മദ്രാസ് മെയിൽ എന്ന മോഹൻലാൽ സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ താരമാണ് സുചിത്ര മുരളി. മലയാള ചിത്രങ്ങളോടൊപ്പം തമിഴിൽ ഏതാനും ചിത്രങ്ങളിലും സുചിത്ര അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ പുറമേ നിരവധി അന്യഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആദ്യകാലത്തെ മുൻനിര നായകന്മാരുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുള്ള താരം ഇപ്പോൾ സിനിമയിൽ സജീവമല്ല. എങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.
എൻറെ സ്നേഹം നിനക്കുമാത്രം, അങ്ങാടി, അമ്പലപ്രാവ്, ഊദിക്കാച്ചിയെ പൊന്ന്, സ്വർണ്ണഗോപുരം, വൃത്തം, കുട്ടേട്ടൻ, ക്ഷണക്കത്ത്, അഭിമന്യു, ഹിറ്റ്ലർ, കാക്കക്കുയിൽ എന്നിങ്ങനെ നിരവധി സിനിമകളിൽ സുചിത്ര വേഷമിട്ടിട്ടുണ്ട്. എല്ലാം ഹിറ്റ് ചിത്രങ്ങൾ തന്നെയായിരുന്നു. വിവാഹശേഷം സിനിമാ മേഖലയിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു സുചിത്ര. വിദേശത്ത് വ്യവസായി ആയ മുരളിയാണ് സുചിത്രയുടെ ഭർത്താവ്. സിനിമയിൽ സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ഇടയ്ക്കിടയ്ക്ക് താരം സെൽഫി ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.
നിങ്ങളിലെ മികച്ചത് പുറത്തെടുക്കുന്നവർക്ക് ഒപ്പം സമയം ചിലവിടൂ നിങ്ങളിൽ മാനസിക സമ്മർദ്ദം കൂട്ടുന്നവരുടെ കൂടെ ആകരുത് എന്നാണ് പുത്തൻ ചിത്രങ്ങൾക്ക് താരം സോഷ്യൽ മീഡിയയിൽ നൽകിയ ക്യാപ്ഷൻ. നിരവധി ആരാധകരാണ് സുചിത്രയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് എത്തിയിരിക്കുന്നത് വർഷങ്ങൾക്ക് ശേഷവും യാതൊരു മാറ്റവും ഇല്ലാതെ തുടരുന്ന സുചിത്രയുടെ സൗന്ദര്യത്തിനും ആശംസകൾ അറിയിച്ച നിരവധി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. പണ്ടും ഇപ്പോഴും സുചിത്രയ്ക്ക് ആരാധകർ ഒരുപോലെ തന്നെയാണ്. സുചിത്രയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകർ.