ഹിറ്റ് മേക്കർ ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എലോൺ.നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ഷാജി കൈലാസ് ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.ചിത്രത്തെക്കുറിച്ച് വൻ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത് അതിനാൽ തന്നെ ചിത്രത്തിൻറെതായി വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്.ഇപ്പോൾ ചിത്രത്തിൻറെ ട്രെയിലർ റിലീസ് പ്രഖ്യാപിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.
പ്രേക്ഷകർക്ക് ഒരു പുതുവർഷ സമ്മാനമായി 2023 ജനുവരി ഒന്നിന് പുലർച്ചെ ഒരു മണിക്കാണ് ചിത്രത്തിൻറെ ട്രെയിലർ പുറത്തുവിടുക.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലിൻറെ വൺമാൻഷോയാണ് ചിത്രം. കാരണം അദ്ദേഹം മാത്രമാണ് ചിത്രത്തിലെ ഏക കഥാപാത്രം.മറ്റുള്ളവരെല്ലാം തന്നെ ശബ്ദമായാണ് എത്തുകയെന്നാണ് സൂചന.2009ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് എന്ന ചിത്രത്തിലാണ് അവസാനമായി മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ട് ഒന്നിച്ചത്.
നേരത്തെ ചിത്രത്തിൻറെ ടീസർ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു.പേര് സൂചിപ്പിക്കുംപോലെ കഥാപാത്രമായി മോഹന്‍ലാല്‍ മാത്രം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ടീസറില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖുമൊക്കെ എത്തിയിരുന്നു.ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് സെൻസറിങ്ങിൽ ലഭിച്ചത്.ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന മുപ്പതാമത്തെ ചിത്രമാണ് എലോൺ മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ടിൽ ആദ്യമായി പുറത്തിറങ്ങിയ നരസിംഹം ആയിരുന്നു ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം.
രാജേഷ് ജയരാമനാണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കുന്നത്.അഭിനന്ദൻ രാമാനുജം ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് ഡോൺ മാക്സ് ആണ്.പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്,സംഗീതം ജേക്സ് ബിജോയ്,ചീഫ് പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍,മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്,വസ്ത്രാലങ്കാരം മുരളി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്ഗവന്, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവർത്തകർ.