മലയാളത്തിന്റെ അതുല്യ നടനായ തിലകന്റെ പാത പിന്തുടർന്ന് അഭിനയരംഗത്തും ഡബ്ബിങ് മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ഷമ്മി തിലകൻ.നിരവധി വർഷങ്ങളിലൂടെ നിരവധി ശക്തമായ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാള സിനിമ ആസ്വാദകർക്ക് സമ്മാനിച്ചത്.വില്ലൻ രീതിയിലുള്ള വേഷങ്ങളിലൂടെ തിളങ്ങിയ അദ്ദേഹം തനിക്ക് കോമഡി വേഷങ്ങളും ഒരുപോലെ വഴങ്ങും എന്ന് തെളിയിച്ചിട്ടുണ്ട്.പല വിഷയങ്ങളെ പറ്റിയുള്ള തൻറെ അഭിപ്രായങ്ങളും നിലപാടുകളും ഷമ്മി തിലകൻ പങ്കു വയ്ക്കാറുണ്ട്.
ഇപ്പോഴിതാ മകൻ അഭിമന്യുവിൻറെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് പോസ്റ്റ് ചെയ്തിരിക്കുകയാണ് ഷമ്മി തിലകൻ.’അസാമാന്യ യുവാവായി വളർന്ന കൊച്ചുകുട്ടിക്ക് ജന്മദിനാശംസകൾ.നീ എനിക്ക് അഭിമാനം തരുന്നു. എപ്പോഴത്തെയും പോലെ ദയയുള്ള വ്യക്തിയായി നിലനിൽക്കണമെന്നാണ് എന്റെ പ്രാർത്ഥന.ലവ് യു ഡിയർ’.ഇത്തരത്തിൽ ആയിരുന്നു മകൻറെ ചിത്രം പങ്കുവെച്ച് ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി ആരാധകരും പോസ്റ്റിനു താഴെ ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്.
മകനെ എന്നാണ് സിനിമയിൽ അഭിനയിക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.അച്ഛനെ പോലെയും അച്ചാച്ചനെ പോലെയും മികച്ചൊരു നടനായി മാറട്ടെ എന്ന് പല ആരാധകരും ആശംസിക്കുന്നു.മകനുമായി ബന്ധപ്പെട്ട വാർത്തകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.മകനെ എന്താണ് സിനിമയിലേക്ക് വിടാത്തത് എന്ന ചോദ്യത്തിന് ഞങ്ങൾ അടുത്തിടെ അവതാർ കാണാൻ തീയേറ്ററിൽ പോയിരുന്നു എന്നാണ് ഷമ്മി തിലകൻറെ രസകരമായ മറുപടി.
ലിജു കൃഷ്ണ നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ പടവട്ട് ആയിരുന്നു ഷമ്മി തിലകൻറെ അവസാനം റിലീസ് ചെയ്ത ചിത്രം.ചിത്രത്തിലെ നെഗറ്റീവ് ഷെയ്ഡ് ഉള്ള പാർട്ടിക്കാരനായ കുയ്യാലി എന്ന കഥാപാത്രം അദ്ദേഹത്തിൻറെ വില്ലൻ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.സംഗീത് പി രാജൻ സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായി എത്തിയ പാൽത്തൂ ജാൻവർ എന്ന ചിത്രത്തിലെ മൃഗഡോക്ടർ ആയ സുനിൽ ഐസക് എന്ന ഡോക്ടർ കഥാപാത്രവും ഈ വർഷം ഷമ്മി തിലകൻറെ ഏറെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു.