നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്ത് സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്’രോമാഞ്ചം’. സംവിധായകൻ ജിത്തു മാധവൻ തന്നെയാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ ആണ് റിലീസ് ഇത്രയും വൈകിയത്.ഇപ്പോഴിതാ ചിത്രത്തിൻറെ പുതുക്കിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഫെബ്രുവരി മാസം മൂന്നാം തീയതിയാണ് ചിത്രം തിയേറ്ററുകളിൽ എത്തുക എന്നാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന വിവരം.ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്,ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്,ഗിരീഷ് ഗംഗാധരന്,സൗബിന് ഷാഹിര്‍ എന്നിവരാണ് ചിത്രത്തിൽ നിർമ്മാണം നിർവഹിക്കുന്നത്.ഒരു ഹോറർ കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിൽ ഓജോബോർഡും ആത്മാക്കളെ വിളിക്കുന്നതും എല്ലാം കാണാമായിരുന്നു.
2007 കാലഘട്ടത്തിലാണ് ചിത്രത്തിൻറെ കഥ പുരോഗമിക്കുന്നത്.ഈ സമയത്ത് ബാംഗ്ലൂരിൽ പഠിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.അന്നം ജോണ്‍പോള്‍,സുഷിന് ശ്യാം എന്നിവരാണ് ചിത്രത്തിൻറെ സഹനിർമ്മാണം നിർവഹിക്കുന്നത്.സനു താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്.സുഷിൻ ശ്യാം ആണ് ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിക്കുന്നത്.സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
അര്ജുന് അശോകന്,ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു,സിജു സണ്ണി,അഫ്സല് പി എച്ച്, അബിന്‍ ബിനൊ,ജഗദീഷ് കുമാര്‍,അനന്തരാമന് അജയ്,ജോമോന് ജ്യോതിര്‍,ശ്രീജിത്ത് നായര്‍, ദീപിക ദാസ്,അസിം ജമാല്‍,ആദിത്യ ഭാസ്കര്‍, തങ്കം മോഹന്‍,ജോളി ചിറയത്ത്,സുരേഷ് നായര്‍, നോബിള്‍ ജെയിംസ്,സൂര്യ കിരണ്‍,പൂജ മോഹൻരാജ്,പ്രേംനാഥ് കൃഷ്ണന്‍കുട്ടി,സ്നേഹ മാത്യു,സിബി ജോസഫ്,ജമേഷ് ജോസ്,അനസ് ഫൈസാന്‍,ദീപക് നാരായണ്‍ ഹുസ്ബെ,അമൃത നായര്‍,മിമിക്രി ഗോപി,മിത്തു വിജില്‍,ഇഷിത ഷെട്ടി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.