ടെലിവിഷൻ സിനിമ സീരിയൽ എന്നീ മേഖലകളിലെല്ലാം വളരെ സജീവ സാന്നിധ്യമായ കലാകാരിയാണ് ദേവി ചന്ദന. നടി ഡാൻസർ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച ദേവീ ചന്ദന റാങ്കോട് കൂടിയാണ് തന്റെ നൃത്ത പഠനം പൂർത്തിയാക്കിയത്. 1999 ഭാര്യവീട്ടിൽ പരമസുഖം എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് നരിമാൻ, പഞ്ചവർണ്ണ തത്ത, തൽസമയം ഒരു പെൺകുട്ടി, കസ്തൂരിമാൻz ഭർത്താവ് ഉദ്യോഗം, പോളിടെക്നിക്, കുട്ടിയും കോലും, രഹസ്യപോലീസ്, മിന്നൽ മുരളി തുടങ്ങി ഒരുപാട് ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു.
ദൂരദർശൻ സീരിയലുകളിൽ ഉൾപ്പെടെ നിരവധി പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നിലവിൽ കുടുംബവിളക്ക് എന്ന സീരിയലിലാണ് താരം വില്ലത്തിയായി അഭിനയിക്കുന്നത്. ഭർത്താവ് കിഷോർ ഒരു പ്രശസ്ത ഗായകനാണ്. കുട്ടികൾ ഇല്ലെന്നുള്ള ഒരു കുറവ് ഒഴിച്ചാൽ വളരെ സന്തോഷത്തോടെ ദാമ്പത്യം മുന്നോട്ടുകൊണ്ടുപോകുന്ന ആളുകളാണ് ഇവർ. ഇരുവരും ഏറെക്കാലത്തെ പ്രണയത്തിനോടുവിലാണ് വിവാഹിതരായത്. ഇപ്പോഴും ഡാൻസറായും അഭിനേത്രിയായും ദേവി ചന്ദനയും ഗായകനായി കിഷോറും കലാരംഗത്ത് മികച്ചു നിൽക്കുകയാണ്. ഇപ്പോൾ സിനിമയിൽ ദേവി സജീവം അല്ലെങ്കിലും തൻറെ ഡാൻസ് സ്കൂളുമായി ജീവിക്കുകയാണ്.
മാത്രമല്ല കുടുംബവിളക്ക് സീരിയലിലും നെഗറ്റീവ് കഥാപാത്രമായി താരം അഭിനയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ്. സ്വന്തമായി യൂട്യൂബ് ചാനലും ഇവർക്കുമുണ്ട്. നിരവധി സബ്സ്ക്രൈബ്സ് ഉള്ള ഇവരുടെ ചാനലിൽ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ പതിനേഴാം വിവാഹ വാർഷികം ആഘോഷത്തിനെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്. വളരെ ലളിതമായിട്ടാണ് അധികമാരെയും വിളിക്കാതെ ഈ വിശേഷം ആഘോഷിച്ചത്. അച്ഛനെയും അമ്മയെയും പോലും തങ്ങൾ വിളിച്ചിരുന്നില്ലെന്നും എന്നാൽ പ്രതീക്ഷിക്കാതെ ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ആഘോഷത്തിന് എത്തുകയായിരുന്നു എന്നും അതിനാൽ കേക്ക് പീസുകളായി തന്നെ വാങ്ങുകയായിരുന്നു എന്നും ഇരുവരും തങ്ങളുടെ ചാനലിൽ തുറന്നു പറഞ്ഞിട്ടുണ്ട്.
ഒരു അമേരിക്കൻ യാത്രയ്ക്കിടെയാണ് ദേവിയും കിഷോറും പ്രണയത്തിലാകുന്നത്. അതിനുമുൻപ് പരിചയക്കാർ ആയിരുന്നു എങ്കിലും പ്രണയമൊന്നും ഉണ്ടായിരുന്നില്ല. പ്രണയം തീവ്രമായപ്പോൾ രണ്ടുപേരും സ്വിറ്റ്സർലൻഡിൽ ഒരിക്കൽ പോയിരുന്നു അപ്പോഴാണ് അവിടുത്തെ വളരെ ശക്തിയായ ദൈവമായ കറുത്തമുത്തി എന്ന് വിളിക്കുന്ന മാതാവിനെ കുറിച്ച് അറിഞ്ഞത്. വളരെ ശക്തിയായ ദൈവമാണ് അത്. എന്ത് പ്രാർത്ഥിച്ചാലും സാധിച്ചു തരുന്ന മാതാവാണ്.
അവിടുത്തെ മാതാവിന് കറുത്ത കളർ ആണ് അതിനാലാണ് ആ പേര് തന്നെ വന്നത്. അത് ഒരു തീപിടുത്തത്തിൽ രക്ഷപ്പെട്ട പള്ളിയായിരുന്നു. അങ്ങനെയാണ് ആ മാതാവ് കറുത്തു പോയതെന്നും പറയപ്പെടുന്നുണ്ട്. കറുത്തമുത്തിയോട് തങ്ങളുടെ പ്രണയം വിവാഹത്തിലേക്ക് എത്തിക്കണമെന്ന് പ്രാർത്ഥിച്ചിരുന്നു. നാട്ടിലെത്തി അധികം വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇപ്പോൾ 17 വർഷമായി തങ്ങളുടെ സന്തുഷ്ട ജീവിതം കറുത്തമുത്തിയുടെ അനുഗ്രഹമാണെന്ന് ഇരുവരും പറയുകയാണ് പുതിയ വീഡിയോയിൽ.