ഡി കാർത്തികേയൻറെ സംവിധാനത്തിൽ നഗർവാൾ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ഹൊറർ ചിത്രമാണ് ‘കരുണഗാപിയം’.സംവിധായകൻ ഡി കാർത്തികേയൻ തന്നെയാണ് ഈ ഹോറർ ത്രില്ലർ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രം വളരെ നേരത്തെ പ്രഖ്യാപിക്കപ്പെട്ടത് ആണെങ്കിലും ചില കാരണങ്ങളാൽ ചിത്രം നീണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ ട്രെയിലറുമായാണ് അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്.
പാവ് എന്റർടൈമെന്റ്സിന്റെ ബാനറിൽ പഡാർത്ഥി പത്മജ ആണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്.കാജല്‍ അഗര്‍വാളിനൊപ്പം റെജിന കാസൻഡ്ര,ജനനി,റെയ്സ വില്‍സണ്‍,കരുണാകരൻ,കലൈരശൻ,ജോൺ വിജയ്,ഷാ റാ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നു.ഒരു ഹൊറർ കോമഡി ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ഛായാഗ്രഹകൻ വിഘ്നേഷ് വാസുദേവാണ്.പ്രസാദ് എൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് വേലിക്കുട്ടിയാണ്.
കോസ്റ്റ്യൂം ഡിസൈനര്‍ സ്വപ്ന റെഡ്ഡി,ആര്‍ട്ട് സെന്തില്‍ രാഘവൻ,സ്റ്റണ്ട്സ് ഡോണ്‍ അശോക്, മെയ്ക്ക് അപ്പ് വിനോദ് സുകുമാരൻ,ഡിഐ വര്‍ണ സ്റ്റുഡിയോ,വിഎഫ്എക്സ് വര്‍ണ സ്റ്റുഡിയോസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രധാന അണിയറ പ്രവർത്തകർ.വീണ്ടും സജീവമായുള്ള കാജൽ അഗർവാളിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ട്രെയിലറിന്റെ കമൻറ് ബോക്സിൽ ആരാധകർ.മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ട്രെയിലറിന് ലഭിക്കുന്നത്.
2020ലാണ് കാജല്‍ അഗര്‍വാളും ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്ലുവുമായി ഉള്ള വിവാഹം നടക്കുന്നത്.കഴിഞ്ഞവർഷമാണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നത്.മകൻ ജനിച്ചതിനു ശേഷമുള്ള ആദ്യ ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് കാജൽ അഗർവാളും ഭർത്താവ് ഗൗതവും ആരാധകർക്ക് കഴിഞ്ഞ ക്രിസ്മസിന് ആശംസകൾ നേർന്നിരുന്നു.ദുൽഖർ സൽമാൻ നായകനായ ഹേയ് സിനാമിക ആണ് കാജലിന്റെ ഏറ്റവും അവസാനം റിലീസിന് എത്തിയ ചിത്രം.