നിഖിൽ മുരളിയുടെ സംവിധാനത്തിൽ അനശ്വര രാജൻ അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രണയവിലാസം.സൂപ്പർ ശരണ്യ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പ്രണയവിലാസം.ഫെബ്രുവരി 17 മുതൽ ചിത്രം തിയറ്ററുകളിൽ എത്തും.റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.ജ്യോതിഷ് എം,സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.
ഗ്രീൻ റൂമിന്റെ ബാനറിൽ സിബി ചാവറ,രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു റൊമാൻറിക് ഫീൽ ഗുഡ് എന്റെർടൈനർ ആയിരിക്കും ചിത്രം എന്നാണ് ലഭിക്കുന്ന സൂചന. സൂപ്പർ ശരണ്യയിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയ മമിത ബൈജുവിന് പുറമേ മിയ,ഹക്കിം ഷാ,മനോജ് കെയു എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സുഹൈല്‍ കോയ,മനു മഞ്ജിത്ത്,വിനായക് ശശികുമാര്‍ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
ഷിനോസ് ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ കലാസംവിധാനം രാജേഷ് പി വേലായുധൻ ആണ്.പ്രൊഡക്ഷൻ കണ്ട്രോളര് ഷബീർ,ചിത്രസംയോജനം ബിനു നെപ്പോളിയൻ,കളറിസ്റ്റ് ലിജു പ്രഭാകർ,മേക്ക് അപ്പ് റോണക്സ് സേവ്യർ,പിആര്‍ഒഎ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.അനൂപിന്റെ സംവിധാനത്തിൽ ഒരുങ്ങിയ തട്ടാശ്ശേരി കൂട്ടം ആയിരുന്നു അർജുൻ അശോകന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.ഗണപതി,അനീഷ്,അല്ലു അപ്പു,സിദ്ധിഖ്, വിജയരാഘവന്,കോട്ടയം പ്രദീപ് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
മൈക്ക് എന്ന ചിത്രമാണ് അനശ്വര രാജന്റെ അവസാനം റിലീസ് ചെയ്ത ചിത്രം. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.ഗിരീഷ് എഡി സംവിധാനം ചെയ്ത സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് അർജുൻ അശോകൻ അനശ്വര രാജൻ താര ജോഡി ആദ്യമായി ഒന്നിച്ചത്. പ്രണയവിലാസത്തിലും മികച്ച പ്രകടനം ഈ കൂട്ടുകെട്ട് കാഴ്ചവയ്ക്കും എന്നാണ് പ്രതീക്ഷ. ശരണ്യ എന്ന പെൺകുട്ടിയുടെ ജീവിതം കേന്ദ്രീകരിച്ച് നടക്കുന്ന സംഭവങ്ങൾ ആയിരുന്നു ചിത്രത്തിൻറെ പ്രധാന ഇതിവൃത്തം.