ശാലീന സൗന്ദര്യം എന്നുതന്നെയാണ് മലയാളികൾ ഭാമയെ വിശേഷിപ്പിക്കുന്നത്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും മലയാളികളുടെ മനസ്സിൽ തന്നെയുണ്ട് ഭാമ. നിവേദ്യം എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും തിളങ്ങിയിട്ടുള്ള നടി വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തു. കുഞ്ഞ് ജനിച്ചതോടെ പൂർണമായും കുടുംബകാര്യങ്ങളിലേക്ക് ഒതുങ്ങിയ ഭാമ അടുത്തിടെ സോഷ്യൽ മീഡിയയിൽ സജീവമായി മാറുകയായിരുന്നു. മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള താരത്തിന്റെ ജീവിതം വളരെ വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് അറിയാം.
എന്നാലും കഴിഞ്ഞ ദിവസം ഒരു ഷോയിൽ എത്തിയപ്പോൾ ആ ഷോയിൽ വച്ച് തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് ഭാമ. ഏറെ നാളുകൾക്ക് ശേഷമാണ് ടെലിവിഷൻ പ്രേക്ഷകരുടെ മുന്നിലേക്ക് ഭാമ എത്തുന്നത്. കുഞ്ഞു കൂടെ ജനിച്ചതോടെ പൂർണമായും കുടുംബത്തിലെക്ക് ഒതുങ്ങിക്കൂടിയ ഭാമ ഒരുപാട് നാളുകൾക്കു ശേഷം ടിവിക്ക് മുന്നിൽ വന്നത് ആരാധകർ വൈറൽ ആക്കി. മകളെക്കുറിച്ചും ഭർത്താവിനെ കുറിച്ചും ഭാമ സംസാരിച്ചിരുന്നു. എൻറെ സന്തോഷം തന്നെയാണ് ഞാൻ മുന്നിൽ കണ്ടതെന്നും ഞാൻ നൊമ്പത്തോടെയാണ് ഇതൊക്കെ പറയുന്നതെന്ന് ആളുകൾ കണ്ടെത്തി പറയുന്നതാണ് എന്നൊക്കെ ഭാമ പറയുന്നു.
എനിക്കെന്റെ സന്തോഷം നോക്കണം അതിനു വേണ്ടിയാണ് ഞാൻ തീരുമാനമെടുത്തത്. വിഷമം ഉള്ളിൽ ഒതുക്കി പുഞ്ചിരി നൽകുന്ന ഭാമയെ ശ്രദ്ധിച്ച ആളുകൾ കേട്ടിരുന്നു. മകളെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും ഭാമ പറഞ്ഞ വാക്കുകൾ ഇങ്ങനെ;
ഗൗരി എന്നാണ് മകളുടെ പേര്. കുഞ്ഞിനെ അമ്മു എന്നാണ് വിളിക്കുന്നത്. ഇപ്പോൾ രണ്ടു വയസ്സായി. ഒരു വയസ്സ് കൂടിയായി മൂന്ന് വയസ്സ് ഒക്കെയായാൽ എനിക്കൊന്ന് ആക്റ്റീവ് ആകണമെന്ന് കരുതുന്നു. പിന്നെ അമ്മയാകുന്നത് അത്ര എളുപ്പമല്ലെന്ന് മനസ്സിലായി. ഞാൻ വിചാരിച്ച അത്ര ഗ്ലോറിഫൈ ചെയ്യാൻ പറ്റുന്ന കാര്യമല്ല. വാസുകി ബൈ ഭാമ എന്ന ലേബലിൽ ഞാൻ കാഞ്ചിപുരം സാരികളുടെ ഓൺലൈൻ സ്റ്റോർ ആരംഭിച്ചു.
ലോക്ക് ഡൗൺ വന്നപ്പോൾ ഞാൻ വർക്ക് ചെയ്തിരുന്ന ആളായതുകൊണ്ട് എനിക്ക് വീണ്ടും വർക്ക് ചെയ്യണം എൻറെ മാനസികമായ സന്തോഷത്തിനും വർക്ക് കൂടെ വേണം എന്ന് തോന്നി. കുറേയേറെ നാളത്തെ സ്വപ്നമായിരുന്നു എന്തെങ്കിലും ഒന്ന് തുടങ്ങണമെന്നത്. അങ്ങനെ വിചാരിച്ചപ്പോഴാണ് പട്ടുസാരി കളക്ഷൻ എന്തുകൊണ്ട് തുടങ്ങിക്കൂട എന്ന് ചിന്തിച്ചത്. വാസുകി എന്ന പേര് കുറെ നാളുകളായി എനിക്ക് ഭയങ്കര ഇഷ്ടമാണ്. അങ്ങനെ ആ പേരിട്ടു. പുതിയ സംരംഭത്തെക്കുറിച്ച് ഭാമ പറഞ്ഞത് ഇങ്ങനെ. താൻ ഒരുപാട് മോഡൽ വസ്ത്രങ്ങളൊക്കെ നാടൻ വസ്ത്രങ്ങളൊക്കെ ഉപയോഗിക്കുന്ന ആളല്ലെന്നും രണ്ടിന്റെ ഇടയിൽ ആണെന്നും പറയുന്നു.