നിരവധി വർഷങ്ങളായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി ഇന്ത്യൻ സിനിമയുടെ പുതിയ സൂപ്പർഹീറോ ആയി മാറിയ താരമാണ് ടോവിനോ തോമസ്.തൻറെ സിനിമ ജീവിതത്തിൽ നിരവധി പ്രേക്ഷകപ്രിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ടോവിനോ ബേസിൽ ജോസഫിന്റെ മലയാള സിനിമയിലെ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമായ മിന്നൽ മുരളിയിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിൻറെ വളരെ പ്രശസ്തമായ കൃതിയായ’നീലവെളിച്ചം’ ആസ്പദമായി ഒരുക്കുന്ന ചിത്രത്തിലാണ് ടോവിനോ ഇപ്പോൾ അഭിനയിക്കുന്നത്.വൈക്കം മുഹമ്മദ് ബഷീർ ആയുള്ള ടോവിനോയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.ഇപ്പോഴിതാ ബഷീറിന് ജന്മദിനാശംസകളുമായി ചിത്രത്തിലെ ടോവിനോയുടെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നീലവെളിച്ചം ടീം.വൈക്കം മുഹമ്മദ് ബഷീറിനൊപ്പം തന്നെ ടൊവിനോ തോമസിന്റെയും പിറന്നാളാണ് ഇന്ന്.
‘അത്രമേൽ പ്രിയപ്പെട്ട ബഷീറിന് ജന്മദിനാശംസകൾ’ എന്ന് കുറിച്ച് കൊണ്ടാണ് ടോവിനോക്കും ബഷീറിനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആശംസകൾ നേർന്നത്.പ്രേതബാധയുടെപേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ.കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ആത്മാവിനുമിടയില്‍ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം.
ടോവിനോ തോമസിനെ നായകനാക്കി ആഷിക് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീലവെളിച്ചം ആസ്പദമാക്കി മുൻപും മലയാളത്തിൽ ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.ഭാർഗവീനിലയം എന്ന പേരിൽ എം വിൻസെന്റ് സംവിധാനം ചെയ്തു പ്രേംനസീർ നായകനായി എത്തിയ ചിത്രത്തിനും തിരക്കഥ തയ്യാറാക്കിയത് ബഷീർ തന്നെയായിരുന്നു.മധു,വിജയ നിര്‍മ്മല എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.ടോവിനോ തോമസ് നായകനായ എത്തുന്ന അണിയറയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.ചിത്രം ത്രീഡിയിൽ ആണ് തിയേറ്ററുകളിൽ എത്തുക.