നീണ്ട നാലുവർഷത്തെ ഇടവേളക്കുശേഷം സിദ്ധാർത്ഥ് ആനന്ദിൻറെ സംവിധാനത്തിൽ ബോളിവുഡിന്റെ കിരീടം വെക്കാത്ത രാജാവ് ഷാരൂഖ് ഖാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് പഠാൻ.ഈ കഴിഞ്ഞ ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിലൂടെ കിംഗ്ഖാൻ വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.വൻ വരവേൽപ്പാണ് ചിത്രത്തിലെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്.അതിനിടെ ആദ്യദിനം തന്നെ ഏകദേശം നൂറുകോടിയോളം രൂപ പഠാൻ കളക്ഷൻ നേടി എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
ഇതിനിടയിൽ ചിത്രത്തിൻറെ വൻ വിജയത്തിലുള്ള തൻറെ ആഹ്ലാദം പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് ഷാരൂഖിന്റെ സുഹൃത്തും ബോളിവുഡ് നിർമാതാവുമായ കരൺ ജോഹർ.’സെഞ്ച്വറിക്ക് അപ്പുറം അടിച്ചു,ഒരു ദിവസത്തെ കളക്ഷന്‍ 100 കോടിക്ക് അപ്പുറം. എല്ലാകാലത്തെയും വലിയവന മെഗാ സ്റ്റാര്‍ എസ്ആര്‍കെ.കാഴ്ചപ്പാടും,പാരമ്പര്യവും ഉള്ള യാഷ് രാജ് ഫിലിംസും ആദിത്യ ചോപ്രയും.സിദ്ധാര്‍ത്ഥ് ആനന്ദ്,ദീപിക,ജോൺ,വൌ.സ്നേഹം എല്ലായിപ്പോഴും വെറുപ്പിനെ മറികടക്കും’.ഇത് ഒര്‍ക്കുക”.ഇത്തരത്തിലായിരുന്നു കരൺ ജോഹർ കുറിച്ചത്.
ചിത്രം റിലീസ് ചെയ്ത ആദ്യദിനം ഇന്ത്യയിൽ മാത്രം ഏതാണ്ട് 67 കോടി രൂപയും ലോകമൊട്ടാകെ 100 കോടി രൂപയും കളക്ഷൻ മറികടന്നിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കേരളത്തിലും ചിത്രത്തിന് മികച്ച കളക്ഷൻ ആണ് ലഭിച്ചിരിക്കുന്നത്.ചിത്രം പുറത്തിറങ്ങുന്ന ബുധനാഴ്ച ചിത്രത്തിൻറെ അണിയറ പ്രവർത്തകരെ പ്രശംസിച്ച് കരൺ ജോഹർ ഒരു വലിയ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.എവിടെ പോയാലും തന്റെ രംഗം കീഴടക്കാനുള്ള സമയം യഥാര്‍ത്ഥ രാജാവിന് അറിയാം എന്നാണ് കരണ്‍ പുകഴ്ത്തിയത്.
ഹിന്ദിക്ക് പുറമേ തമിഴ് തെലുങ്ക് ഭാഷകളിലാലാണ് പഠാൻ പ്രദർശനത്തിന് എത്തിയത്.ഡിംപിള്‍ കപാഡിയ,ഷാജി ചൗധരി,ഗൗതം,അഷുതോഷ് റാണ തുടങ്ങിയ നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്.വൈആർഎഫ് മൂവീസിൻറെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൻറെ ഓടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോസ് ആണ്.സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് തന്നെ തിരക്കഥ തയ്യാറാക്കിയ ചിത്രം ലോകമെമ്പാടും 8000 ത്തോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്.വൈആർഎഫ് മൂവീസ് ചിത്രങ്ങളെ കൂട്ടിയിണക്കി ഒരുക്കുന്ന ഒരു സ്പൈ യൂണിവേഴ്സിൻറെ സൂചനയായി സൽമാൻ ഖാനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.