മലയാളികൾക്കും ലോകമെമ്പാടുമുള്ള എല്ലാവർക്കും വളരെയധികം സുപരിചിതനായ വ്യക്തിയാണ് മുകേഷ് അംബാനി. ധനികനായ വ്യക്തി എന്ന് മാത്രമല്ല അദ്ദേഹം ചെയ്യുന്ന ഓരോ കാര്യങ്ങളും മലയാളികളും ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള ആൾക്കാർ നോക്കിനിൽക്കുന്നു. അദ്ദേഹം അദ്ദേഹത്തിൻറെ കുടുംബവും ഒക്കെ ഇപ്പോൾ ആഘോഷത്തിലാണ്. അദ്ദേഹത്തിൻറെ കുടുംബത്തിൽ കാത്തിരുന്ന ഒരു വിവാഹമാണ് ഉടൻ നടക്കാൻ പോകുന്നത്. അതിൻറെ സന്തോഷത്തിലാണ് അവിടെയുള്ള സുഹൃത്തുക്കളും ബന്ധുക്കളും ഈ കുടുംബവും എല്ലാം. സന്തോഷത്തിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുന്നുമുണ്ട്.
നിമിഷങ്ങൾക്കകം ആണ് ഇപ്പോൾ മുകേഷ് അംബാനിയുടെ അടക്കമുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി മാറുന്നത്. രാജസ്ഥാനിലെ നാധ്വാലയിലുള്ള ശ്രീനാഥ ക്ഷേത്രത്തിൽ വിവാഹ നിശ്ചയം നടന്നു. കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു ഈ ചടങ്ങുകൾ. കുടുംബങ്ങളുടെ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ റിലയൻസ് ഇൻഡസ്ട്രി ചെയർമാൻ മുകേഷ് അംബാനിയുടെയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. രാജസ്ഥാനിലെ നാധ്വാലയിലുള്ള ശ്രീനാഥ ക്ഷേത്രത്തിൽ വിവാഹ നിശ്ചയം നടന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങുകൾ ഒരുങ്ങിയത്.
ക്ഷേത്രത്തിലെ പരമ്പരാഗ ആചാര ചടങ്ങുകളിൽ വധൂരന്മാർ പങ്കെടുത്തു. ആനന്ദും രാധികയും വർഷങ്ങളായി പരിചയക്കാരാണ്. വരും മാസങ്ങളിൽ നടക്കുന്ന വിവാഹത്തിൻറെ ഔപചാരിക തുടക്കമായിരുന്നു ഇന്നത്തെ ചടങ്ങ്. രാധികയുടെയും ആനന്ദിന്റെയും ഒരുമിച്ചുള്ള യാത്രയിൽ ഇരു കുടുംബങ്ങളും എല്ലാവരും അനുഗ്രഹവും ആശംസകളും തേടിയെത്തി. യുഎസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ആനന്ദ് അതിനുശേഷം റിലയൻസ് ഇൻഡസ്ട്രിയിൽ ജിയോ പ്ലാറ്റ്ഫോമുകളുടെ ബോർഡ് അംഗം ഉൾപ്പെടെ വിവിധ പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഊർജ ബിസിനസ് നേതൃത്വം നൽകുന്നു.
ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ രാധിക ബോർഡ് ഓഫ് ഇൻ കോര് ഹെൽത്ത് കെയർ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾതന്നെ വൈറൽ ആവുകയാണ്. ഇവരുടെ വിശേഷങ്ങൾ വൈറലാക്കുന്നതിന്റെ കൂടെത്തന്നെ ഇവരെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇവർ ഇതേ ദിവസം അണിഞ്ഞെത്തിയ വസ്ത്രത്തെക്കുറിച്ച് എല്ലാവരും ചോദിച്ചു. ലഹങ്കയിൽ സുന്ദരിയായി രാധിക എത്തിയപ്പോൾ അതേപോലെയുള്ള കുർത്തയിലായിരുന്നു ആനന്ദ് എത്തിയത്. രാധിക പീച്ച് കളറിൽ എത്തിയപ്പോൾ ആനന്ദ് ബ്ലൂ കളറിലുള്ള കുർത്ത അണിഞ്ഞാണ് എത്തിയത്. വർഷങ്ങളായി ഇവർക്കും പരസ്പരം അറിയാം. രണ്ടുപേരും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് വർഷങ്ങളായി.