സീരിയലുകളിൽ നിന്നും സിനിമയിലേക്ക് വന്ന താരമാണ് നമിത പ്രമോദ്. 2018 പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയിൽ റഹ്മാന്റെ മകളായി ബിഗ് സ്ക്രീനിൽ തുടക്കം കുറിച്ചു. പിന്നീട് 2012ൽ പുറത്തിറങ്ങിയ പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തി. ഇപ്പോൾ തമിഴിലും തെലുങ്കിലും മലയാളത്തിലും നിറസാന്നിധ്യമാണ് നമിത.
ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി, എന്റെ മാനസപുത്രി എന്നീ സീരിയലുകളിൽ അഭിനയിച്ചാണ് അഭിനയരംഗത്തേക്ക് തുടക്കം കുറിച്ചത്. പിന്നീട് ബിഗ് സ്ക്രീനിൽ നിരവധി മുൻനിര നായകന്മാരുടെ നായികയായി അഭിനയിക്കാൻ സാധിച്ചു. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരം തൻറെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മേക്കപ്പ് എഡിറ്റിംഗ് ഇല്ലാത്ത താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് താരം ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ട്രാഫിക്, പുതിയ തീരങ്ങൾ, സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലോ പോയിൻറ്, വിക്രമാദിത്യൻ, ഓർമ്മയുണ്ടോ ഈ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, അടി കപ്യാരെ കൂട്ടമണി, റോൾ മോഡൽസ്, കമ്മാര സംഭവം, മാർഗംകളി, അൽ മല്ലു, ഈശോ എന്നിങ്ങനെ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങൾ താരം ചെയ്തു. രജനി, എതിരെ, കപ്പ്, ആണ് തുടങ്ങിയവയാണ് താരത്തിന്റെ വരാനിരിക്കുന്ന പുത്തൻ ചിത്രങ്ങൾ.
തൻറെ അഭിനയത്തിന് നിരവധി അവാർഡുകൾ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. സിംപിൾ ലുക്കിൽ താരം പങ്കുവെച്ചിട്ടുള്ള പുത്തൻ ചിത്രങ്ങൾക്ക് നിരവധി പ്രേക്ഷക സ്വീകാര്യതയാണ് നേടാൻ സാധിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി സിനിമയിൽ അത്ര സജീവമല്ലാത്ത താരം ഈ വർഷം നിരവധി ചിത്രങ്ങളിൽ ആണ് കമ്മിറ്റ് ചെയ്തിരിക്കുന്നത്.