മലയാള സിനിമ സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജുപിള്ള. തട്ടീം മുട്ടീം എന്ന സീരിയലിലെ മോഹനവല്ലിയായി പ്രേക്ഷകരെ ചിരിപ്പിക്കുന്ന മഞ്ജുപിള്ള ഇപ്പോൾ ഒരു ചിരി ചിരി ബമ്പർ ചിരി എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെയും മിനി സ്ക്രീൻ പ്രേക്ഷകർക്കുമുന്നിൽ നിറഞ്ഞുനിൽക്കുകയാണ്. ഛായാഗ്രഹകൻ സുജിത്ത് വാസുദേവൻ ആണ് മഞ്ജു പിള്ളയുടെ ഭർത്താവ്. വിദേശത്ത് പഠിക്കുന്ന ദയ എന്ന ഒരു മകളും ദമ്പതികൾക്ക് ഉണ്ട്. സിനിമയിലും മിനിസ്ക്രീനിലും എല്ലാമായി തിളങ്ങി നിൽക്കുന്ന മഞ്ജുപിള്ളയ്ക്ക് തിരുവനന്തപുരം ആറ്റിങ്ങലിൽ സ്വന്തമായി ഒരു പോത്ത് ഫാം ഉണ്ട്. കരിയറിൽ തിളങ്ങി നിൽക്കുമ്പോഴും സ്വകാര്യജീവിതം അതിമനോഹരമായി മുന്നോട്ടു കൊണ്ടുപോകുന്ന മഞ്ജുപിള്ള ഒരുകാലത്ത് ഏറെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ട്.
മഞ്ജു പിള്ളയും സീരിയൽ നടൻ മുകുന്ദൻ മേനോനും സിനിമയിലും സീരിയലിലും തിളങ്ങിനിൽക്കുന്ന സമയത്താണ് വിവാഹിതരായത്. സീരിയൽ മേഖലയിലൂടെയുള്ള പരിചയത്തിന് ശേഷമായിരുന്നു ഇരുവരും തമ്മിൽ വിവാഹം ചെയ്തത്. ഈ താര വിവാഹം അന്നും ഏറെ വാർത്തകളായി മാറിയിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വീണ്ടും വാർത്തകളിൽ ഇടം പിടിച്ചു. അത് അവരുടെ വിവാഹമോചനമായിരുന്നു. വിവാഹം കഴിഞ്ഞ അധികനാളുകൾ കഴിയും മുന്നേ ആയിരുന്നു ഈ വേർപിരിയൽ. അഭിപ്രായ വ്യത്യാസങ്ങൾ ആയിരുന്നു ഇരുവർക്കും ഇടയിലെ വേർപിരിയലിന് കാരണമായത്. ഏറെ സങ്കടത്തോടെയാണ് ആഗ്രഹിച്ച വിവാഹം മഞ്ജുപിള്ള വേർപ്പെടുത്തിയത്.
അന്ന് സാമ്പത്തികമായി പോലും ഒരു നിലയിലും എത്താതിരുന്ന മഞ്ജുവിന് വളരെയേറെ ദുർഘടം പിടിച്ച കാലഘട്ടമായിരുന്നു അത്. വിവാഹമോചന കേസ് നടത്താൻ പോലും കയ്യിൽ കാശില്ലാതിരുന്ന മഞ്ജുപിള്ളയാണ് അന്ന് ഉണ്ടായിരുന്നത് എന്നാണ് സത്യം. ചില്ലി കാശു പോലുമില്ലാതെ വെറുംകൈയുമായി നടന്റെ ജീവിതത്തിൽ നിന്നും മഞ്ജുപിള്ള പടിയിറങ്ങി വന്നത്. ഒടുക്കം സ്വന്തം അമ്മയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല ഊരി വിറ്റാണ് വിവാഹമോചനത്തിനുള്ള കാശ് മഞ്ജു നൽകിയത്. നെഞ്ചുപൊട്ടി തകർന്ന വേദനയിലും പ്രായമായി വരുന്ന അമ്മയെ നെഞ്ചോട് ചേർത്ത് കരുത്തോടെ മഞ്ജു എടുത്ത ആ തീരുമാനമാണ് ഇന്ന് ഈ പ്രശസ്തിയിൽ എത്തിച്ചത്.
