മലയാള സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ് ഫഹദ് ഫാസിൽ. മലയാളത്തിൽ ഒരുപാട് സിനിമകളിലൂടെ പ്രേക്ഷക മനം കീഴടക്കാൻ ഫഹദിന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ പോലും തമിഴിലും തെലുങ്കിലും തൻറെ അഭിനയ കഴിവ് തെളിയിച്ച ഫഹദ് ഇപ്പോഴിതാ കന്നട സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സൂചി സംവിധാനം ചെയ്യുന്ന ‘ബഗീര’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിലിന്റെ കന്നട സിനിമയിലേക്കുള്ള അരങ്ങേറ്റം. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
കെജിഎഫ് സിനിമയുടെ സംവിധായകൻ പ്രശാന്ത് നീലിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ നിർമ്മാണം കെജിഎഫ് നിർമ്മാതാക്കളായ ഹോംബാളെ ഫിലിംസ് തന്നെയാണ് നിറവേറ്റുന്നത്. ഹോംബാളെ ഫിലിംസ് നിർമ്മിക്കുന്ന മലയാളം ചിത്രമായ ധൂമത്തിലും ഫഹദ് ഫാസിൽ തന്നെയാണ് നായകൻ. ഈ ചിത്രത്തിൻറെ ചിത്രീകരണം ഫഹദ് നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ദേശീയ മാധ്യമങ്ങളിൽ അടക്കം വരുന്ന റിപ്പോർട്ട് കളിയിൽ പറയുന്നത്.
തൻറെ പുത്തൻചിത്രമായ ബഗീരയിൽ ഫാസിൽ ഒരു സിബിഐ ഉദ്യോഗസ്ഥന്റെ വേഷമാണ് അണിഞ്ഞിരിക്കുന്നത്. ചിത്രത്തിലെ നായകനായ ശ്രീ മുരളി അവതരിപ്പിക്കുന്ന നായക കഥാപാത്രവും ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. ഓരോ സിനിമകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. എപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ അതിശയിപ്പിക്കാനുള്ള താരത്തിന്റെ പുത്തൻ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.