മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ-1’ എന്ന ചിത്രത്തിന് ശേഷം പ്രതിഫലം വർദ്ധിപ്പിച്ചു എന്ന പ്രചാരണങ്ങളിൽ പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രമായാണ് താരം എത്തിയത്. തരത്തിന്റെ മികച്ച പ്രകടനത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിൻറെ രണ്ടാം പകുതിയിലാണ് പൂങ്കുഴലി പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. പൊന്നിയിൻ സെൽവന് ശേഷം താരം പ്രതിഫലം വർദ്ധിപ്പിച്ചു എന്ന വ്യാജ വാർധക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഒരു സിനിമ എന്നത് പൂർണ്ണമായും ഒരു സംവിധായകന്റെ സൃഷ്ടിയാണ്. അതിൽ ആവശ്യമായത് മാത്രമേ താൻ ചെയ്യുന്നുള്ളൂ എന്ന് താൻ ഉറപ്പു നൽകുന്നു എന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.
തൻറെ പുതിയ ചിത്രത്തിൻറെ പ്രമോഷൻ തിരക്കിലാണ് താരം ഇപ്പോൾ. ഗാട്ട കുസ്തി എന്ന ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം ഡിസംബർ 2ന് തിയറ്ററുകളിൽ എത്തും. വിഷ്ണു വിശാൽ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്പോർട്സ് ഡ്രാമയാണ് ഗാട്ട കുസ്തി. ചെല്ലാ അയ്യാവു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിച്ചാർഡ് എം നാഥൻ ആണ് ചായാഗ്രഹം നിർവഹിക്കുന്നത്.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായാണ് താരം ആദ്യമായി അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു. പൊനിയിൻ സെൽവൻ്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മലയാളത്തിലെ മുൻനിര നായിക നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി.
നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച താരം ഇപ്പോൾ തമിഴിലും അറിയപ്പെടുന്ന നടി കൂടിയാണ്. ഗാനരംഗങ്ങളിൽ മാത്രം വന്നു പോകുന്ന നായിക വേഷം ചെയ്യാൻ താരം ഇതുവരെ തയ്യാറായിട്ടില്ല. പൊന്നിയിൻ സെൽവത്തിലൂടെയാണ് താരം തമിഴിൽ ജനപ്രീതി നേടിയത്. ചിത്രത്തിനുശേഷം താൻ ഒരിക്കലും പ്രതിഫലം വർദ്ധിപ്പിച്ചിട്ടില്ല എന്നും, തൻറെ അഭിനയത്തിന് ഉതകുന്ന പ്രതിഫലം മാത്രമാണ് ഇതുവരെ വാങ്ങിച്ചിട്ടുള്ളൂ എന്നും താരം അഭിപ്രായപ്പെടുന്നു.