ഇന്ത്യൻ സിനിമ ലോകത്തിൽ തന്നെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് കമൽഹാസൻ.നിരവധി വർഷങ്ങളായി ചലച്ചിത്ര മേഖലയിൽ അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.അച്ഛൻറെ പാത പിന്തുടർന്നുകൊണ്ട് സിനിമ ലോകത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കുകയാണ് മകൾ ശ്രുതിഹാസനും.ഇപ്പോൾ ഇന്നലെ താരത്തിന്റെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായിരുന്നു.വർഷങ്ങൾക്കു മുൻപ് ഒരു സ്റ്റേജിൽ കുഞ്ഞ് ശ്രുതി പാടുന്ന വീഡിയോയാണ് വൈറലാകുന്നത്.
സിംഗപൂരിൽ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെയാണ് കമലഹാസൻ മകളെ ആദ്യമായി പരിചയപ്പെടുത്തുന്നത്.ഈ വീഡിയോയാണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്.ചെറിയ മാജിക്കിക്കുകൾ കാണിച്ചാണ് കമലഹാസൻ ശ്രുതിയെ ആരാധകർക്കായി പരിചപ്പെടുത്തിയത്. ആദ്യം തമിഴിൽ സംസാരിക്കാൻ തുടങ്ങിയ ശ്രുതി അച്ഛന്റെ നിർദേശം അനുസരിച്ച് ഇംഗ്ലീഷിൽ സംസാരിക്കുന്നതും കാണാം.കമലഹാസന്റെ ആദ്യ ഭാര്യയും ശ്രുതിയുടെ അമ്മയുമായ സരികയും വേദിയിലുണ്ട്.
‘ദേവർ മകൻ എന്ന ചിത്രത്തിൽ ഞാൻ ഗാനം ആലപിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സ്റ്റേജിൽ പാടുന്നത്. എന്റെ കാലുകൾ നല്ലവണ്ണം വിറക്കുന്നുണ്ട്,പക്ഷെ പട്ടുപാവാട അണിഞ്ഞിരിക്കുന്നതു കൊണ്ട് നിങ്ങൾക്കത് കാണാൻ കഴിയില്ല.സംസാരിച്ചു തുടങ്ങിയാൽ ഞാൻ സംസാരിച്ചു കൊണ്ടേയിരിക്കും,അതുകൊണ്ട് നമുക്ക് പാട്ടിലേക്ക് കടക്കാം.നല്ലതാണെങ്കിൽ നിങ്ങൾക്കു കയ്യടിക്കാം.എന്തായാലും ഞാനൊരു ചെറിയ കുട്ടിയല്ലേ’.ഇത്തരത്തിലായിരുന്നു പാട്ടുപാടുന്നതിനു മുമ്പ് വീഡിയോയിൽ ശ്രുതി പറഞ്ഞ വാക്കുകൾ.
ശ്രുതിയുടെ കരിയർ ഏകദേശം 14 വർഷം പിന്നിടുകയാണ്.ഈ അവസരത്തിൽ രണ്ടു ഹിറ്റ് ചിത്രങ്ങളാണ് ഇപ്പോൾ താരത്തിന്റെതായി പുറത്തിറങ്ങിയിട്ടുള്ളത്.ചിരഞ്ജീവിയ്ക്കൊപ്പമുള്ള ‘വാൾട്ടർ വീരയ്യ’,നന്ദമുരി ബാലകൃഷ്ണയ്ക്കൊപ്പമുള്ള‘വീര സിംഹ റെഡ്ഡി’ എന്നിവയാണ് ശ്രുതിയുടെ അവസാനമായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങൾ.ബാലതാരം എന്ന നിലയിൽ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ശ്രുതി ഫിലിം ഫെയർ അവാർഡുകളും സൗത്ത് ഇന്ത്യൻ ഇൻറർനാഷണൽ മൂവി അവാർഡുകളും നേടിയിട്ടുണ്ട്.