കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളത്തിലെ പ്രിയ യുവ നായകന്മാരിൽ ഒരാളായി സ്ഥാനം നേടിയെടുത്ത ആളാണ് പ്രണവ് മോഹൻലാൽ.യാത്രകളെ വളരെയധികം ഇഷ്ടപ്പെടുന്ന പ്രണവ് മിക്കപ്പോഴും പല സ്ഥലങ്ങളിലായി യാത്രയിൽ ആയിരിക്കും. അടുത്തിടെയാണ് പ്രണവ് മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ വളരെ സജീവമായത്.തൻറെ യാത്രയുടെയും പരിശീലനത്തിന്റെയും മറ്റും വാർത്തകൾ പ്രണവ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.തൻറെ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ പ്രണവ് ഇതിനുമുമ്പും പങ്കുവെച്ചിട്ടുണ്ട്.
എന്നാൽ ഇത്തവണ ശ്രമിച്ചിട്ട് പരാജയപ്പെട്ടുപോയ അഭ്യാസപ്രകടനങ്ങളുടെ ഒരു വീഡിയോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.ഏറ്റവും പെര്‍ഫെക്റ്റ് ആയ നിമിഷങ്ങള്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ കൂടുതലും കാണാറെന്നും എന്നാല്‍ ഇത് ഇത് ഫെര്‍ഫെക്റ്റ് അല്ലാത്ത നിമിഷങ്ങളുടെ ഒരു വീഡിയോ ആണെന്നും അടിക്കുറിപ്പ് ഇട്ടാണ് പ്രണവിൻറെ പോസ്റ്റ്.റോക്ക് ക്ലൈമ്പിംഗും സ്കേറ്റിംഗും തുടങ്ങി തന്റെ ചിത്രങ്ങളിലെ പരാജയപ്പെട്ട ആക്ഷൻ സീനുകളും വീഡിയോയിലുണ്ട്.വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരുടെ കമന്റുകളും കാണാനാകും.
വിനീത് ശ്രീനിവാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹൃദയമാണ് പ്രണവിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസൻ ആറു വർഷത്തിനുശേഷം സംവിധാനം ചെയ്ത ചിത്രം വൻ വിജയമാണ് നേടിയത്.കോവിഡിന്റെ പ്രതിസന്ധികൾക്കൊടുവിൽ മറ്റു ചിത്രങ്ങൾ തിയേറ്ററിലെത്താൻ മടിച്ചിരുന്ന സമയത്ത് ധൈര്യപൂർവ്വം തിയേറ്ററുകളിൽ എത്തി പ്രേക്ഷകർക്കിടയിൽ നിന്ന് വൻ വിജയമാണ് ഹൃദയം നേടിയത്.വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രത്തിൻറെ നിർമ്മാതാവ്.
ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രം 50 കോടിയോളം രൂപ ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തിരുന്നു.ചിത്രത്തിൽ ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും ആണ് പ്രണവിന്റെ നായികമാർ.വിജയരാഘവന്,ജോണി ആന്റണി, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നു.ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ.