മലയാളികൾക്ക് ഏറെ സുപരിചിതയായ ഒരു നടിയാണ് ശാലു മേനോൻ. ശാലുവിന്റെ വിശേഷങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ടായിരുന്നു. ഇടക്കാലത്ത് വച്ച് ഒരു വിശേഷവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതെയായി. അങ്ങനെ താരത്തിന്റെ വിശേഷങ്ങൾ ഒന്നുംആരാധകർക്ക് അറിയാതെയുമായി. ജയിൽവാസവും പിന്നീട് ഉള്ള ജീവിതവും ഒക്കെ എങ്ങനെയാണെന്ന് ആരാധകർ ചോദിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ഒരു സീരിയൽ താരത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് കൊണ്ടിരുന്ന സമയത്താണ് ശാലുവിന്റെ ചിത്രങ്ങളൊക്കെ വീണ്ടും വൈറൽ ആകുന്നത്.
ആ സമയവും ശാലുവിന്റെ കൂടെ അമ്മ തന്നെ ഉണ്ടായിരുന്നു. ജയിൽ മോചിത ആയതിനുശേഷം വിവാഹം കഴിച്ചതിനെ കുറിച്ച് എല്ലാവരും ചോദിച്ചിരുന്നു. ആ ബന്ധം എന്തിയേ എന്ന് ചോദിക്കുമ്പോൾ ഡിവോഴ്സിലേക്കാണ് നീങ്ങുന്നത് എന്ന് പറയുകയാണ്. ഒരുതരത്തിലും അഡ്ജസ്റ്റ് ചെയ്തുപോകാൻ പറ്റാത്ത ക്യാരക്ടർ ആണെന്ന് പറയുന്നു. ഞാൻ ഷൂട്ടനൊക്കെ പോയി കഴിഞ്ഞാൽ ചിലപ്പോൾ രാത്രി പോയാൽ രാവിലെ ആയിരിക്കും വരിക അങ്ങനെയുള്ള ദിവസങ്ങളിൽ ഒക്കെ പ്രശ്നങ്ങളാണ് എനിക്ക് എൻറെ ഷൂട്ട് മാറ്റി വെക്കാൻ ആകില്ല എനിക്ക് എൻറെ കരിയർ മാറ്റിവയ്ക്കാൻ ആകില്ല. അതിന് ആകെയുള്ള ഒരു വഴി വിവാഹമോചനം മാത്രമാണ്. ഇതാണ് പ്രധാനമായി ശാലു ഡിവോഴ്സ് ആവാനുള്ള കാരണമെന്ന് താരം തന്നെ വെളിപ്പെടുത്തുന്നു.
ജയിലിൽ നിന്ന് മടങ്ങി വന്നതിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. ആ തീരുമാനം ശരിയായിരുന്നു എന്ന അവതാരകൻ്റെ ചോദ്യത്തിനാണ് ശാലു മറുപടി പറഞ്ഞു തുടങ്ങുന്നത്. ആ സംഭാഷണത്തിലാണ് ഭർത്താവ് തന്നോട് ഇത്രയും ക്രൂരമായി പെരുമാറിയിട്ടുണ്ട് എന്ന് ശാലു വ്യക്തമാക്കുന്നത്. ഇതിലൂടെ തന്നെ പല ആരാധകർക്കും ഇത് മനസ്സിലാവുകയും ചെയ്തു. എനിക്ക് ഒരു 14 വർഷം മുമ്പ് തന്നെ അറിയാമായിരുന്ന ഒരാളെയാണ് ഞാൻ വിവാഹം കഴിച്ചത്. ആ സമയത്ത് എന്നെ സംബന്ധിച്ചൊരു കോംപ്ലക്സ് മനസിന് ഉണ്ടായിരുന്നു. നല്ലൊരു കുടുംബത്തിൽ നിന്നൊക്കെ ഞാൻ ആഗ്രഹിച്ചിരുന്നു. ഒരു വിവാഹം എനിക്ക് അത് ഇഷ്ടമാണ്. ഒരു 14 വർഷം മുൻപ് തന്നെ ഒരു പ്രൊപ്പോസൽ ആയിട്ട് വന്നിരുന്നു.
അന്ന് എനിക്ക് പ്രായമായില്ല എന്നും പിന്നീട് നോക്കാമെന്ന് പറഞ്ഞു വിട്ടു. ഇടയ്ക്ക് ബർത്ത് ഡേ ആശംസകൾ പറയാൻ മെസ്സേജ് അയക്കും അത്രയ്ക്ക് ഉണ്ടായിരുന്നുള്ളൂ പിന്നീട് ഇതിനൊക്കെ ശേഷമാണ് വീണ്ടും എത്തുന്നത്. ജയിലിൽ നിന്ന് ഇറങ്ങുന്ന സമയത്ത് എൻറെ മനസ്സിൽ വല്ലാത്ത കോംപ്ലക്സ് ഉണ്ടായിരുന്നു. ആരിന് എന്നെ കല്യാണം കഴിക്കാനാണ് എന്നുള്ള തോന്നൽ പോലും ഉണ്ടായിരുന്നു. ഇത്രയൊക്കെ വിഷയങ്ങളില്ല എന്ന് ചിന്തിച്ച് ഇത് വരുന്നത് അങ്ങനെയാണ് കല്യാണത്തിലേക്ക് എത്തുന്നത് എന്ന്. പക്ഷേ കല്യാണം കഴിക്കേണ്ട എന്ന് പിന്നീട് മനസ്സിലായെന്ന് പറയുന്നു.
ഒരുതരത്തിലും അഡ്ജസ്റ്റ് ചെയ്ത് പോകാൻ പറ്റാതെയായി അപ്പോഴാണ് പിന്നീട് സെപ്പറേറ്റഡ് ആയി പോകാമെന്ന് തീരുമാനിച്ചത്. എനിക്ക് ഡാൻസ് പ്രോഗ്രാം വിട്ടുനിൽക്കാൻ ആകില്ല. രാത്രിയൊക്കെ ആകുമ്പോൾ തിരിച്ചു വരുമ്പോൾ അതൊന്നും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെയാവും. വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. എനിക്ക് ഒരിക്കലും ഡാൻസ് ഉപേക്ഷിക്കാൻ കഴിയില്ല. അപ്പോൾ ആകെ എൻറെ മുന്നിലുള്ള മാർഗ്ഗം ഡിവോഴ്സ് ചെയ്യുക എന്നത് തന്നെയാണ്. അങ്ങനെയാണ് സെപ്പറേറ്റഡ് ആയി ജീവിക്കാൻ തീരുമാനിച്ചത്.