ്ങനെ ഒരു കല്യാണ ആലോചന വരുന്നത്. അങ്ങനെയാണ് കല്യാണത്തിലേക്ക് എത്തുന്നതും. പക്ഷേ കല്യാണം കഴിക്കണ്ടായിരുന്നു എന്ന് പിന്നീട് മനസ്സിലാവുകയായിരുന്നു എന്ന് ശാലു തന്നെ വ്യക്തമാക്കി.
നമുക്ക് ചുറ്റും ഇത്തരത്തിൽ അനുഭവിക്കുന്ന ഒരുപാട് പേരുകൾ ഉണ്ട് എന്ന് പോലും ശാലു പറയുന്നു. ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്ത് പോകാൻ പറ്റാതെയായി അപ്പോൾ പിന്നെ സെപ്പറേറ്റ് ആയി പോകുന്നത് തന്നെയല്ലേ നല്ലത്. എനിക്ക് ഡാൻസ് പ്രോഗ്രാം ഒക്കെയുണ്ട്. രാത്രി ഒക്കെ ആകുമ്പോൾ തിരിച്ചുവരും. അതൊന്നും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെയായി. പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. എനിക്ക് ഡാൻസ് ഉപേക്ഷിക്കാൻ കഴിയില്ല. അപ്പോൾ ഓരോ ദിവസവും പ്രശ്നങ്ങൾ ഉണ്ടാകുന്നതിലും നല്ലത് ഇരുവരും സെപ്പറേറ്റഡ് ആയി ജീവിക്കുന്നത് തന്നെയാണ്. അതിൻറെ ബാക്കി കാര്യങ്ങൾ നടക്കുന്നു.
കോടതിയിൽ ഇപ്പോൾ കേസ് നടക്കുന്നു. എനിക്കിപ്പോൾ കോടതിയിൽ കയറി ശീലമായതുകൊണ്ട് അത് അങ്ങനെ ഒരു സൈഡിൽ പോകുന്നുണ്ട്. എനിക്ക് ചേർന്ന് പോകില്ല എന്ന് ഉറപ്പുണ്ട്. അതുകൊണ്ട് തന്നെയാണ് ഡിവോഴ്സ് ചെയ്തത്” എന്ന് ശാലു പറയുന്നു. ജയിൽവാസത്തെക്കുറിച്ച് ശാലു തുറന്നു പറഞ്ഞതിങ്ങനെ; “ആ കാലഘട്ടം കഴിഞ്ഞിട്ട് 8,9 വർഷമായി. ഞാനും അമ്മയും അമ്മൂമ്മയും ഞങ്ങൾ മൂന്നു സ്ത്രീകൾ മാത്രമാണ് വീട്ടിലുള്ളത്. ഞാനിന്നുവരെ അമ്മയെ വിട്ട് എവിടെയും പോയിട്ടില്ല. പരിപാടികൾക്ക് പോകുമ്പോഴും അമ്മ കൂടെ കൂടാറുണ്ട്. ആ സമയത്ത് 49 ദിവസം മാറി നിന്നപ്പോൾ ബുദ്ധിമുട്ടുണ്ടായിരുന്നു. ജയിൽ സിനിമയിൽ മാത്രമാണ് കണ്ടിട്ടുള്ളത്.
ചെല്ലുമ്പോൾ മനസ്സിൽ വേറെ കുറെ ആയിരുന്നു ചിന്തകൾ ഒക്കെ. അവിടെ ചെന്നപ്പോൾ ഒരാഴ്ച ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അഴികൾക്കുള്ളിൽ ആയതുകൊണ്ട് തന്നെ പ്രത്യേകം പരിഗണന ഒന്നുമില്ല. പായ നിലത്ത് വിരിച്ചു കിടക്കണം ഒത്തിരി ആൾക്കാരുടെ ഇടയിൽ ആയിരുന്നില്ല രണ്ടുപേർ മാത്രമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത് അത് മാത്രമാണ് എനിക്ക് കിട്ടിയ പരിഗണന. മറ്റേത് സെല്ലിലും 12 പേരൊക്കെയായിരുന്നു ഉണ്ടായിരുന്നത് ഫാൻ ഉപയോഗിക്കാൻ പാടില്ല കൊതുകിന്റെ ശല്യം ഉണ്ട്. അമ്മ കാണാൻ വരുമ്പോൾ എന്റെ മുഖമൊക്കെ മനസ്സിലാക്കാൻ പറ്റാത്ത വിധമായിരുന്നു.
കൊതുക് ഒക്കെ കടിച്ച് ആകെ വീർത്തിരിക്കുകയായിരുന്നു. ക്രീം ഒന്നും ഉപയോഗിക്കാൻ പറ്റില്ല ഒരാഴ്ച ബുദ്ധിമുട്ടായിരുന്നു പിന്നെ എല്ലാവരെയും വിശ്വസിക്കുന്ന ആളായിരുന്നു. പക്ഷേ അത് പാടില്ല ഞാൻ എല്ലാവരെയും വിശ്വസിക്കുന്ന ആളായത് എനിക്ക് അബദ്ധം മാത്രമേ സംഭവിച്ചിട്ടുള്ളൂ. അധികം ആരെയും വിശ്വസിക്കരുത് എന്ന പാഠം ഞാൻ പഠിച്ചു. പല സ്വഭാവക്കാരെയും അവിടെ കാണാൻ പറ്റിയിരുന്നു.” ഇങ്ങനെയുള്ള കാര്യങ്ങളും ശാലു ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷം പറയുന്നുണ്ട്.