സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിന്ന് എന്ന ചിത്രത്തിൻറെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു.ഡിസംബർ 30നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.നേരത്തെ ചിത്രീകരണം പൂർത്തിയായ ജിന്ന് ജൂലായിൽ റിലീസ് ചെയ്യും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ആണ് റിലീസ് നീണ്ടു പോയതെന്ന് സംവിധായകൻ സിദ്ധാർത്ഥ് ഭരതൻ അറിയിച്ചിരുന്നു.
സ്ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറിൽ സുധീർ വികെ,മനു വലിയവീട്ടിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.വ്യത്യസ്ത രീതിയിലുള്ള പ്രമോഷൻ മെറ്റീരിയലുകളും,ക്യാരക്ടർ പോസ്റ്ററുകളുമാണ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയിരുന്നത്.ചിത്രത്തിൻറെതായി ഇപ്പോൾ പുറത്തിറങ്ങിയ ട്രെയ്ലറിലെ രംഗങ്ങൾ പ്രേക്ഷകരിൽ വളരെ ആകാംക്ഷ നിറച്ചിരുന്നു.ചിത്രത്തിൻറെ വ്യത്യസ്തമായ മേക്കിങ് ശൈലി കഥാപാത്ര രൂപീകരണങ്ങൾ എന്നിവ നമുക്ക് ട്രെയിലറിൽ കാണാനാകും.
ശാന്തി ബാലചന്ദ്രനാണ് ചിത്രത്തിലെ നായിക.സൗബിന് ഒപ്പം ഷറഫുദ്ദീന്,ഷൈന്‍ ടോം ചാക്കോ,സാബുമോന്,ജാഫര്‍ ഇടുക്കി,നിഷാന്ത് സാഗര്‍,സുധീഷ്,ലിയോണ ലിഷോയ്,ബിന്നി റിങ്കി ബെഞ്ചമിന്‍,ബേബി ഫിയോണ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.സന്തോഷ് വര്‍മ്മ,അന്‍വര്‍ അലി എന്നിവരുടെ വരികൾക്ക് പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്.
2015 ൽ ഉണ്ടായ കാർ അപകടത്തെ തുടർന്ന് സിദ്ധാർത്ഥ് ഭരതൻ ഏറെക്കാലം സിനിമാരംഗത്തുനിന്ന് വീട്ടു നിന്നിരുന്നു.ആരോഗ്യം വീണ്ടെടുത്ത് തിരിച്ചു വന്നതിനുശേഷം ഉള്ള അദ്ദേഹത്തിൻറെ രണ്ടാമത്തെ ചിത്രമാണ് ജിന്ന് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥൻ,ആര്‍ട്ട് ഗോകുല്‍ ദാസ്, അഖില്‍ രാജ് ചിറയില്‍,കോസ്റ്റ്യൂം മഷര്‍ ഹംസ, സ്റ്റണ്ട് മാഫിയ ശശി,ജോളി ബാസ്റ്റിൻ,സ്റ്റില്‍സ് രോഹിത് കെ സുരേഷ്,പി ആര് ഓ മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിനൻറെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.