നിരവധി തമിഴ് ചിത്രങ്ങളിലൂടെ തമിഴ് സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് സന്താനം.കോമഡി കഥാപാത്രങ്ങൾ ചെയ്താണ് സന്താനം തമിഴ് സിനിമ ലോകത്ത് അറിയപ്പെട്ടു തുടങ്ങിയത്.എന്നാൽ സ്ഥിരം കോമഡി വേഷങ്ങളിൽ നിന്നും മാറി മറ്റു പല കഥാപാത്രങ്ങളും താരം പരീക്ഷിക്കാറുണ്ട്.ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയെ ചുറ്റിപ്പറ്റിയാണ് വിവാദം ഉയരുന്നത്.
‘ഇതിൻറെ പേരാണ് പുലിവാൽ പിടിക്കുന്നത്’എന്ന തലക്കെട്ട് താരം പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ സന്താനത്തിന് തന്നെ തിരിച്ച് പണി തന്നിരിക്കുന്നത്.തലക്കെട്ട് പോലെ തന്നെ ഒരു കടുവയുടെ വാൽ പിടിക്കുന്ന വീഡിയോയാണ് സന്താനം നേരത്തെ ഷെയർ ചെയ്തിരുന്നത്. സന്താനത്തിന്റെ ട്വിറ്ററിർ അക്കൗണ്ടിൽ ആയിരുന്നു വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്.മൃഗങ്ങളോടുള്ള ക്രൂരത താരം പ്രോത്സാഹിപ്പിക്കുകയാണെന്നും ഇതുവഴി തൻറെ ഫോളോവേഴ്സിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും സൂചിപ്പിച്ചാണ് കമൻറുകൾ.
പലതരത്തിലുള്ള വിവാദ കമൻറുകൾ വീഡിയോയ്ക്ക് താഴെ വന്നുവെങ്കിലും ഇതുവരെ പോസ്റ്റ് നീക്കം ചെയ്യാൻ സന്താനം തയ്യാറായിട്ടില്ല.ഇന്ത്യയിൽ നിയമവിരുദ്ധം ആണെങ്കിലും പല വിദേശരാജ്യങ്ങളിലും ടൂറിസത്തിന്റെ ഭാഗമായി ട്രെയിൻ ചെയ്ത മൃഗങ്ങളുമായി സമയം ചെലവിടാൻ അവസരം നൽകാറുണ്ട്.അത്തരത്തിൽ നോക്കുമ്പോൾ ഇത് ക്രൂരതയായി കാണാൻ ആവില്ലെന്നും തുടങ്ങിയുള്ള കമന്റുകളും കാണാനാകും.ടെലിവിഷൻ പരിപാടികളിലൂടെയാണ് സന്താനം തൻറെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
പതുക്കെ പതുക്കെ സിനിമകളിൽ ഹാസ്യ വേഷങ്ങളിലൂടെയാണ് സന്താനത്തിന്റെ അഭിനയ ജീവിതത്തിന് തുടക്കം.കണ്ണാ ലഡ്ഡു തിന്ന ആസയാ, വല്ലവനുക്ക് പുല്ലും ആയുധം തുടങ്ങിയ ചിത്രങ്ങളിൽ നായകനായും സന്താനം പ്രത്യക്ഷപ്പെട്ടു.ഏജൻറ് കണ്ണായിരം ആണ് സന്താനം നായകനായി അഭിനയിച്ച് അവസാനം റിലീസ് ചെയ്ത ചിത്രം. ഇടക്കാലത്ത് താൻ ഇനി ഹാസ്യ കഥാപാത്രങ്ങൾ ചെയ്യില്ലെന്ന തീരുമാനവും താരം എടുത്തിരുന്നു.കിക്ക്,സെര്വര് സുന്ദരം തങ്ങളാണ് സന്താനത്തിന്റെ അണിയറയിൽ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.