ടിക്ക് ടോക്ക് വീഡിയോകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മഞ്ജുഷ മാർട്ടിൻ. സാന്ത്വനം സീരിയലിലെ അച്ചു എന്ന കഥാപാത്രത്തിലൂടെ ഗംഭീര എൻട്രി തന്നെ മഞ്ജുഷയ്ക്ക് ലഭിച്ചു. ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഇതിലെ പുതുമുഖ താരങ്ങൾക്ക് ഉൾപ്പെടെ ആരാധകർ ഏറെയാണ്. ഒരു കൂട്ടുകുടുംബത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് സാന്ത്വനം പറയുന്നത്. ഈ പരമ്പരയിൽ കണ്ണൻ എന്ന കഥാപാത്രത്തിന്റെ നായികയായിട്ടാണ് മഞ്ജുഷ എത്തിയത്. അച്ചു എന്ന കഥാപാത്രത്തെയാണ് മഞ്ജുഷ അവതരിപ്പിക്കുന്നത്.
സാന്ത്വനത്തിന് മുൻപും താരം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സാന്ത്വനത്തിൽ എത്തിയതോടെയാണ് മിനി സ്ക്രീൻ രംഗത്ത് താരം ശ്രദ്ധ നേടിയത്. ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും സജീവസാന്നിധ്യമായ താരത്തിന് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറൽ ആവാറുണ്ട്. മഞ്ജുഷ ഇപ്പോഴിതാ മറ്റൊരു പുതിയ വിശേഷമാണ് അറിയിച്ചിരിക്കുന്നത്. പ്രണയദിനത്തിൽ തനിക്ക് കിട്ടിയ സമ്മാനമാണ് മഞ്ജുഷ പങ്കുവെച്ചിരിക്കുന്നത്.
തനിക്ക് കിട്ടിയ സമ്മാനം ഉടനെ തന്നെ കുടുംബത്തിനെ ഏൽപ്പിക്കുകയും ചെയ്തു. താൻ എത്രത്തോളം കുടുംബത്തെ സ്നേഹിക്കുന്നുണ്ട് എന്നത് പല വീഡിയോകളിലും മഞ്ജുഷ തന്നെ പറഞ്ഞിട്ടുണ്ട്. അമേരിക്കയിൽ നിന്നുമാണ് മഞ്ജുഷക്ക് സമ്മാനം വന്നിരിക്കുന്നത്. പ്രണയദിനം ആയതുകൊണ്ട് കാമുകനാണ് സമ്മാനം അയച്ചിരിക്കുന്നത് എന്ന് കരുതരുത്. സമ്മാനം കിട്ടിയത് പ്രണയദിനത്തിൽ ആണെങ്കിലും പ്രണയദിനവുമായി ഈ സമ്മാനത്തിന് യാതൊരു ബന്ധവുമില്ല.
യൂട്യൂബ് ആണ് മഞ്ജുഷക്ക് ഈ സമ്മാനം അയച്ചിരിക്കുന്നത്. ഒരു ഗോൾഡൻ പ്ലേ ബട്ടൺ ആണ് താരത്തിന് കിട്ടിയിരിക്കുന്നത്. ഈ അടുത്തിടെയായിരുന്നു താരത്തിന് യൂട്യൂബിൽ 10 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ആയത്. യൂട്യൂബിൽ ഒരു മില്യൺ സബ്സ്ക്രൈബേർസ് ആവുമ്പോഴാണ് ഗോൾഡൻ പ്ലേ ബട്ടൺ കിട്ടുന്നത്. ഗോൾഡൻ ബട്ടൺ കിട്ടിയതിൽ പ്രേക്ഷകരോടുള്ള നന്ദിയും മഞ്ജുഷ അറിയിച്ചു. കണ്ണൻ ഇത് അറിഞ്ഞോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.