നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നിരവധി ആരാധകരുള്ള നായികയാണ് സാമന്ത.ഇപ്പോഴിതാ തൻറെ പുതുതായി ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ കൈക്ക് പരിക്കേ ചിത്രമാണ് സാമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.മുറിവുകളും ചോരപ്പാടുകളും ഉള്ള കൈപ്പത്തിയാണ് സാമന്ത പങ്കുവെച്ച സ്റ്റോറിയിൽ കാണാനാവുക.’പേർക്സ് ഓഫ് ആക്ഷൻ’എന്ന കുറിപ്പോടെയാണ് താരം തൻറെ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.
വിജയ് ദേവരകോണ്ട നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഖുഷിയുടെ ഷൂട്ടിംഗിലാണ് സാമന്ത എന്നാണ് പുറത്തുവരുന്ന വിവരം. ഈയടുത്ത് ചിത്രത്തിൻറെ ഷൂട്ടിങ്ങിന്റെ ഭാഗമായി നൈനിറ്റാളിൽ ഏതാണ്ട് സെൽഷ്യസിൽ പോലും സാമന്ത ചിത്രീകരണത്തിൽ നിന്ന് വിട്ടു നിന്നിരുന്നില്ല. ഇടയ്ക്കിടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട വീഡിയോകളുമായും,കൂടാതെ തന്നെ വിശേഷങ്ങളും സാമന്ത സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്.’നാം ഓരോരുത്തർക്കും ശക്തിപ്പെടാനുള്ള വർഷമാണ് 2023′ എന്ന് കുറിച്ചുകൊണ്ട് സാമന്ത ഒരു വർക്കൗട്ട് വീഡിയോ പങ്കുവെച്ചിരുന്നു.
അടുത്തിടെ താൻ മയോസൈറ്റിസ് രോഗബാധിത സാമന്ത വെളിപ്പെടുത്തിയിരുന്നു.രോഗപ്രതിരോധ സംവിധാനത്തിന് തകരാറിനെ തുടർന്ന് ശരീരത്തിലെ പേശികളുടെ ബലം കുറയുന്ന ഒരു അവസ്ഥയാണ് മയോസൈറ്റിസ്.താൻ ഈ രോഗത്തോട് പോരാടുകയാണെന്നും ശക്തമായി തിരിച്ചുവരുമെന്നും താരം മുൻപ് പറഞ്ഞിരുന്നു.വേണ്ടവിധം ശ്രദ്ധ കിട്ടിയില്ലെങ്കില്‍ ക്രമേണ എഴുന്നേറ്റ് നടക്കുന്നതിനോ സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതിനോ പോലും സാധിക്കാത്ത വിധത്തിലുള്ള അവസ്ഥ വരാവുന്ന രോഗമാണ് മയോസൈറ്റിസ്.ഈ രോഗം ഉണ്ടായതിനെ തുടർന്ന് തുടർന്ന് ആദ്യഘട്ടത്തിൽ മാനസികമായി തകർന്നിരുന്നു.
എന്നാൽ പിന്നീട് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരുടെ പിന്തുണ കൊണ്ട് താൻ ശക്തമായി തിരിച്ചുവരുമെന്നും സാമന്ത പറഞ്ഞിരുന്നു.കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ആസ്പദമാക്കി തെലുങ്കിൽ സാമന്ത ദേവ്മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഗുണശേഖരൻ ഒരുക്കുന്ന ശാകുന്തളം ആണ് സാമന്തയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം.ഏപ്രിൽ 14ന് ചിത്രം തിയേറ്റിലെത്തും.മോഹന്‍ ബാബു, പ്രകാശ് രാജ്,ഗൗതമി,അഥിതി ബാലന്,അനന്യ നാഗെല്ല,മധുബാല,കബീര്‍ ബേഡി,അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.