അരുൺ ബോസിന്റെ സംവിധാനത്തിൽ അപർണ ബാലമുരളിയും ഉണ്ണിമുകുന്ദനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന’മിണ്ടിയും പറഞ്ഞും റിലീസിന് തയ്യാറെടുക്കുന്നു.ചിത്രം സെൻസറിങ് ജോലികൾ പൂർത്തിയാക്കി എത്രയും വേഗം റിലീസിന് ഒരുങ്ങുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.സംവിധായകൻ അരുൺബോസ് മൃദുൽ ജോർജുമായി ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കുന്നത്.സൂരജ് എസ് കുറുപ്പാണ് ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിക്കുന്നത്. സനൽ ലീന എന്നീ കഥാപാത്രങ്ങളായാണ് ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ചിത്രത്തിലെത്തുന്നത്.
സലീം അഹമ്മദ് ആണ് ചിത്രത്തിന് നിർമ്മാണം നിർവഹിക്കുന്നത്.നേരത്തെ മിണ്ടിയും പറഞ്ഞും എന്ന ചിത്രത്തിൻറെ ഫസ്റ്റ് പോസ്റ്റർ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.’ഇതാ പ്രണയത്തിന്റെയും വിരഹത്തിന്റെയും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന മിണ്ടിയും പറഞ്ഞും ൻറെ പോസ്റ്റർ’എന്നാണ് ഉണ്ണി പോസ്റ്റിന് ക്യാപ്ഷൻ നൽകിയിരുന്നത്.ജാഫർ ഇടുക്കി,ജൂഡ് ആൻറണി,മാല പാർവതി,സോഹൻ സിനുലാല്‍, പ്രശാന്ത് മുരളി,ആർജെ മുരുകൻ,ആർ ജെ വിജിത,ആതിര സുരേഷ്,ശിവ ഹരിഹരൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഈ ചിത്രം വളരെ ആകാംക്ഷയുള്ള ഒന്നാണ്, പ്രേക്ഷകരുടെ പ്രതികരണം അറിയാൻ കാത്തിരിക്കുന്നു.ഇതൊരു നല്ല പ്രണയകഥയായിരിക്കും ഉണ്ണി പറഞ്ഞു.മധു അമ്പാട്ട് ആണ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് കിരൺ ദാസാണ്. കലാസംവിധാനം അനീസ് നാടോടി,കളറിസ്റ്റ് ലിജു പ്രഭാകർ,സ്റ്റിൽസ് അജി മസ്കറ്റ്,വസ്ത്രാലങ്കാരം ഗായത്രി സുരേഷ്,പ്രൊഡക്ഷൻ കൺട്രോളർ അലക്സ് കുര്യൻ,ചീഫ് അസോസിയേറ്റ് രാജേഷ് അടൂർ,സൗണ്ട് മിക്സിങ് രാജാകൃഷ്ണൻ എം ആർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഷെഫീക്കിന്റെ സന്തോഷം ആണ് ഉണ്ണി മുകുന്ദൻറെ ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം.നവാഗതരായ അനൂപ് പന്തളം ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്.മനോജ് കെ ജയൻ,ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ,ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ,ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായമാണ് നേടാനായത്. ചിത്രം ഒരു ഫാമിലി കോമഡി എന്റർടൈനർ ആയിരുന്നു.
ദേശീയ അവാർഡ് നേട്ടത്തിന്റെ സന്തോഷത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ ആണ് അപർണ ബാലമുരളിയെ തേടിയെത്തിരിക്കുന്നത്.അശോക് സെൽവൻ നായകനായി എത്തിയ നിതം ഒരു വാനം എന്ന ചിത്രമാണ് അപർണയുടേതായി അവസാനം റിലീസ് ചെയ്തത്.കാർത്തിക് സംവിധാനം നിർവഹിച്ച ചിത്രം നവംബർ നാലിലാണ് തിയേറ്ററുകളിൽ എത്തിയത്.ഗോപി സുന്ദറാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചത്.ശിവാത്മീക,റിതു വര്‍മ എന്നിവരും ചിത്രത്തിൽ മറ്റു നായികമാരായി എത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് നേടാൻ ആയത്.