മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു നടിയാണ് നടി ഗൗതമി. മലയാളിക്ക് മാത്രമല്ല സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്ക് ആകെ ഇഷ്ടമുള്ള ഒരു നടി. ഏതാനും ചില കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മനസ്സിൽ ഒരു ശാലീന സൗന്ദര്യമുള്ള പെൺകുട്ടിയായി മാറിയ നടി കൂടിയാണ് ഗൗതമി. അതുകൊണ്ട് മലയാളത്തിൽ ഇപ്പോഴും ആ സ്നേഹം അങ്ങനെ തന്നെയുണ്ട്. പലപ്പോഴും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രം ആരാധകരുടെ ശ്രദ്ധയിൽപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ താരത്തിന് ഒരു മാറ്റവും ഇല്ല എന്നും കുറിക്കുന്നു.
ഇപ്പോൾ താരത്തിന്റെ മകളോടൊപ്പം ഉള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഗൗതമിയുടെ മകൾ സബ്ബലക്ഷ്മിയുടെ സിനിമ പ്രവേശനം ഇടയ്ക്ക് വാർത്തകളിൽ ഒക്കെ നിറഞ്ഞുനിന്നതായിരുന്നു. മുൻപ് വിജയ് ദേവരകൊണ്ടയുടെ നായികയായി എത്തുന്നു എന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോൾ വന്ന വാർത്ത ഒന്നും സത്യമല്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഗൗതമി. ഈ വാക്കുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആരാധകർ എല്ലാവരും തന്നെ ഇപ്പോൾ താരത്തിന് ആശംസകൾ അറിയിച്ചു എത്തുകയാണ്.
9 വർഷങ്ങൾക്കുശേഷം പാവനാശം എന്ന സിനിമയിലൂടെ തിരിച്ചെത്തിയത് വലിയ ഒരു തിരിച്ചുവരവിലൂടെ തന്നെയാണെന്ന് പറയാം. ഇപ്പോൾ തമിഴിലും തെലുങ്കുമായി ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു വരികയാണ് ഗൗതമി. കഴിഞ്ഞദിവസം ഗൗതമി മകൾ സബ്ബലക്ഷ്മിക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയത്. സുന്ദരിയായിരിക്കുന്നു എന്നാണ് ഭൂരിഭാഗം ആളുകളും കമൻറ് ചെയ്തിരിക്കുന്നത്. നിങ്ങൾ രണ്ടുപേരും കാണാൻ അതീവ സുന്ദരികളായി ഇരിക്കുന്നു എന്നാണ് പലരും കമൻറുകൾ രേഖപ്പെടുത്തിയത്.
1998 ജൂൺ 7ന് ആയിരുന്നു സന്ദീപ് ഭാട്ടിയയെ ഗൗതമി വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ പിറന്ന മകളാണ് സുബ്ബലക്ഷ്മി. പിന്നീട് ഇരുവരും പിരിഞ്ഞതിനു ശേഷം 2005ൽ ഗൗതമിയും കമലൽ ഹാസനും റിലേഷൻഷിപ്പ് ആരംഭിച്ചു. എന്നാൽ 2016 ഇരുവരും വേർപിരിഞ്ഞു. ഇങ്ങനെയുള്ള വിശേഷങ്ങളാണ് ഇപ്പോൾ ഗൗതമിയെ കുറിച്ച് പുറത്തുവരുന്നത്. തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് തുടക്കം കുറിച്ചത് എങ്കിലും മലയാളികൾക്ക് ഗൗതമി എന്നും പ്രിയങ്കരി തന്നെയാണ്.