ഏറെ ആരാധകരുള്ള പരമ്പരയാണ് ഉപ്പും മുളകും. ബാലുവും നീലവും പിള്ളേരും ചേർന്ന് ഉപ്പും മുളകും ഹിറ്റാക്കി മാറ്റുകയാണ്. 2015 മുതലാണ് പരമ്പരയുടെ സംപ്രേഷണം ആരംഭിച്ചത്. ഫ്ലവേഴ്സ് ചാനലിൽ ആണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. പരമ്പരയിലെ ഓരോ താരങ്ങൾക്കും ആരാധകർ ഏറെയാണ്. കെ പി എ സി ശാന്തയാണ് ഉപ്പും മുളകും പരമ്പരയിൽ ഭവാനി അമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരുന്നത്. നിരവധി ആരാധകരുള്ള ഒരു കഥാപാത്രമായിരുന്നു ഇത്. ഭവാനി അമ്മയ്ക്കും ഫാൻസ് ഒരുപാട് ആയിരുന്നു. ഇടയ്ക്ക് വെച്ച് ചില വിവാദങ്ങളിൽ നിറഞ്ഞുനിന്ന നടി പിന്നീട് അഭിനയ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
കെപിഎസി നാടകങ്ങളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടി കൂടിയാണ് ശാന്ത. 2015 ഉപ്പും മുളകും തുടങ്ങുമ്പോൾ ശാന്തയുടെ തിരിച്ചുവരവിന് കൂടി വേദി ഒരുങ്ങുകയായിരുന്നു. കൃത്രിമത്വം ഇല്ലാത്ത അഭിനയമായിരുന്നു ശാന്ത ഭവാനി അമ്മ എന്ന കഥാപാത്രത്തിലൂടെ കാഴ്ചവച്ചത്. ഭവാനി അമ്മയായി അടുത്തിടെയാണ് കാർത്തിക് ശങ്കറിന്റെ അമ്മ കലാദേവി മിനിസ്ക്രീനിലേക്ക് എത്തുന്നത്. കലാദേവിയെ സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതമാണ്. മകൻ ഒപ്പം അഭിനയിച്ചുകൊണ്ട് മലയാളികളുടെ ഉള്ളിൽ സ്ഥാനം നേടിയെടുക്കാൻ കലാദേവിക്ക് സാധിച്ചു.
അതോടുകൂടിയാണ് ശാന്തയെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിച്ചത്. വിവാദങ്ങളിൽ പെട്ട മാറിനിൽക്കുന്ന ശാന്ത വീണ്ടും വരുമോ എന്നായിരുന്നു ആരാധകർ ഉറ്റുനോക്കിയത്. എന്നാൽ അഭിനയത്തിൽ നിന്നും പൂർണമായും വിട്ടുകൊണ്ട് ഭർത്താവിനും മകനും ഒപ്പം സന്തോഷകരമായ ജീവിതം കായംകുളത്ത് നയിച്ചു കൊണ്ടുവരികയാണ് നടി. ശാന്തയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ ഇനിയെങ്കിലും അവരെ വെറുതെ വിടൂ എന്ന അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ഉപ്പും മുളകും പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കെ തുനിയം എന്ന സിനിമയിലും ശാന്ത വേഷമിട്ടിരുന്നു.