നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് നരേൻ. മലയാളത്തിനു പുറമേ തെന്നിന്ത്യൻ സിനിമ ലോകത്തും തിരക്കുള്ള നടനാണ് നരേൻ. അടുത്തിടെയാണ് നരേന് ഒരു ആൺകുഞ്ഞ് ജനിച്ച വിവരം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നത്. കുഞ്ഞു കൈ പിടിച്ചു കൊണ്ടുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തായിരുന്നു അദ്ദേഹം ഈ വാർത്ത അറിയിച്ചത്.ഇപ്പോൾ കുഞ്ഞിന്’ഓംകാർ നരേൻ’എന്ന് പേരിട്ടിരിക്കുന്നു എന്ന സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് താരം.
അടുത്തിടെ തൻറെ പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിലാണ് തങ്ങളുടെ കുടുംബത്തിലേക്ക് മറ്റൊരു അതിഥി കൂടി എത്തുന്നു എന്ന വാർത്ത നരേൻ അറിയിച്ചത്.സിനിമാതാരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകളും ആയി എത്തുന്നത്.മഞ്ജു ഹരിദാസ് ആണ് നരേൻറെ ഭാര്യ.ഇരുവർക്കും 14 വയസ്സുള്ള തന്മയ എന്ന മകൾ ഉണ്ട്.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിൻറെ അമ്മ എന്ന ചിത്രത്തിലൂടെയാണ് നരേൻ മലയാള സിനിമ ലോകത്തേക്ക് കടന്നുവരുന്നത്.
അതിനുശേഷം അന്യഭാഷ ചിത്രങ്ങളിലും താരം മികച്ച പ്രകടനം ആണ് നടത്തിയത്.അടുത്ത പുറത്തിറങ്ങി തെന്നിന്ത്യയിലെ ബംബർ ഹിറ്റായി മാറിയ ലോകേഷ് കനകരാജ് കമലഹാസൻ ടീമിൻറെ വിക്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് നരേൻ അവതരിപ്പിച്ചത്.ഫോർ ദി പീപ്പിൾ, പന്തയക്കോഴി,ക്ലാസ്മേറ്റ്സ്,മിന്നാമിന്നിക്കൂട്ടം, ഭാഗ്യദേവത,റോബിൻഹുഡ്,അയാളും ഞാനും തമ്മിൽ,കവി ഉദ്ദേശിച്ചത്,ഒടിയൻ എന്നീ ചിത്രങ്ങളാണ് മികച്ച പ്രേക്ഷകഭിപ്രായം നേടിയ നരേൻ ചിത്രങ്ങൾ.
അതേ സമയം‘അദൃശ്യം’എന്ന ചിത്രമാണ് നരേന്റായി മലയാളത്തിൽ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ചിത്രത്തിൽ ഡിറ്റക്റ്റീവ് നന്ദ എന്ന കഥാപാത്രമായിട്ടാണ് നരേൻ അഭിനയിച്ചത്.അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കുത്ത് ആണ് നരേൻറെ അരങ്ങേറ്റ ചിത്രം.2007 ലാണ് നരേനും മഞ്ജുവും തമ്മിലുള്ള വിവാഹം നടന്നത്.തങ്ങളുടെ പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിൽ ഇരട്ടി സന്തോഷമാണ് ഇരുവർക്കും ലഭിച്ചത്.ലാൽ ജോസിന്റെ ക്ലാസ്മേറ്റ്സിലെ മുരളി എന്ന കഥാപാത്രം മലയാളികളുടെ മനസ്സിൽ നരേന് സ്ഥാനം ഉറപ്പിച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.ലോകേഷ് കനകരാജിന്റെ കൈതി 2 ആണ് അടുത്തതായി പുറത്തിറങ്ങാനുള്ള നരേന്റെ ചിത്രം.