കയ്യിൽ ഒന്നുമില്ലാതെ ഇറങ്ങിപ്പോകാൻ കാണിച്ച ധൈര്യവും മുന്നോട്ടുള്ള ജീവിതം അഭിമാനത്തോടെ ജീവിച്ചു തീർക്കുമെന്ന നിശ്ചയദാർഢ്യം ആണ് ആകെ കൈമുതലായി മഞ്ജുവിന് ഉണ്ടായിരുന്നത്. അതിസമ്പന്നനായ മുകുന്ദൻ മേനോനിൽ നിന്നും ജീവനാംശം വാങ്ങിക്കാമായിരുന്നിട്ടും അതെല്ലാം വേണ്ടെന്നുവച്ചാണ് മഞ്ജുപിള്ള വിവാഹമോചന പത്രത്തിൽ ഒപ്പുവച്ചത്. അന്ന് അമ്മയുടെ മാല വിറ്റ മഞ്ജുപിള്ള പിന്നീട് അമ്മയ്ക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിച്ചു നൽകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട പവിഴമാലയും തുളസിമാലയും കെപിഎസി ലളിതയുടെയുടെ വീട്ടിൽ രുദ്രാക്ഷമാല കണ്ടപ്പോൾ അതും എല്ലാം ഇന്ന് അമ്മയ്ക്ക് വാങ്ങി നൽകിയിട്ടുണ്ട്.
ആദ്യ വിവാഹമോചനം കഴിഞ്ഞ് ഏറെ വർഷങ്ങൾ കഴിഞ്ഞിട്ടാണ് മഞ്ജു ചായഗ്രഹകനും പിൻകാലത്ത് സംവിധായകനുമായ സുജിത്ത് വാസുദേവിനെ വിവാഹം കഴിച്ചത്. രണ്ടുപേരുടെയും രണ്ടാമത്തെ വിവാഹമാണ് എന്ന പ്രത്യേകതയും ഈ വിവാഹത്തിന് ഉണ്ടായിരുന്നു. മുകുന്ദൻ മേനോൻ വിജയലക്ഷ്മിയെ വിവാഹം കഴിച്ചു ഇരുവരും ഇപ്പോഴും സിനിമ സീരിയൽ രംഗത്ത് സജീവമാണ്. നിലവിൽ കരിയറിന്റെ തിരക്കിലാണ് മഞ്ജു. കഴിഞ്ഞ വർഷങ്ങളിൽ സിനിമകളിൽ നല്ല അവസരങ്ങൾ മഞ്ജുവിനെ തേടി എത്തുന്നുണ്ട്. ഹോം, ടീച്ചർ, ജയ ജയ ജയ ജയ ഹേ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണങ്ങളാണ്. മകളുടെ കാര്യങ്ങൾ നോക്കേണ്ടതിനാൽ തിരക്കുപിടിച്ച് സിനിമകൾ ചെയ്യേണ്ട എന്ന് തീരുമാനത്തിൽ ആയിരുന്നു മഞ്ജുപിള്ള.
മകൾ വിദേശത്തേക്ക് പഠിക്കാൻ പോയതോടെയാണ് നടി സിനിമകളിൽ സജീവമാകുവാൻ തുടങ്ങിയത്. ടെലിവിഷനിലും ശ്രദ്ധേയമായ വേഷങ്ങൾ മഞ്ജുവിനെ തേടി വന്നിരുന്നു. തട്ടീം മുട്ടീം എന്ന പരമ്പരയിൽ മാത്രമാണ് ഒടുവിൽ മഞ്ജു ടെലിവിഷനിൽ അഭിനയിച്ചത്. കല്പന കെപിഎസി ലളിത തുടങ്ങിയ കലാകാരികളുടെ വിയോഗം സിനിമ ലോകത്തുണ്ടാക്കിയ വിടവ് നികത്താൻ പറ്റിയ നടിയായാണ് മഞ്ജു പിള്ളയെ പ്രേക്ഷകർ കാണുന്നത്. ഹോം എന്ന സിനിമയ്ക്ക് ശേഷമാണ് മഞ്ജുവിന്റെ കരിയർ ഗ്രാഫ് ഉയർന്നത്.