മലയാളികൾ ഇപ്പോഴും സുബിയുടെ വേർപാടിന്റെ വേദനയിൽ തന്നെയാണ്. കഴിഞ്ഞ ആഴ്ചയിലാണ് സുബി മരിച്ചത്. മരിച്ചു കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടുവെങ്കിലും സുബി ഇപ്പോഴും ജീവിക്കുന്നു. സുബിയുടെ വിശേഷങ്ങൾ ആണ് ഇപ്പോഴും ആരാധകർ സോഷ്യൽ മീഡിയയിലും ഇൻറർനെറ്റിലും തേടുന്നത്. സുബിയുടെ പഴയകാല വീഡിയോകൾ, സുബി യൂട്യൂബിൽ പങ്കുവെച്ച വീഡിയോകൾ വിശേഷങ്ങൾ കുടുംബം ഇതിനെക്കുറിച്ചുള്ള ചർച്ചകളാണ് കുറച്ചു ദിവസങ്ങളായി തന്നെ മരിച്ചു കഴിഞ്ഞു ഓർമ്മയായിട്ടും ഇപ്പോഴും ആരാധകർ ചർച്ച ചെയ്യുന്നത്. അതിന്റെ കൂടെ മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയമാണ് നസീർ സംക്രാന്തി ഈ ചടങ്ങിന് പങ്കെടുക്കാത്ത കാരണം.
നസീർ സംക്രാന്തി എന്തുകൊണ്ട് ചടങ്ങിന് പങ്കെടുത്തില്ല എന്നത് തന്നെയാണ് എല്ലാവരും ചർച്ച ചെയ്ത ഒരു പ്രധാന വിഷയം. അതിന് ഇപ്പോൾ ഉത്തരവുമായി നസീർ സംക്രാന്തി തന്നെ എത്തിയിരിക്കുകയാണ്. “ആമുഖം എനിക്ക് കാണേണ്ട അതുകൊണ്ട് ഞാൻ പോയില്ല” എന്നുള്ള കാരണമാണ് ഇപ്പോൾ നസീർ സംക്രാന്തി പറയുന്നത്. പിന്നാലെ ഞാൻ കമ്മിറ്റ് ചെയ്ത ഒരു ഷൂട്ട് ഉണ്ടായിരുന്നു ഞാൻ കമ്മിറ്റ് ചെയ്തതാണ് പൈസ വാങ്ങിയതാണ് എനിക്കതിന് പോകണമായിരുന്നു ഇക്കാര്യങ്ങളാണ് മരണത്തിന് പങ്കെടുക്കാത്തതിനെക്കുറിച്ച് സംസാരിക്കുന്നത്. സുബി നസീര് സംക്രാന്തി തമ്മിൽ ഒരുപാട് സ്റ്റേജുകൾ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. അതുപോലെ ഇവർ തമ്മിൽ വിമർശങ്ങൾ ഉണ്ടായിട്ടുണ്ട്.
ആദ്യമേ സുബിയുടെ പേരിൽ വന്ന വിമർശനം പോലും നസീർ സംക്രാന്തിയെ കുറിച്ചുള്ളതായിരുന്നു. അത് സുബിയെ ഏറെ വിഷമിപ്പിച്ചിരുന്നു എന്നും താരം പറഞ്ഞത് വാർത്തകളിൽ ഇടം പിടിച്ചതാണ്. ഇതിന് പിന്നാലെ എല്ലാ താരങ്ങളും എല്ലാ മിമിക്രി താരങ്ങളും സുബിയുടെ മരണത്തിന് എത്തിയിട്ടും നസീർ സംക്രാന്തി എന്തുകൊണ്ട് വന്നില്ല എന്നുള്ള ചോദ്യം ഒരുപാടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നസീർ സംക്രാന്തി തന്നെ ഒരു അഭിമുഖത്തിൽ ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. എനിക്ക് അവളുടെ ചിരിച്ച മുഖം മാത്രം കണ്ടാൽ മതി. ഈ മുഖം കാണേണ്ട നീരടിച്ച കണ്ണടച്ചു കിടക്കുന്ന സുബിയെ കാണണ്ട. മരിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല.
അവളുടെ ചിരിച്ച അവൾ എന്നോട് കളി തമാശകൾ പറയുന്നതും എന്നോട് എപ്പോഴും ഉല്ലസിക്കുന്നത് മാത്രമാണ് എനിക്ക് ഓർമ്മ. അത് എന്റെ മരണംവരെ എന്റെ ഉള്ളിലുണ്ടാകും. അവൾ ഇങ്ങനെ ജീവൻ അറ്റ്കിടക്കുന്നത് എനിക്ക് കാണാൻ വയ്യ. എന്നെ വിളിച്ചു പറഞ്ഞത് വീണ നായരാണ്. അതിനുശേഷം ഒരുപാട് പേരെ ഞാൻ വിളിച്ചു ചോദിച്ചു. എല്ലാവരോടും ഞാൻ കാര്യങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് അവളെ കാണാൻ പോകാൻ തോന്നിയില്ല. ആദ്യത്തെ കാര്യം എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു അന്ന് എനിക്ക് ഇറങ്ങാൻ പറ്റില്ല ആയിരുന്നു. രണ്ടുദിവസം അടുപ്പിച്ചും ഞാൻ കമ്മിറ്റ് ചെയ്ത ഷൂട്ടുകൾ ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഞാൻ പൈസ വാങ്ങിയത് കൊണ്ട് അവരോട് ഞാൻ കുറച്ച് ആത്മാർത്ഥത കാണിക്കാമല്ലോ അതുകൊണ്ടാണ് എനിക്ക് പോകാൻ പറ്റാത്തത്. അതിന് പിന്നാലെ എനിക്ക് അവളെ അങ്ങനെ കാണണ്ട അവളുടെ ചിരിപ്പിച്ച ഓർമ്മകൾ ഒരുപാട്, അവൾ എൻറെ കൂടെ പങ്കിട്ട കുറേ നല്ല നിമിഷങ്ങൾ, ഒരുപാട് നാളായി ഞങ്ങൾ കാത്തുസൂക്ഷിക്കുന്ന ഞങ്ങളുടെ സൗഹൃദം അങ്ങനെ ഒരുപാട് കാര്യങ്ങൾ ഞാൻ ഹൃദയത്തിലേറ്റി കൊണ്ടുപോകും. അല്ലാതെ എനിക്ക് അവളുടെ ഇങ്ങനെ ജീവനറ്റുകിടക്കുന്ന ഈ മുഖവും അനങ്ങാത്ത ചിരിക്കാത്ത മുഖവും കാണേണ്ട. എന്നെല്ലാമാണ് നസീർ സംക്രാന്തിയുടെ വാക്കുകൾ.