ബോളിവുഡിൽ വാർത്തകളിലൂടെയും തൻറെ ചിത്രങ്ങളിലൂടെയും എന്നും തിളങ്ങി നിൽക്കുന്ന താരമാണ് കങ്കണ റണാവത്ത്.വ്യത്യസ്തമായ കഥാപാത്ര തെരഞ്ഞെടുക്കലിലൂടെയും മികച്ച അഭിനയത്തിലൂടെയും കങ്കണ എന്നും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്.ഇപ്പോഴിതാ രണ്ടു വർഷത്തെ വിലക്കിന് ശേഷം സാമൂഹികമാധ്യമമായ ട്വിറ്ററിൽ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് കങ്കണ.ട്വിറ്ററിൽ തിരിച്ചെത്തിയതിൽ സന്തോഷം ഉണ്ടെന്നും ഒപ്പം തൻറെ ഏറ്റവും പുതിയ ചിത്രമായ എമർജൻസിയുടെ ബിഹൈൻഡ് ദ സീൻ വീഡിയോ താരം പങ്കുവയ്ക്കുകയും ചെയ്തു.
മുൻപ് ട്വിറ്ററിൽ പ്രകോപനപരമായ ട്വീറ്റ് ചെയ്തതിനാണ് ട്വിറ്റർ കങ്കണയെ വിലക്കിയത്. പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് നടന്ന അക്രമണ സംഭവങ്ങളെക്കുറിച്ചും, മമത ബാനർജിയുടെ തെരഞ്ഞെടുപ്പിലെ വിജയത്തെക്കുറിച്ചും പ്രകോപനപരമായ കാര്യങ്ങൾ അടങ്ങിയ ട്വീറ്റ് ചെയ്തതിനാലാണ് കങ്കണക്ക് വിലക്ക് ലഭിച്ചത്.കങ്കണ തന്നെ സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം എമർജൻസിയുടെ ഷൂട്ടിംഗ് അടുത്തിടെ പൂർത്തിയായിരുന്നു.ഈ വിവരവും കങ്കണ ട്വീറ്റ് ചെയ്തിട്ടുണ്ട്.
മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേർന്നാണ് എമർജൻസിയുടെ നിർമ്മാണം നിർവഹിക്കുന്നത്.ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നേതാക്കളിൽ ഒരാളായ ഇന്ദിരാഗാന്ധിയാണ് കങ്കണ ചിത്രത്തിൽ എത്തുന്നത്.1975ലെ എമർജൻസി കാലഘട്ടമാണ് ചിത്രത്തിൻറെ കഥാപശ്ചാത്തലം.കങ്കണയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് എമർജൻസി.മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി ആയിരുന്നു കങ്കണ ആദ്യമായി സംവിധാനം നിർവഹിച്ചത്.ചിത്രത്തിനായി കങ്കണ നടത്തിയ മേക്കോവർ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു.
മണികര്‍ണിക ദ് ക്വീന്‍ ഓഫ് ഝാന്‍സി കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്തത്.കങ്കണ സ്വതന്ത്ര സംവിധായികയായി മാറുന്നു എന്ന പ്രത്യേകതയും എമർജൻസിക്ക് ഉണ്ട്. കങ്കണയുടെ കഥയ്ക്ക് തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്.ജീവി പ്രകാശ് കുമാറാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത്.ഛായാഗ്രഹണം ടെറ്റ്സുവോ നഗാത്ത,എഡിറ്റിംഗ് രാമേശ്വര്‍ എസ് ഭഗത്ത്,പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്,വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവർത്തകർ.