ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. 2009 ൽ തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സ്വാസിക. പിന്നീട് മലയാളം തമിഴ് തെലുങ്ക് സിനിമകളിലെ സജീവ സാന്നിധ്യമായി മാറി. സിനിമയിൽ മാത്രമല്ല സീരിയലിലും തിളങ്ങിനിൽക്കുന്ന താരമാണ് സ്വാസിക. മഴവിൽ മനോരമ, ഏഷ്യാനെറ്റ്, ഫ്ലവേഴ്സ് ടിവി, സൂര്യ ടിവി, സി കേരളം എന്നിങ്ങനെ നിരവധി ചാനലുകളിൽ നിരവധി പരമ്പരകളിൽ ആയി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സീത എന്ന സീരിയലിലെ താരത്തിന്റെ അഭിനയം നിരവധി പ്രേക്ഷകർ പ്രീതി നേടിക്കൊടുക്കാൻ സാധിച്ചു. 2016ൽ തുടങ്ങിയ സീരിയൽ ഒരു വർഷം നീളുകയും പിന്നീട് അതിൻറെ രണ്ടാം ഭാഗം 2017 ൽ തന്നെ തുടങ്ങുകയും 2019 അവസാനിക്കുകയും ചെയ്തു. നിരവധി ടെലിവിഷൻ പരിപാടികളിൽ അവതാരികയും താരം എത്തിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ എല്ലാ മേഖലകളിലും തന്റേതായ കയ്യോപ്പ് പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
2010 ൽ ഫിഡില് എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് അരങ്ങേറുന്നത്. പിന്നീട് നിരവധി മലയാളം ചിത്രങ്ങൾ ചെയ്തു. കാറ്റു പറഞ്ഞ കഥ, സിനിമ കമ്പനി, അയാളും ഞാനും തമ്മിൽ, ബാങ്കിംഗ് ഹവേഴ്സ് 10 ടു 4, പ്രഭുവിന്റെ മക്കൾ, ഒറീസ, പറയാൻ ബാക്കി വെച്ചത്, കാറ്റും മഴയും, സ്വർണ്ണ കടുവ, കട്ടപ്പനയിലെ ഹൃതിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, നീലി, ഒരു കുട്ടനാടൻ ബ്ലോഗ്, കൂദാശ, സൂത്രക്കാരൻ, ഇഷ്ക്ക്, ശുഭരാത്രി, പൊറിഞ്ചു മറിയം ജോസ്,
ഇട്ടിമാണി, യേശു ഈ വീടിൻറെ നാഥൻ, ആറാട്ട്, മോൺസ്റ്റർ, കുമാരി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. സിദ്ധാർത്ഥ ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം എന്ന താല്പര്യ പുത്തൻ ചിത്രത്തിനായി ഉള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോൾ ഇതാ രാമു കാര്യാട്ട് അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ് സ്വാസിക.