മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കവിയൂർ പൊന്നമ്മ അമ്മ നടി എന്ന് കേട്ടാൽ ആദ്യം ഓർമ്മവരുന്ന മുഖവും കവിയൂർ പൊന്നമ്മയുടേതാണ്. ചെറുപ്രായത്തിലെ അഭിനയത്തിലേക്ക് എത്തിയെങ്കിലും നായികാ പ്രാധാന്യമുള്ള സിനിമകൾ വളരെ കുറച്ചു മാത്രമേ കിട്ടിയിട്ടുള്ളൂ. ചെറുപ്പത്തിൽ തന്നെ അമ്മയായുള്ള കഥാപാത്രങ്ങളാണ് കിട്ടിയത്. അതിൽ കവിയൂർ പൊന്നമ്മ സംതൃപ്തയും ആയിരുന്നു. അമ്മ മകൻ കോമ്പിനേഷൻ വന്നാൽ മോഹൻലാൽ കവിയൂർ പൊന്നമ്മ ഈ ജോഡികളാണ് പ്രേക്ഷകർ കൂടുതൽ കണ്ടിട്ടുള്ളത്. അത് തന്നെയാണ് ആരാധകർക്ക് ഏറെ ഇഷ്ടവും.
മലയാള സിനിമയിലെ സ്നേഹനിധിയായ അമ്മ മുഖമാണ് കവിയൂർ പൊന്നമ്മയുടേത്. മലയാളത്തിലെ സൂപ്പർതാരങ്ങളുടെ എല്ലാം അമ്മയായി ഒരുകാലത്ത് താരം നിറഞ്ഞു നിന്നിരുന്നു. കുറച്ചുനാളുകളായി സിനിമയിൽ സജീവമല്ല കവിയൂർ പൊന്നമ്മ. ഇപ്പോൾ താരത്തെ കാണാൻ പോയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഊർമിള ഉണ്ണി. കവിയൂർ പൊന്നമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സന്തോഷം അറിയിച്ചത്. പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയെ കാണാൻ പോയി പഴയ ചിരിയും സ്നേഹവും ഒക്കെയുണ്ട് എന്ന് അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
വലിയ പൊട്ടും തൊട്ടിരിക്കുന്ന പൊന്നമ്മയെയാണ് ചിത്രത്തിൽ കാണുന്നത്. എന്തായാലും ആരാധകരുടെ ഹൃദയം കവരുകയാണ് ഈ ചിത്രം. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. നാടക രംഗത്തുനിന്നും ഇരുപതാം വയസ്സിലാണ് സിനിമയിൽ എത്തുന്നത്. തന്നെക്കാൾ ഇരട്ടി പ്രായമുള്ള നടന്മാരുടെ അമ്മ വേഷമാണ് അന്നും ലഭിച്ചുകൊണ്ടിരുന്നത്. ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിലെ ആഷിക് അബു സംവിധാനം ചെയ്ത ഭാഗത്തിലാണ് അവസാനമായി താരം അഭിനയിച്ചത്. മോഹൻലാലിൻറെ ആറാട്ടിലും ശബ്ദ സാന്നിധ്യമായി കവിയൂർ പൊന്നമ്മയുണ്ടായിരുന്നു.