കൃത്യമായ ചർമ്മ സംരക്ഷണത്തിന്റെ അഭാവത്തിൽ നിരവധി ചർമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും.ഇതിൽ നിരവധി പേർക്കും ഉണ്ടായേക്കാവുന്ന ഒരു പ്രശ്നമാണ് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത്.തണുപ്പുകാലങ്ങളിൽ ഈ പ്രശ്നം വളരെ കൂടുതലായേക്കാം.ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ചർമ്മത്തെ അപേക്ഷിച്ച് ചുണ്ടിലെ ചർമം വളരെ നേർത്തതും മൃദുലവും ആയതിനാലാണ് ഇത്തരത്തിൽ വേഗം വരണ്ട് പൊട്ടുന്നത്.
കാലാവസ്ഥകളിൽ ഉണ്ടാകുന്ന മാറ്റങ്ങളും ശരീരത്തിൽ വെള്ളത്തിൻറെ സാന്നിധ്യം കുറവാകുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു.അതിനാൽ നല്ല രീതിയിൽ വെള്ളം കുടിക്കുന്നതിലൂടെ ഇത്തരത്തിൽ ചുണ്ട് വരണ്ടു പൊട്ടുന്നതിന് തടയാൻ സാധിക്കും.ചുണ്ട് വരണ്ട പൊട്ടുന്നതിന് തടയാൻ നമുക്ക് ബാമുകൾ ഉപയോഗിക്കാവുന്നതാണ്.നമ്മുടെ വീടുകളിൽ എല്ലാം തന്നെ വെളിച്ചെണ്ണ ലഭ്യമാണ്.എല്ലാദിവസവും ചുണ്ടിൽ വെളിച്ചെണ്ണ പുരട്ടി നന്നായി സ്ക്രബ്ബ് ചെയ്യുന്നത് ചുണ്ടിന് നല്ലതാണ്.
കറ്റാർവാഴ എന്ന ഔഷധ ചെടിയുടെ ഗുണത്തെക്കുറിച്ച് നാം എല്ലാവർക്കും അറിയാവുന്നതാണ്.കറ്റാർവാഴയുടെ നീര് ചുണ്ടിൽ തേക്കുന്നത് വളരെ നല്ലതാണ്.ഇത് നശിച്ചുപോയ ചർമ്മകോശങ്ങളെ ഒഴിവാക്കി പുതിയ നല്ല കോശങ്ങൾ ഉണ്ടാകുന്നതിന് സഹായിക്കുന്നു. പ്രധാനമായും മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് കറ്റാർവാഴ വളരെ മികച്ചതാണ്. ചർമ്മത്തിൽ ജലാംശം പിടിച്ചുനിർത്താൻ തന്നെ കറ്റാർവാഴ ഉത്തമമായ ഔഷധമാണ്.ഇത് വളരെ പ്രകൃതിദത്തമായ ഒരു പരിഹാരമാർഗ്ഗമാണ്.
ചുണ്ടുകളിലെ വരൾച്ച ഒഴിവാക്കാൻ പലരും ഉപയോഗിക്കുന്ന ഒരു ക്രീമാണ് വാസ്ലൈൻ.ഈ വാസ്ലൈൻ ഉപയോഗിക്കുന്നതോടൊപ്പം തേനും കൂടി ചുണ്ടിൽ പുരട്ടുന്നത് വളരെയധികം നല്ലതാണ്. തേനിന് പ്രകൃതിദത്തമായ നിരവധി ഔഷധ ഗുണങ്ങൾ ഉള്ളതിനാൽ നാച്ചുറലായി ചുണ്ടിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കുന്നു.വാസ്ലിൻ തേക്കുന്നതിന് മുമ്പ് തേൻ തേക്കുന്നത് പതിവാക്കിയാല്‍ ചുണ്ടില്‍ ഇവ അപ്ലൈ ചെയ്യുന്നതിന്റെ തവണകളും കുറയ്ക്കാൻ സാധിക്കും.തികച്ചും നാച്ചുറലായ ഒരു മോയ്സ്ചറൈസർ ആയി കണക്കാക്കുന്ന തേനിന്റെ ഉപയോഗം ഇരട്ടി ഫലമാണ് നൽകുന്നത്