ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസ്സിൽ ചേക്കേറിയവരാണ് ഫൈവ് ഫിംഗേഴ്സ് എന്ന താരനിര. പരമ്പര അവസാനിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും താരങ്ങളെല്ലാം പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടവരായി തുടരുകയാണ്. ഇവരുടെ വിശേഷങ്ങൾ എല്ലാം ആരാധകരും ആഘോഷമാക്കി മാറ്റാറുണ്ട്. രഞ്ജിത്ത് രാജ്, ശരത്, അമ്പരീഷ്, സോണിയ, ശ്രീക്കുട്ടി, ശാലിൻ സോയ എന്നിവരായിരുന്നു ഫൈവ് ഫിംഗേഴ്സ് എന്ന ഗ്രൂപ്പിനെ അവതരിപ്പിച്ചത്. പരമ്പര അവസാനിച്ചിട്ട് 10 വർഷം കഴിഞ്ഞെങ്കിലും ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചും എല്ലാം പറഞ്ഞ് താരങ്ങൾ എത്തിയിരുന്നു.
പരമ്പരയിലെ പ്രധാനികളിൽ ഒരാളായ ശരത്തിന്റെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും വേദനിപ്പിച്ച വാർത്തയായിരുന്നു. ഇപ്പോഴും ശരത്തിനെ വല്ലാതെ മിസ്സ് ചെയ്യുന്നതിന്റെ സങ്കടത്തിലാണ് ഈ കൂട്ടുകാർ ഉള്ളത്. ഏറെ നാളുകൾക്കു ശേഷം സോണിയയും ശ്രീക്കുട്ടിയും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയപ്പോഴാണ് വീണ്ടും ആരാധകർക്കിടയിൽ ഓട്ടോഗ്രാഫ് പരമ്പരയിലെ കൂട്ടുകെട്ട് ചർച്ചാവിഷയമായി മാറിയത്. ഏഷ്യാനെറ്റ് തന്നെ പരമ്പരയായ സ്നേഹം എന്ന പരമ്പരയിൽ അഭിനയിച്ചു വരികയാണ് ഇരുവരും.
തിരിച്ചുവരവിൽ ഒന്നിച്ച് അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷത്തിലാണ് സോണിയയും ശ്രീക്കുട്ടിയും ഉള്ളത്. കുടുംബത്തിലേക്ക് തിരികെ വന്ന ഫീൽ ആണ് ഇപ്പോഴും ഉള്ളത്. നല്ലൊരു പ്രൊജക്റ്റ് വന്നാൽ അഭിനയിക്കാൻ എന്ന തീരുമാനത്തിലായിരുന്നു ഇരുവരും. അതിനിടയിലാണ് സ്നേഹത്തിലേക്കുള്ള ക്ഷണം ലഭിച്ചത്. ആദ്യമൊന്നും ഓട്ടോഗ്രാഫിന് എത്രയധികം റീച്ച് ഉണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. ഇപ്പോൾ ഫാൻസ് പേജുകൾ വരെ സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നുണ്ട്. തങ്ങളുടെ ഫോട്ടോയൊക്കെ വെച്ചുള്ള ട്രോളുകൾ ഒക്കെ കാണാറുണ്ട്. അത് ആസ്വദിക്കാറുണ്ട്.
ഞങ്ങളെ ഇപ്പോഴും തിരിച്ചറിയുന്നത് ഓട്ടോഗ്രാഫ് സീരിയലിനെ കുറിച്ച് പറയുമ്പോഴാണ്. ഞങ്ങൾ പരമ്പരയിൽ മാത്രമല്ല ജീവിതത്തിലും സുഹൃത്തുക്കളാണ്. കല്യാണത്തിന് ശേഷം ഇടയ്ക്ക് ബ്രേക്ക് വന്നെങ്കിലും ആ സൗഹൃദം നിലനിർത്തിയിരുന്നു. ഓട്ടോഗ്രാഫിലെ ക്യാമറമാനെയാണ് ശ്രീക്കുട്ടി പ്രണയിച്ച് വിവാഹം കഴിച്ചത്. സ്കൂളിൽ പഠിച്ചിരുന്ന സമയത്താണ് ഇവർ ഓട്ടോഗ്രാഫിൽ അഭിനയിച്ചത്. ഇപ്പോഴും ഞങ്ങളെ കാണുമ്പോൾ ഓട്ടോഗ്രാഫിൽ അഭിനയിച്ച കുട്ടിയല്ലേ എന്ന് പ്രേക്ഷകർ ചോദിക്കാറുണ്ട്. അംബരീഷ് ഇപ്പോൾ പുറത്താണ്. അംബരീഷിന്റെ ഭാര്യ ഡോക്ടറാണ്. അവർ യുകെ ഫാമിലിയായി സെറ്റിലായിക്കഴിഞ്ഞു.
സസ്നേഹത്തിൽ വില്ലത്തിവേഷം ചെയ്തപ്പോൾ സുഹൃത്തിന്റെ അച്ഛൻ പറഞ്ഞതിനെക്കുറിച്ചും ശ്രീക്കുട്ടി പറഞ്ഞിരുന്നു. ആ കുട്ടിയോട് കൂടണ്ട അവൾ ശരിയല്ലെന്നായിരുന്നു അച്ഛൻ പറഞ്ഞത്. അത് തന്റെ അഭിനയം കണ്ടിട്ടാണെന്നും ശ്രീക്കുട്ടി കൂട്ടിച്ചേർത്തു. ഓട്ടോഗ്രാഫിൽ ഇവർ ഇപ്പോഴും മിസ്സ് ചെയ്യുന്നത് ശരീരത്തിനെ തന്നെയാണ്. അവൻ ഇപ്പോഴും തങ്ങൾക്കൊപ്പം ഉണ്ടെന്നാണ് ഇവരെല്ലാം വിശ്വസിക്കുന്നത്. അവന്റെ സഹോദരന്റെ വിവാഹം ആയിരുന്നു ഈ ഇടെ.
താരങ്ങളെല്ലാം അവൻറെ വീട്ടിൽ ഒത്തുകൂടിയിരുന്നു. തൻറെ സ്വന്തം അനിയനെ പോലെയാണ് ശരത്ത് എൻറെ കല്യാണം കഴിഞ്ഞ സമയത്ത് ചേച്ചി എന്നാണ് ഞാൻ ഒരു അമ്മാവൻ ആകുന്നത് എന്ന് അവൻ എപ്പോഴും ചോദിക്കാറുണ്ടായിരുന്നു. ഇനി നീ ചോദിക്കേണ്ട അങ്ങനെ ആകുമ്പോൾ ഞാൻ പറയാം എന്നായിരുന്നു സോണിയ മറുപടി നൽകിയത്. എന്നാൽ അതിനുശേഷമാണ് ശരത്തിന്റെ മരണവാർത്ത എത്തിയത്.